IPL 2020: ഈ തടിയും വച്ച് ഐപിഎല്‍ കടുപ്പം! കുറയ്ക്കണമെന്ന നിര്‍ദേശത്തോട് പ്രതികരിച്ച് ഹെറ്റ്‌മെയര്‍
ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ താരമായ വെസ്റ്റ് ഇന്‍ഡീസിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഷിംറോണ്‍ ഹെറ്റ്‌മെയര്‍ നിലവില്‍ കരീബിയന്‍ പ്രീമിയര്‍ കളിച്ചു കൊണ്ടിരിക്കുകയാണ്. താരത്തിന്റെ കരിയറിലെ രണ്ടാമത്തെ ഐപിഎല്ലാണ് ഇത്തവണത്തേത്. കഴിഞ്ഞ തവണ വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ടീമിന്റെ ഭാഗമായിരുന്നു താരം. എന്നാല്‍ ദയനീയ പ്രകടനത്തെ തുടര്‍ന്ന് സീസണിനു ശേഷം ഒഴിവാക്കപ്പെടുകയായിരുന്നു.
ഡല്‍ഹിക്കൊപ്പം ഹെറ്റ്‌മെയറുടെ ആദ്യ സീസണാണിത്. ഐപിഎല്ലിനു മുമ്പ് കുറച്ച് തടി കുറക്കായ്ന്‍ താരത്തോടു ഉപദേശിച്ചിരിക്കുകയാണ് നാട്ടുകാരനും ഡല്‍ഹി ടീമിന്റെ ഉപദേഷ്ടാവുമായ സാമുവല്‍ ബദ്രി. ഇതിനോടു താരം പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.

കളിക്കിടെ ഉപദേശം
കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ഗയാന ആമസോണ്‍ വാരിയേഴ്‌സും നെവിസ് പാട്രിയറ്റ്‌സും തമ്മിലുള്ള കളിക്കിടെയായിരുന്നു രസകരമായ സംഭവം. മല്‍സരത്തില്‍ ഗയാന ടീമിന്റെ താരമായിരുന്നു ഹെറ്റ്‌മെയര്‍.
കളിയില്‍ ഫീല്‍ഡ് ചെയ്യവെ മൈക്കും താരത്തിന്റെ ജഴ്‌സിയില്‍ ഘടിപ്പിച്ചിരുന്നു. ഇതിനിടെയാണ് കമന്ററി ബോക്‌സിലുണ്ടായിരുന്ന മുന്‍ വിന്‍ഡീസ് താരവും ഐപിഎല്ലില്‍ ഡല്‍ഹിയുടെ ഉപദേശകനുമായ സാമുവല്‍ ബദ്രി ഹെറ്റ്‌മെയര്‍ക്ക് ഒരു ഉപദേശം നല്‍കതിയത്.

തടി കുറച്ച് കുറയ്ക്കണം
ഐപിഎല്ലില്‍ ഡല്‍ഹിക്കു വേണ്ടി കളിക്കാന്‍ വരുമ്പോഴേക്കും കുറച്ച് ഭാരം കുറയ്ക്കാന്‍ ശ്രമിക്കണമെന്നായിരുന്നു ബദ്രിയുടെ ഉപദേശം. ഇതിനു ചിരിച്ചുകൊണ്ടാണ് ഗ്രൗണ്ടില്‍ ഫീല്‍ഡ് ചെയ്യവെ മൈക്കിലൂടെ ഹെറ്റ്‌മെയര്‍ പ്രതികരിച്ചത്. ഏറ്റവും മികച്ച ഫിറ്റ്‌നസ് നിലവാരത്തിലേക്കുയരാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നായിരുന്നു ഹെറ്റ്‌മെയര്‍ ചിരിയോടെ പറഞ്ഞത്. ഇത് കമന്ററി ബോക്‌സിലുള്ളവരെയും കളി ടെലിവിഷനില്‍ കണ്ടു കൊണ്ടിരുന്ന ക്രിക്കറ്റ് പ്രേമികളെയും ചിരിപ്പിക്കുകയും ചെയ്തു.

7.7 കോടി മൂല്യമുള്ള താരം
ഐപിഎല്ലിന്റെ ഇത്തവണത്തെ താരലേലത്തില്‍ 7.7 കോടി രൂപ ചെലവഴിച്ചാണ് 23കാരനായ ഹെറ്റ്‌മെയറെ ഡല്‍ഹി സ്വന്തമാക്കിയത്. കഴിഞ്ഞ ഐപിഎല്ലിലെ മോശം പ്രകടനത്തിന് ഇത്തവണ ഡല്‍ഹിക്കൊപ്പം പ്രായശ്ചിത്തം ചെയ്യാനായിരിക്കും താരത്തിന്റെ ശ്രമം. കഴിഞ്ഞ കരീബിയന്‍ പ്രീമിയര്‍ ഹെറ്റ്‌മെയര്‍ മികച്ച പ്രകടനം നടത്തിയിരുന്നു. 12 ഇന്നിങ്‌സുകളില്‍ നിന്നും 148.14 സ്‌ട്രൈക്ക് റേറ്റോടെ 440 റണ്‍സാണ് താരം അടിച്ചെടുത്തത്.
ഇതുവരെ ഐപിഎല്ലിന്റെ ഫൈനലില്‍ പോലുമെത്തിയിട്ടില്ലാത്ത ഡല്‍ഹി വലിയ പ്രതീക്ഷകളോടെയാണ് ഇത്തവണയിറങ്ങുന്നത്. ഹെറ്റ്‌മെയറടക്കം ലേലത്തില്‍ ഒരുപിടി മികച്ച താരങ്ങളെ കൊണ്ടു വന്ന ഡല്‍ഹി എതിരാളികള്‍ക്കു ശക്തമായ വെല്ലുവിളിയുയര്‍ത്തുമെന്നുറപ്പാണ്. ശ്രേയസ് അയ്യര്‍ നയിച്ച ഡല്‍ഹി കഴിഞ്ഞ സീസണില്‍ പ്ലേഓഫ് വരെയെത്തിയിരുന്നു. എന്നാല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോടു ആറു വിക്കറ്റിനു തോല്‍ക്കുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications