ധോണി ഇനി ഇന്ത്യക്കായി കളിക്കില്ല!! ആഗ്രഹവുമില്ല... മടങ്ങിവരവിനെക്കുറിച്ച് ഹര്‍ഭജന്‍
മുംബൈ: ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ ടീമംഗവും ഐപിഎല്ലില്‍ ഇപ്പോഴും സഹതാരവുമായ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. കൊവിഡ്-19 കാരണം ഐപിഎല്‍ അനിശ്ചിതകാലത്തേക്കു മാറ്റിയതോടെ ധോണിയുടെ മടങ്ങിവരവും അവതാളത്തിലായിരിക്കുകയാണ്. പത്തു മാസത്തോളമായി ക്രിക്കറ്റില്‍ നിന്നു വിട്ടുനില്‍ക്കുകയായിരുന്ന അദ്ദേഹം ഐപിഎല്ലില്‍ സിഎസ്‌കെയോടൊപ്പം ഗംഭീര തിരിച്ചുവരവിന് തയ്യാറെടുക്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ധോണിയെ അവസാനമായി ഇന്ത്യന്‍ ജഴ്‌സിയില്‍ കണ്ടത്. ലോകകപ്പിന്റെ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേയായിരുന്നു അവസാന മല്‍സരം. ഇന്ത്യ സെമിയില്‍ തോറ്റ് പുറത്തായതിനു പിന്നാലെ ധോണി ക്രിക്കറ്റില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു.

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാംപിനൊപ്പം ഇത്തവണ ചേര്‍ന്നപ്പോള്‍ ധോണിയുടെ ഭാവിയെക്കുറിച്ച് തന്നോടു പലരും ചോദിച്ചിരുന്നതായി ഹര്‍ഭജന്‍ വ്യക്തമാക്കി. ഇന്ത്യക്കു വേണ്ടി ധോണി ഇനിയും കളിക്കുമോയെന്നും ടി20 ലോകകപ്പിനുള്ള ടീമിലേക്കു തിരഞ്ഞെടുക്കപ്പെടുമോയെന്നുമായിരുന്നു പലരുടെയും സംശയം. തനിക്ക് അറിയില്ലെന്നായിരുന്നു അന്നു അവര്‍ക്കു നല്‍കിയ മറുപടി. ധോണി എന്താണോ ചെയ്യുന്നത്, അത് അദ്ദേഹത്തിന്റെ തീരുമാനമാണെന്നും താന്‍ വ്യക്തമാക്കിയതായി ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവില്‍ ഭാജി പറഞ്ഞു.

ഐപിഎല്ലില്‍ കളിക്കണമെന്ന് ധോണി ആഗ്രഹിക്കുന്നുണ്ടെന്നത് എല്ലാവര്‍ക്കും 100 ശതമാനം ഉറപ്പുള്ള കാര്യമാണ്. എന്നാല്‍ ഇന്ത്യക്കു വേണ്ടി തുടര്‍ന്നു കളിക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നുണ്ടോയെന്ന കാര്യത്തില്‍ മാത്രമാണ് സംശയം.
ഇന്ത്യക്കു വേണ്ടി ഇനി കളിക്കാന്‍ ധോണി ആഗ്രഹിക്കുന്നില്ലെന്നാണ് താന്‍ കരുതുന്നത്. കാരണം ഇന്ത്യക്കായി അത്രയും മല്‍സരങ്ങള്‍ അദ്ദേഹം കളിച്ചു കഴിഞ്ഞതായും ഭാജി വ്യക്തമാക്കി.

തനിക്ക് അറിയാവുന്നിടത്തോളം ഇന്ത്യന്‍ ടീമിലേക്കു ഇനിയൊരു മടങ്ങിവരവ് ധോണിക്കുണ്ടാവില്ല. ഇന്ത്യന്‍ ജഴ്‌സി ഇനിയും ധരിക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നില്ലെന്നതാണ് ഇതിനു പ്രധാനപ്പെട്ട കാരണം.
2019ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ അവസാന മല്‍സരമായിരിക്കും തന്റേയും അവസാനത്തെ കളിയെന്നു ധോണി തീരുമാനിച്ചിരുന്നതായി തന്നോട് ചിലര്‍ പറഞ്ഞിരുന്നതായും ഭാജി കൂട്ടിച്ചേര്‍ത്തു.
അതേസമയം, ധോണിയുടെ അന്താരാഷ്ട്ര ക്രിക്കറ്റിലെ ഭാവിയെക്കുറിച്ച്് തനിക്കൊന്നും അറിയില്ലെന്നും അദ്ദേഹത്തോടു തന്നെ നേരിട്ട് ഇക്കാര്യം ചോദിക്കുന്നതാവും ഉചിതമെന്നുമായിരുന്നു രോഹിത്തിന്റെ പ്രതികരണം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications