IPL 2020: ഷാര്‍ജയില്‍ റണ്‍ മഴ, ദുബായില്‍ വിക്കറ്റ് മഴ, അബുദാബിയില്‍? വേദികളുടെ 'സ്വഭാവമറിയാം'
ഐപിഎല്ലിന്റെ 13ാം സീസണില്‍ ബുധനാഴ്ച വരെ പൂര്‍ത്തിയായത് 12 മല്‍സരങ്ങളാണ്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനോടു ബുധനാഴ്ച രാജസ്ഥാന്‍ റോയല്‍സ് തോറ്റതോടെ ഈ സീസണില്‍ അപരാജിതരായി ആരുമില്ലാതെയായി മാറി. രാജസ്ഥാന്‍ വന്‍ തോല്‍വിയേറ്റു വാങ്ങിയതിന്റെ തലേദിവസം ഡല്‍ഹി ക്യാപ്പിറ്റല്‍സും ഈ സീസണിലെ ആദ്യ പരാജയത്തിലേക്കു കൂപ്പുകുത്തിയിരുന്നു. ദുബായ്, ഷാര്‍ജ, അബുദാബി എന്നീ മൂന്നു വേദികളിലായിട്ടാണ് ഐപിഎല്‍ മല്‍സരങ്ങള്‍ പുരോഗമിക്കുന്നത്.
എല്ലാ ടീമുകളും മൂന്നു മല്‍സരങ്ങള്‍ വീതം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഇതുവരെ നടന്ന 12 മല്‍സരങ്ങളില്‍ ആറെണ്ണത്തിലും വേദിയായത് ദുബായ് ആയിരന്നു. നാലെണ്ണം അബുദാബിയിലും രണ്ടെണ്ണം ഷാര്‍ജയിലും നടന്നു. ഈ മൂന്നു വേദികളിലെയും ഇതുവരെ നടന്ന മല്‍സരങ്ങളെ നമുക്കൊന്നു താരതമ്യം ചെയ്യാം.

റണ്‍വേട്ടയില്‍ ഷാര്‍ജ
മൂന്നു വേദികളെയും താരതമ്യം ചെയ്താല്‍ റണ്‍റേറ്റിന്റെ കാര്യത്തില്‍ ഷാര്‍ജയാണ് മുന്നില്‍. മറ്റു രണ്ടു വേദികളെ അപേക്ഷിച്ച് ചെറുത് കൂടിയായ ഷാര്‍ജയിലെ റണ്‍റേറ്റ് 10.88 ആണ്. ഏറ്റവും കുറവ് വിക്കറ്റുകള്‍ വീണത് ഇവിടെയാണ് (21 എണ്ണം).
ഷാര്‍ജയിലെ ബാറ്റിങ് ശരാസരി മറ്റു രണ്ടു വേദികളെ അപേക്ഷിച്ച് ഇരട്ടിയോളമാണന്നു കാണാം (41.2). ഓരോ 9.2 പന്തുകള്‍ക്കിടയിലും ഇവിടെ ബൗണ്ടറിയും 7.7 പന്തുകള്‍ക്കിടെ സിക്‌സറും ഷാര്‍ജയില്‍ പിറന്നു. 33.5 ശതമാനം ഡോട്ട് ബോളുകളാണ് ഇവിടെ ആകെ കണ്ടത്.

ദുബായ്, അബുദാബി
മറ്റു രണ്ടു വേദികളിലേക്കു വന്നാല്‍ ബൗളര്‍മാരുടെ പ്രിയ വേദിയെന്നു ദുബായിയെ വിശേിപ്പിക്കാ. 8.29 ഇക്കോണമി റേറ്റില്‍ 77 വിക്കറ്റുകളാണ് ദുബായില്‍ വീണത്. ഇവിടുതെ ബാറ്റിങ് ശരാശരി 25.5 ആണ്. ഓരോ 9.2 പന്തുകള്‍ കൂടുമ്പോഴും ബൗണ്ടറിയും 19.1 പന്ത് കൂടുമ്പോള്‍ സിക്‌സറും ദുബായില്‍ പിറന്നു. 40.4 ശതമാനമായിരുന്നു ഡോട്ട് ബോളുകള്‍.
അബുദാാബിയുടെ കാര്യമെടുത്താല്‍ മറ്റു രണ്ടു വേദികളെ അപേക്ഷിച്ച് റണ്‍റേറ്റ് കുറവ് ഇവിടെയാണ് (8.04). 46 വിക്കറ്റുകള്‍ വീണ ഇവിടുത്തെ ബാറ്റിങ് ശരാശരി 27.5 ആണ്. ഓരോ 9.5 പന്തുകള്‍ കൂടുമ്പോഴും 22.5 പന്തുകള്‍ കൂടുമ്പോഴുമാണ് അബുദാബിയില്‍ ബൗണ്ടറിയും സിക്‌സറും കാണായത്. 38 ശതമാനം ഡോട്ട് ബോളുകളും ഇവിടെയുണ്ടായിരുന്നു.

കൂടുതല്‍ മല്‍സരങ്ങളും ദുബായില്‍
കൃത്യമായ അനുപാതത്തില്‍ അല്ല ഐപിഎല്ലിലെ മല്‍സരങ്ങള്‍ യുഎഇയില്‍ ക്രമീകരിച്ചിട്ടുള്ളത്. ഏറ്റവുമധികം മല്‍സരങ്ങള്‍ ദുബായിലെ അന്താഷ്ട്ര സ്റ്റേഡിയത്തിലാണ്. 24 മല്‍സരങ്ങള്‍ ഇവിടെ നടക്കും. മല്‍സരങ്ങളുടെ എണ്ണത്തിന്റെ കാര്യത്തില്‍ രണ്ടാംസ്ഥാനത്ത് അബുദാബിയാണ്. 20 മല്‍സരങ്ങള്‍ക്കു ഷെയ്ഖ് സയ്ദ് ക്രിക്കറ്റ് സ്റ്റേഡിയം ആതിഥേയത്വം വഹിക്കും. വെറും 12 മല്‍സരങ്ങള്‍ മാത്രമേ ഷാര്‍ജയിലെ ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിലുള്ളൂ.
മുന്‍ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സ് ഇത്തവണ കളിച്ച മൂന്നു മല്‍സരങ്ങളില്‍ രണ്ടും ഷാര്‍ജയിലായിരുന്നു. രണ്ടു കളികളിലും 400ലേറെ റണ്‍സാണ് പിറന്നത്. രാജസ്ഥാന്റെ മലയാളി താരം രണ്ടു കളികളില്‍ 16 സിക്‌സറും വാരിക്കൂട്ടി. എന്നാല്‍ മൂന്നാമത്തെ മല്‍സരം ദുബായില്‍ കളിച്ചപ്പോള്‍ രാജസ്ഥാന് അടിതെറ്റുകയും ചെയ്തിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications