Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

INDvENG: ഇന്ത്യ ഫേവറിറ്റുകളല്ല, അവര്‍ക്കൊരു പ്രശ്‌നമുണ്ട്!- ചൂണ്ടിക്കാട്ടി ഹുസൈന്‍

1

ഇപ്പോള്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യക്കാണ് മുന്‍തൂക്കമെന്ന മറ്റു പലരുടെയും അഭിപ്രായത്തോടു താന്‍ യോജിക്കുന്നില്ലെന്നു ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍ നാസര്‍ ഹുസൈന്‍. അടുത്തിടെ ഇന്ത്യയുടെയും ഇംഗ്ലണ്ടിന്റെയും ചില മുന്‍ താരങ്ങള്‍ പരമ്പര ഇന്ത്യ നേടുമെന്ന പ്രവചനം നടത്തിയിരുന്നു. പക്ഷെ അത്തരമൊരു അഭിപ്രായം തനിക്കില്ലെന്നു ഹുസൈന്‍ വ്യക്തമാക്കി.

പലരും കരുതുന്നത് ഇന്ത്യയാണ് ഫേവറിറ്റുകളെന്നാണ്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലാന്‍ഡിനോടു സതാംപ്റ്റണില്‍ തോറ്റിട്ടും ഇന്ത്യയെയാണ് അവര്‍ ഫേവറിറ്റുകളായി പറയുന്നത്. പക്ഷെ അവര്‍ കരുതുന്നതിനേക്കാള്‍ വളരെ ഇഞ്ചോടിഞ്ച് പരമ്പരയായിരിക്കും ഇതെന്നാണ് എനിക്കു തോന്നുന്നത്. നാട്ടില്‍ ഇംഗ്ലണ്ടിന്റെ ടെസ്റ്റ് റെക്കോര്‍ഡ് വളരെ മികച്ചതാണെന്നും ഹുസൈന്‍ പറഞ്ഞു.

2

ഇംഗ്ലണ്ടിന്റെ ഗംഭീര സീം ബൗളിങ് യൂണിറ്റിനെ അദ്ദേഹം പുകഴ്ത്തി. സ്റ്റുവര്‍ട്ട് ബ്രോഡ്, ജിമ്മി ആന്‍ഡേഴ്‌സന്‍, ക്രിസ് വോക്‌സ്, ഓലി റോബിന്‍സണ്‍, സാക്വിബ് മഹമ്മൂദ് തുടങ്ങിയ മികച്ച സീം ബൗളര്‍മാര്‍ ഇംഗ്ലണ്ടിനുണ്ട്. ബാറ്റിങിലേക്കു വരികയാണെങ്കില്‍ മുന്‍നിരയുടെ ബാറ്റിങ് ടെക്‌നിക്ക് ചോദ്യം ചെയ്യപ്പെടുന്നുണ്ടെങ്കിലും ജോ റൂട്ട്, ജോസ് ബട്‌ലര്‍, ഓലി പോപ്പ് എന്നിവര്‍ സാങ്കേതികത്തികവുള്ള ബാറ്റ്‌സ്മാന്മാരാണെന്നും ഹുസൈന്‍ നിരീക്ഷിച്ചു.

ഇന്ത്യക്കു വീക്ക്‌നെസുകളില്ലെന്നു പറയാന്‍ സാധിക്കില്ല. ടീം സെലക്ഷന്‍ പ്രശ്‌നങ്ങള്‍ അവരെ അലട്ടാനിടയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശുഭ്മാന്‍ ഗില്‍ പരമ്പരയില്‍ നിന്നും പുറത്തായിക്കഴിഞ്ഞു. ആര്‍ അശ്വിനെയും രവീന്ദ്ര ജഡേജയെയും അവര്‍ക്കു എല്ലാ മല്‍സരങ്ങളിലും ഒരുമിച്ച് കളിപ്പിക്കാന്‍ കഴിയുമോ? ബോള്‍ മൂവ് ചെയ്യുന്ന ഇംഗ്ലീഷ് പിച്ചുകളില്‍ റിഷഭ് പന്തിന് എത്രത്തളം ഇംപാക്ടണ്ടാക്കാന്‍ കഴിയും? അതുകൊണ്ടു തന്നെ ഈ പരമ്പരയില്‍ തന്റെ ഫേവറിറ്റുകള്‍ ഇംഗ്ലണ്ടാണെന്നും ഹുസൈന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഒന്നാം ടെസ്റ്റ് നോട്ടിങ്ഹാമിലെ ട്രെന്റ്ബ്രിഡ്ജില്‍ പുരോഗമിക്കുകയാണ്. മല്‍സരം ആദ്യത്തെ മൂന്നു ദിവസം പൂര്‍ത്തിയായപ്പോള്‍ ആര്‍ക്കും വ്യക്തമായ മുന്‍തൂക്കം അവകാശപ്പെടാനില്ല. കളിയുടെ ഗതി എപ്പോള്‍ വേണമെങ്കിലും മാറിയേക്കാം. ടോസിനു ശേഷം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഒന്നാമിന്നിങ്‌സില്‍ 183 റണ്‍സിനു പുറത്തായിരുന്നു. മറുപടിയില്‍ 278 റണ്‍സാണ് ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ സ്‌കോര്‍ ചെയ്തത്. 95 റണ്‍സ് ലീഡ് വഴങ്ങി രണ്ടാമിന്നിങ്‌സില്‍ ഇറങ്ങിയ ഇംഗ്ലണ്ട് മൂന്നാം ദിനം വിക്കറ്റ് പോവാതെ 25 റണ്‍സെടുത്തിട്ടുണ്ട്.

Story first published: Saturday, August 7, 2021, 0:03 [IST]
Other articles published on Aug 7, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+