For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

7 സിക്‌സ്, 24 ബോളില്‍ 57!! ബുംറയുമായി താരതമ്യം വേണ്ട, റൗഫിനെ പഞ്ഞിക്കിട്ട് ഇന്ത്യന്‍ ഫാന്‍സ്

സെഞ്ചൂറിയന്‍: സൗത്താഫ്രിക്കയുമായുള്ള രണ്ടാം ടി20 മല്‍സരത്തില്‍ പാകിസ്താന്‍ നിരയില്‍ നന്നായി തല്ലുവാങ്ങിയ പേസര്‍ ഹാരിസ് റൗഫിനെതിരേ വിമര്‍ശനവും പരിഹാസവുമായി ഇന്ത്യന്‍ ഫാന്‍സ്. സൗത്താഫ്രിക്ക ഏഴു വിക്കറ്റിനു ജയിച്ചു കയറിയ മല്‍സരത്തില്‍ പാക് ബൗളര്‍മാരില്‍ ഏറ്റവും വലിയ 'ചെണ്ടയായി' മാറിയത് അദ്ദേഹമാണ്. 15നടുത്ത് ഇക്കോണമി റേറ്റിലാണ് റൗഫ് ഈ കളിയില്‍ റണ്‍സ് വാരിക്കോരി നല്‍കയത്.

കഴിഞ്ഞ മാസത്തെ ഐസിസി പ്ലെയര്‍ ഓഫ് ദി മന്ത് പുരസ്‌കാരം നേടിയിട്ടുള്ള ബൗളര്‍ കൂടിയാണ് അദ്ദേഹം. ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെയടക്കം പിന്തള്ളിയാണ് ഹാരിസ് ഒന്നാമനായത്. എന്നാല്‍ സൗത്താഫ്രിക്കന്‍ ബാറ്റര്‍മാര്‍ റൗഫിനോടു യാതൊരു ദയയും കാണിച്ചില്ല. നാലോവര്‍ ക്വാട്ട തികച്ചപ്പോള്‍ 60നടുത്ത് റണ്‍സ് വിട്ടുകൊടുത്തെന്നു മാത്രല്ല, ഒരു വിക്കറ്റ് പോലും കളിയില്‍ അദ്ദേഹത്തിനു നേടാനും കഴിഞ്ഞില്ല.

HARIS RAUF

റൗഫിന്റെ പ്രകടനം

സൗത്താഫ്രിക്കയുമായുള്ള രണ്ടാം ടി20 മല്‍സരത്തില്‍ നാലോവറുകളാണ് ഹാരിസ് റൗഫ് ബൗള്‍ ചെയ്തത്. ഇവയില്‍ 14.20 ഇക്കോണമി റേറ്റില്‍ അദ്ദേഹം വാരിക്കോരി നല്‍കിയത് 57 റണ്‍സാണ്. വിക്കറ്റൊന്നും ലഭിച്ചതുമില്ല. ഏഴു സിക്‌സറുകള്‍ റൗഫ് വിട്ടുകൊടുത്തുവെന്നതാണ് ഏറ്റവും പരിതാപകരമായ കാര്യം.

സൗത്താഫ്രിക്കയുടെ റണ്‍ചേസില്‍ അഞ്ചാം ഓവറിലാണ് റൗഫ് പന്തെറിയാനെത്തിയത്. അതുവരെ സൗത്താഫ്രിക്കയെ പാക് ബൗളര്‍മാര്‍ പിടിച്ചുനിര്‍ത്തുകയും ചെയ്തിരുന്നു. നാലോവര്‍ കഴിയുമ്പോള്‍ അവര്‍ രണ്ടിനു 28 റണ്‍സെന്ന നിലയിലായിരുന്നു. എന്നാല്‍ റൗഫെത്തിയതോടെ കളി മാറി. രണ്ടു സിക്‌സറടക്കം 14 റണ്‍സ് അദ്ദേഹം ഈ ഓവറില്‍ വഴങ്ങി. 11ാം ഓവറില്‍ തിരിച്ചുവിളിക്കപ്പെട്ടപ്പോള്‍ വീണ്ടും രണ്ടു സിക്‌സറടക്കം 14 റണ്‍സ് റൗഫ് വിട്ടുകൊടുത്തു.

16ാം ഓവറിലാണ് അദ്ദേഹം മൂന്നാം സ്‌പെല്ലിനെത്തിയത്. ഈ ഓവറിലും രണ്ടു സിക്‌സറടക്കം 16 റണ്‍സ് അദ്ദേഹം വഴങ്ങി. 19ാം ഓവറാണ് അവസാനായി റൗഫിനു ലഭിച്ചത്. ഈ ഓവറില്‍ ഓരോ ഫോറും സിക്‌സറുമടക്കം 13 റണ്‍സ് വിട്ടുകൊടുത്ത അദ്ദേഹം ബൗളിങില്‍ തന്റെ ഫിഫ്റ്റിയും (24 ബോളില്‍ 57) തികയ്ക്കുകയായിരുന്നു.

വിമര്‍ശനം, പരിഹാസം

സൗത്താഫ്രിക്കയുമായുള്ള ടി20യില്‍ പാകിസ്താന്‍ ഏഴു വിക്കറ്റിന്റെ കനത്ത തോല്‍വിയേറ്റു വാങ്ങിയതിനു പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ ഇന്ത്യന്‍ ഫാന്‍സ് ഹാരിസ് റൗഫിനെ വിമര്‍ശിച്ചും കളിയാക്കിയും രംഗത്തു വന്നത്. ആധുനിക ക്രിക്കറ്റിലെ ബെസ്‌റ്റെന്നു വിശേഷിപ്പിക്കപ്പെടുന്ന ജസ്പ്രീത് ബുംറയുമായി ഇനി താരതമ്യം പാടില്ലെന്നും അവര്‍ ആവശ്യപ്പെടുന്നു.

എന്തൊരു വലിയ ദുരന്തമാണ് ഹാരിസ് റൗഫ്? ഇയാളെയാണോ നിങ്ങള്‍ ജസ്പ്രീത് ബുംറയുമായെല്ലാം താരതമ്യം ചെയ്യുന്നത്. ഈ തരത്തിലുള്ള താരതമ്യങ്ങള്‍ ഇന്നത്തോടു കൂടി നിര്‍ത്തിക്കോ. ബുംറയുടെ ഏഴയലത്തു പോലും നിര്‍ക്കാനുള്ള യോഗ്യത റൗഫിനില്ലെന്നും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ആഞ്ഞടിക്കുകയാണ്.

JASPRIT BUMRAH

ഇതാണോ ഐസിസി പ്ലെയര്‍ ഓഫ് മന്ത് പുരസ്‌കാരം നേടിയ ഹാരിസ് റൗഫ്? ജസ്പ്രീത് ബുംറയെ ഓവര്‍ടേക്ക് ചെയ്ത് ഈ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ എന്തു യോഗ്യതാണ് പാകിസ്താന്റെ ഈ ഫാസ്റ്റ് ബൗളര്‍ക്കുള്ളത്? വേഗതയില്‍ പന്തെറിഞ്ഞതു കൊണ്ടു മാത്രം മികച്ച ബൗളറാവില്ല, പന്തിന്‍ മേല്‍ നിയന്ത്രണം കൂടിയുണ്ടെങ്കില്‍ മാത്രമേ ഒരു ബൗളറെ കേമനെന്നു വിശേഷിപ്പിക്കാന്‍ സാധിക്കൂയെന്നും ആരാധകര്‍ കുറിക്കുന്നു.

അതേസമയം, 207 റണ്‍സിന്റെ വലിയ വിജയലക്ഷ്യമാണ് രണ്ടാം ടി20യില്‍ സൗത്താഫ്രിക്കയ്ക്കു പാകിസ്താന്‍ നല്‍കിയത്. എന്നാല്‍ മൂന്നു ബോളുകള്‍ ബാക്കിനില്‍ക്കെ വെറും മൂന്നു വിക്കറ്റിനു അവര്‍ ലക്ഷ്യത്തിലെത്തുകയായിരുന്നു.

ഓപ്പണര്‍ റീസ്സ ഹെന്‍ഡ്രിക്‌സിന്റെ (63 ബോളില്‍ 117) തകര്‍പ്പന്‍ സെഞ്ച്വറിയാണ് സൗത്താഫ്രിക്കന്‍ ജയം എളുപ്പമാക്കിയത്. ജയത്തോടെ മൂന്നു ടി20കളുടെ പരമ്പരയില്‍ സൗത്താഫ്രിക്ക 2-0നു മുന്നിലെത്തുകയും ചെയ്തിരിക്കുകയാണ്.

Story first published: Saturday, December 14, 2024, 15:40 [IST]
Other articles published on Dec 14, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+