For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ഇതു ധോണിയുടെ അവസാന സീസണോ? നിര്‍ണായക വെളിപ്പെടുത്തലുമായി സിഎസ്‌കെ സിഇഒ

നാലാം കിരീടമാണ് സിഎസ്‌കെ ഇത്തവണ ലക്ഷ്യമിടുന്നത്

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ അവസാനത്തെ ഐപിഎല്‍ സീസണായിരിക്കുമോ വരാനിരിക്കുന്നത് എന്നതിനെക്കുറിച്ച് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ടീം സിഇഒ കാശി വിശ്വനാഥന്‍. ഒരു ദേശീയ മാധ്യമത്തോടു സംസാരിക്കുയായിരുന്നു അദ്ദേഹം. ധോണിയുടെ അവസാനത്തെ ഐപിഎല്‍ സീസണായിരിക്കും ഇതെന്നു ഞാന്‍ കരുതുന്നില്ല. ഇതു എന്റെ വ്യക്തിപരമായ അഭിപ്രായമാണ്. ധോണിക്കു പകരം ആരു നായകസ്ഥാനത്തേക്കു വരുമെന്നതിനെക്കുറിച്ച് ഇപ്പോള്‍ തങ്ങള്‍ ചിന്തിക്കുന്നില്ലെന്നും കാശി വിശ്വനാഥന്‍ വ്യക്തമാക്കി.

1

കഴിഞ്ഞ സീസണിനു തൊട്ടുമുമ്പ് വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നു ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറിയ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയുമായുള്ള ബന്ധത്തില്‍ ഇതിന്റെ പേരില്‍ വിള്ളലുണ്ടായിട്ടില്ലെന്നു അദ്ദേഹം പറഞ്ഞു. റെയ്‌ന അന്നു ടീം വിട്ടതിന്റെ പേരില്‍ അദ്ദേഹവും സിഎസ്‌കെയും തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ല. ഒരു കുടുംബം പോലെയാണ് സിഎസ്‌കെയെന്നും വിശ്വനാഥന്‍ അറിയിച്ചു.

ഐപിഎല്ലിനു മുമ്പ് കൂടുതല്‍ മല്‍സരങ്ങളില്‍ കളിച്ചിട്ടില്ലെന്നത് റെയ്‌നയുടെ പ്രകടനത്തെ ബാധിക്കുമോയെന്ന ചോദ്യത്തിനു ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ റെയ്‌ന കളിച്ചിരുന്നു. അതിനു ശേഷം പരിശീലനം നടത്തി വരികയായിരുന്നു അദ്ദേഹം. 50 ഓവര്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ആഗ്രഹിമല്ലാതിരുന്നതിനാലാണ് വിജയ് ഹസാരെ ട്രോഫിയില്‍ റെയ്‌ന കളിക്കാതിരുന്നത്. കഴിഞ്ഞ 10 ദിവസത്തോളമായി അദ്ദേഹം ഞങ്ങളോടൊപ്പം പരിശീലനം നടത്തുന്നുണ്ട്. സീസണില്‍ നന്നായി പെര്‍ഫോം ചെയ്യണമെന്ന് റെയ്‌ന അതിയായി ആഗ്രഹിക്കുന്നുവെന്നും വിശ്വനാഥന്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ ക്രിക്കറ്റിനു സമ്മാനിച്ച നേട്ടങ്ങളുടെ പേരില്‍ ആദരിക്കുകയെന്ന ലക്ഷ്യം കൊണ്ടു മാത്രമല്ല ചേതേശ്വര്‍ പുജാര സിഎസ്‌കെ ടീമിലേക്കു കൊണ്ടു വന്നതെന്നു വിശ്വനാഥന്‍ പറയുന്നു. തീര്‍ച്ചയായും അദ്ദേഹത്തെ ആദരിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു. അതോടൊപ്പം ഒരു കാര്യം പറയട്ടെ, ഏതു ഫോര്‍മാറ്റുമായും പൊരുത്തപ്പെടാനുള്ള മികച്ച സാങ്കേതികത്തികവുള്ള ബാറ്റ്‌സ്മാനാണ് പുജാര. ഇതു ഞങ്ങളുടെ കാഴ്ചപ്പാടാണ്. ഒരു താരമെന്ന നിലയില്‍ സിഎസ്‌കെ ടീമിന് ഒരുപാട് സംഭാവന ചെയ്യാന്‍ അദ്ദേഹത്തിനു കഴിയും. ഇതു കാരണമാണ് ലേലത്തില്‍ പുജാരയെ ഞങ്ങള്‍ വാങ്ങിയത്. പുതിയ സീസണില്‍ സിഎസ്‌കെ ടീമില്‍ തീര്‍ച്ചയായും മുന്‍നിരയില്‍ ഒരു റോള്‍ അദ്ദേഹത്തിനുണ്ടാവും. എന്നാല്‍ പുജാര ആദ്യത്തെയോ, രണ്ടാമത്തെയോ മല്‍സരത്തില്‍ കളിക്കുമെന്ന് താന്‍ പറയില്ലെന്നും വിശ്വനാഥന്‍ വ്യക്തമാക്കി.

Story first published: Thursday, April 8, 2021, 16:36 [IST]
Other articles published on Apr 8, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+