Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അര്‍ഷദീപ് സിങ് വസിം അക്രത്തോളം കേമന്‍! താരതമ്യത്തോട് പ്രതികരിച്ച് ജോണ്ടി റോഡ്‌സ്

1

കേപ്ടൗണ്‍: ഇന്ത്യയുടെ ഭാവി പ്രതീക്ഷയായി ഇതിനോടകം പേരെടുത്ത താരമാണ് അര്‍ഷദീപ് സിങ്. ഇന്ത്യ ഏറെ നാളുകളായി തേടി നടന്ന ഇടം കൈയന്‍ പേസറാണ് അര്‍ഷദീപെന്ന് പറയാം. അതിവേഗ പേസറല്ലെങ്കിലും മികച്ച ലൈനും ലെങ്തും യുവതാരത്തിനുണ്ട്. ഡെത്ത് ഓവറുകളില്‍ യോര്‍ക്കറുകളിലൂടെ റണ്ണൊഴുക്കിനെ പിടിച്ചുകെട്ടാനും അര്‍ഷദീപിന് കഴിവുണ്ട്.

ഇക്കഴിഞ്ഞ ടി20 ലോകകപ്പില്‍ 10 വിക്കറ്റുമായി ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരില്‍ തലപ്പത്തായിരുന്നു അര്‍ഷദീപ്. മികവ് കാട്ടാന്‍ തുടങ്ങിയതോടെ പല മുന്‍ താരങ്ങളുമായി അര്‍ഷദീപിനെ താരതമ്യം ചെയ്യലും സജീവമാണ്. മുന്‍ ഇന്ത്യന്‍ താരം സഹീര്‍ ഖാനുമായും പാക് ഇതിഹാസം വസിം അക്രമവുമായെല്ലാം അര്‍ഷദീപിനെ താരതമ്യം ചെയ്യുന്നുണ്ട്. ഇപ്പോഴിതാ അര്‍ഷദീപിനെ മുന്‍ ഇതിഹാസങ്ങളുമായി താരതമ്യപ്പെടുത്തുന്നതിനോട് പ്രതികരിക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം ജോണ്ടി റോഡ്‌സ്.

താരതമ്യം അവനോടുള്ള അനീതി

താരതമ്യം അവനോടുള്ള അനീതി

മുന്‍ ഇതിഹാസ ഇടം കൈയന്‍ പേസര്‍മാരുമായി ഇപ്പോഴെ അര്‍ഷദീപിനെ താരതമ്യം ചെയ്യുന്നത് അനീതിയാണെന്നാണ് ജോണ്ടിയുടെ അഭിപ്രായം. അത് അവനെ സമ്മര്‍ദ്ദത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. 'ഇത്തരം താരതമ്യങ്ങള്‍ അവനെ അനാവശ്യ സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിടും. സ്വിങ്ങിന്റെ സുല്‍ത്താനായ വസിം അക്രത്തോടൊക്കെ അര്‍ഷദീപിനെ താരതമ്യം ചെയ്യുന്നത് അനീതിയാണ്. അവന്‍ വളര്‍ന്ന് വരാന്‍ തുടങ്ങിയിട്ട് രണ്ട് വര്‍ഷമേ അകുന്നുള്ളൂ'- ജോണ്ടി റോഡ്‌സ് പറഞ്ഞു.

Also Read: T20 World Cup 2022: വമ്പന്മാര്‍, പക്ഷെ തീര്‍ത്തും നിരാശപ്പെടുത്തി, ഇത്തവണത്തെ ഫ്‌ളോപ്പ് 11 ഇതാ

അതിവേഗം മെച്ചപ്പെടുന്ന താരം

അതിവേഗം മെച്ചപ്പെടുന്ന താരം

ജസ്പ്രീത് ബുംറയെപ്പോലെ അതിവേഗത്തില്‍ മെച്ചപ്പെടുന്ന താരമാണ് അര്‍ഷദീപ് സിങ്. യുവതാരമാണവന്‍. ഇനിയും ഒരുപാട് പഠിക്കാനുണ്ട്. അവന് ഇപ്പോള്‍ വലിയ സ്വിങ് കണ്ടെത്താനാവുന്നില്ല. ഡെത്ത് ഓവറില്‍ യോര്‍ക്കറുകളിലൂടെയാണ് മിടുക്കുകാട്ടുന്നത്. പവര്‍പ്ലേയില്‍ മികച്ച നിയന്ത്രണമുണ്ട്. എറൗണ്ട് ദി വിക്കറ്റില്‍ വസിം അക്രത്തെപ്പോലെ മികച്ചവനാണവന്‍- ജോണ്ടി റോഡ്‌സ് കൂട്ടിച്ചേര്‍ത്തു.

മികച്ച ഭാവിയുള്ള താരം

മികച്ച ഭാവിയുള്ള താരം

സഹീര്‍ ഖാനും ആശിഷ് നെഹ്‌റക്കും ശേഷം മികച്ചൊരു ഇടം കൈയന്‍ പേസറെ കണ്ടെത്താന്‍ ഇന്ത്യക്കായിട്ടില്ലെന്നതാണ് വസ്തുത. നടരാജനെയടക്കം ഇന്ത്യ പരീക്ഷിച്ചെങ്കിലും പലര്‍ക്കും പരിക്ക് വില്ലനായി മാറി. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് അര്‍ഷദീപിനെ ഇന്ത്യക്ക് ലഭിച്ചത്. യുവതാരമായതിനാല്‍ മികച്ച ഭാവി മുന്നിലുണ്ട്. വേണ്ടവിധത്തില്‍ ഉപയോഗിച്ചാല്‍ ഇന്ത്യക്ക് മുതല്‍ക്കൂട്ടാവാന്‍ കഴിവുള്ള താരമാണ് അര്‍ഷദീപ് സിങ്.

'വലിയ കരിയറുണ്ടാക്കാന്‍ പ്രതിഭയുള്ള താരമാണ് അര്‍ഷദീപ്. എന്നാല്‍ വലിയ കരിയറിലേക്കെത്തിക്കുന്നതിന് മുമ്പ് അനാവശ്യ താരതമ്യത്തിലൂടെ സമ്മര്‍ദ്ദം നല്‍കരുത്. അവന്റെ ഏറ്റവും മികച്ച പ്രകടനത്തിലേക്കെത്താന്‍ സമയം നല്‍കുകയാണ് വേണ്ടത്'- ജോണ്ടി റോഡ്‌സ് കൂട്ടിച്ചേര്‍ത്തു. നിലവില്‍ പരിമിത ഓവറിലേക്ക് മാത്രം പരിഗണിക്കുന്ന അര്‍ഷദീപിന് ടെസ്റ്റിലും വലിയ ഭാവി കല്‍പ്പിക്കാനാവും.

Also Read: ധോണിയെ ഒപ്പം കൂട്ടണം, ദ്രാവിഡിന് പകരം ആളെത്തണം! ഇന്ത്യക്ക് തിരിച്ചുവരാന്‍ അഞ്ച് വഴികള്‍

ഐപിഎല്ലിലൂടെ വളര്‍ന്ന താരം

ഐപിഎല്ലിലൂടെ വളര്‍ന്ന താരം

ഇന്ത്യയുടെ മറ്റ് പേസര്‍മാരെപ്പോലെ തന്നെ ഐപിഎല്ലിലൂടെ വളര്‍ന്ന താരമാണ് അര്‍ഷദീപ് സിങ്ങും. പഞ്ചാബ് കിങ്‌സിലൂടെയാണ് അദ്ദേഹം ശ്രദ്ധ പിടിച്ചുപറ്റിയത്. 37 ഐപിഎല്ലില്‍ നിന്നായി 40 വിക്കറ്റുകളാണ് അര്‍ഷദീപ് വീഴ്ത്തിയത്. എന്നാല്‍ ഇക്കോണമി 8.35 ആണ്. ഒരു തവണ അഞ്ച് വിക്കറ്റ് പ്രകടനം നടത്താനും അര്‍ഷദീപിനായി. ഏകദിനത്തില്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കാത്ത അര്‍ഷദീപ് 19 ടി20യില്‍ നിന്ന് 29 വിക്കറ്റാണ് ഇന്ത്യക്കായി നേടിയത്. എന്നാല്‍ ഇക്കോണമി 8.4 ആണ്. റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ അര്‍ഷദീപ് അല്‍പ്പം കൂടി ശ്രദ്ധ കാട്ടേണ്ടതായുണ്ട്.

Story first published: Wednesday, November 16, 2022, 20:38 [IST]
Other articles published on Nov 16, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+