Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രാഹുല്‍ ദ്രാവിഡ് വഴി ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ 6!

ബാംഗ്ലൂര്‍: ഒന്നാമതായി ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം കളിച്ചിട്ടില്ല. അഥവാ കളിച്ചാലും ഇഞ്ചിയോണിലെ ഏഷ്യന്‍ ഗെയിംസിന് മുന്നേ രാഹുല്‍ ദ്രാവിഡ് ക്രിക്കറ്റില്‍ നിന്നും വിരമിക്കുകയും ചെയ്തു. പിന്നെ എങ്ങനെയാണ് ഇഞ്ചിയോണ്‍ ഗെയിംസില്‍ രാഹുല്‍ ദ്രാവിഡ് എന്ന മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ആറ് മെഡലുകള്‍ സ്വന്തമാക്കിയത്. അതാണ് ദ്രാവിഡ്. രാഹുല്‍ ദ്രാവിഡ് എന്ന മെന്റര്‍.

sharathgayakwad

ഏഷ്യന്‍ ഗെയിംസിലോ പാരാ ഗെയിംസിലോ ആയി ഏറ്റവും കൂടുതല്‍ മെഡല്‍ നേടിയ ഇന്ത്യക്കാരന്‍ എന്ന റെക്കോര്‍ഡിന് ഉടമയായ നീന്തല്‍ താരം ശരദ് ഗെയ്ക്ക് വാദ് ആണ് തന്റെ നേട്ടങ്ങള്‍ രാഹുല്‍ ദ്രാവിഡിന് സമര്‍പ്പിക്കുന്നത്. രാഹുല്‍ ദ്രാവിഡ് എന്ന മെന്റര്‍ ഇല്ലായിരുന്നെങ്കില്‍ തനിക്ക് ഈ നേട്ടം കിട്ടില്ലായിരുന്നു എന്നും ബാംഗ്ലൂരില്‍ നിന്നുള്ള ഈ 23 കാരന്‍ പറയുന്നു.

pt-usha

സാക്ഷാല്‍ പി ടി ഉഷ 1986 ല്‍ നേടിയ അഞ്ച് മെഡലുകളുടെ റെക്കോര്‍ഡാണ് ശരത് ഇഞ്ചിയോണില്‍ തകര്‍ത്തത്. ഗ്ലാസ്‌കോ കോമണ്‍വെല്‍ത്ത് ഗെയിംസിലെ മങ്ങിയ പ്രകടനത്തിന് പിന്നാലെ തോളിലെ പരിക്ക് കൂടിയായതോടെ വിരമിക്കാനുളള തീരുമാനത്തിലായിരുന്നു 23 കാരനായ ശരദ്. എന്നാല്‍ രാഹുല്‍ ദ്രാവിഡിന്റെ ഇടപെടല്‍ കഥ മാറ്റിമറിച്ചു.

dravid

ഗ്വാന്‍ഷുവില്‍ ഒരു മെഡലാണ് എനിക്ക് കിട്ടിയത്. ഇവിടെ ആറെണ്ണം. ശരിക്കും മൂന്ന് മെഡലാണ് ഞാന്‍ പ്രതീക്ഷിരുന്നത് - ശരദ് പറയുന്നു. കളി നിര്‍ത്താന്‍ തീരുമാനിച്ച ശരദിന്റെ മനസ് മാറ്റിയ് ദ്രാവിഡാണ്. എനിക്കറിയാം നീ വിരമിക്കാനുള്ള തയ്യാറെടുപ്പിലാണ്. എന്നാല്‍ രാജ്യത്തിന് വേണ്ടി മെഡലുകള്‍ നേടുന്നതിലാകണം ഇപ്പോള്‍ നിന്റെ ശ്രദ്ധ. ദ്രാവിഡിന്റെ വാക്കുകള്‍ ശരദിന്റെ മനസ് മാറ്റി. പാരാ ഗെയിംസിലെ മെഡലുകള്‍ ശരദ് ദ്രാവിഡിന് സമര്‍പ്പിക്കുന്നതും ഇതുകൊണ്ട് തന്നെ.

Story first published: Monday, October 27, 2014, 15:32 [IST]
Other articles published on Oct 27, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+