Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടി20യില്‍ റിഷഭ് ഓപ്പണര്‍! അഭിപ്രായം തുറന്നു പറഞ്ഞ് ജാഫര്‍

ടി20 ക്രിക്കറ്റില്‍ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ ഇന്ത്യ ഓപ്പണറാക്കണോയെന്നതിനെക്കുറിച്ച് തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ടെസ്റ്റ് ഓപ്പണര്‍ വസീ ജാഫര്‍. സൗത്താഫ്രിക്കയുമായുള്ള ടി20 പരമ്പരയില്‍ സ്ഥിരം ഓപ്പണിങ് ജോടികളായ നായകന്‍ രോഹിത് ശര്‍മയും വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലും കളിക്കുന്നില്ല. ഈ സാഹചരത്തില്‍ പരമ്പരയില്‍ ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായ റിഷഭ് ഓപ്പണിങിലേക്കു വരണമെന്ന് തനിക്കു അഭിപ്രായമില്ലെന്നു ജാഫര്‍ വ്യക്തമാക്കി.

യുവതാരങ്ങളായ ഇഷാന്‍ കിഷനും റുതുരാജ് ഗെയ്ക്വാദും പരമ്പരയില്‍ ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്യുമെന്നുറപ്പായിരിക്കുകയാണ്. ഐപിഎല്ലില്‍ ഓപ്പണറായി കളിച്ചിട്ടുള്ള വെങ്കടേഷ് അയ്യരെയും ഓപ്പണിങ് സ്ഥാനത്തേക്കു ഇന്ത്യക്കു പരിഗണിക്കാവുന്നതാണ്.

1

റിഷഭ് പന്ത് ടി20യില്‍ ഓപ്പണറായി കളിക്കണമെന്ന അഭിപ്രായം തനിക്ക് ഇല്ലെന്നു വസീം ജാഫര്‍ പറഞ്ഞു. ഞാന്‍ അങ്ങനെ ചിന്തിക്കുന്നില്ല. വരാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിലും റിഷഭ് ഓപ്പണറായി കളിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. സെലക്ടര്‍മാരുടെയും ക്യാപ്റ്റന്‍ രോഹിത്് ശര്‍മയുടെയും പ്ലാനുകളില്‍ ഇതുണ്ടാവുമെന്ന് ഞാന്‍ കരുതുന്നില്ല.
സൗത്താഫ്രിക്കയ്‌ക്കെതിരേ റുതുരാജ് ഗെയ്ക്വാദും ഇഷാന്‍ കിഷനുമായിരിക്കും ഓപ്പണ്‍ ചെയ്യുകയെന്നാണ് ഞാന്‍ കരുതുന്നത്. കാരണം മൂന്നാം ഓപ്പണറായി നമുക്ക ആരെയും ലഭിച്ചിട്ടില്ല. ടി20 ലോകകപ്പില്‍ രോഹിത്തും രാഹുലും ഓപ്പണ്‍ ചെയ്യുമെന്നുറപ്പാണ്. പക്ഷെ ബാക്കപ്പ് ഓപ്പണര്‍ ആരായിരിക്കുമെന്നു നമുക്ക് ഉറപ്പില്ല. ഈ രണ്ടു പേരെയും പരീക്ഷിച്ചു നോക്കി നമുക്കു അതു കണ്ടെത്താമെന്നും ജാഫര്‍ ചൂണ്ടിക്കാട്ടി.

2

റുതുരാജ് ഗെയ്ക്വാദ് ഇന്ത്യക്കു വേണ്ടി മൂന്ന ടി20കളില്‍ മാത്രമേ കളിച്ചിട്ടുള്ളൂ. ഇവയില്‍ നിന്നും നേടാനായത് 39 റണ്‍സാണ്. ഉയര്‍ന്ന സ്‌കോര്‍ 21 റണ്‍സുമാണ്. എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കുറച്ചുകൂടി മല്‍സരപരിചയമുള്ളത് ഇഷാന്‍ കിഷനാണ്.ഇന്ത്യക്കു വേണ്ടി മൂന്ന് ഏകദിനങ്ങളും 10 ടി20കളും താരം കളിച്ചിണ്ട്. ടി10യില്‍ നിന്നും 289 റണ്‍സും ഏകദിനത്തില്‍ നിന്നും 88 റണ്‍സുമാണ് ഇഷാന്‍ നേടിയത്.

3

സമീപകാലത്തു നാട്ടില്‍ കളിച്ചിട്ടുള്ള ടി20 പരമ്പരകളെല്ലാം തൂത്തുവാരാന്‍ ഇന്ത്യക്കായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിനു ശേഷം ന്യൂസിലാന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക എന്നിവര്‍ക്കെതിരേയായിരുന്നു ഇന്ത്യ നാട്ടില്‍ മൂന്നു മല്‍സരങ്ങള്‍ വീതമുള്ള പരമ്പര കളിച്ചത്. ഇവയെല്ലാം തൂത്തുവാരുകയും ചെയ്തു.
എന്നാല്‍ സൗത്താഫ്രിക്ക്‌ക്കെതിരേ ഈ നേട്ടമാവര്‍ത്തിക്കുക ഇന്ത്യക്കു കടുപ്പമായിരിക്കും. കാരണം പല സീനിയര്‍ താരങ്ങള്‍ക്കും വിശ്രമം നല്‍കിയാണ് ഇന്ത്യ ഈ പരമ്പരയ്ക്കിറങ്ങുന്നത്.

4

ഇന്ത്യയുമായുള്ള ടി20 പരമ്പരയില്‍ സൗത്താഫ്രിക്കയുടെ പേസ് ബൗളിങ് ആക്രമണത്തില്‍ കാഗിസോ റബാഡയെയായിരിക്കും താന്‍ ആദ്യം തിരഞ്ഞെടുക്കുകയെന്നു സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍ വ്യക്തമാക്കി. വസീം ജാഫറിനൊപ്പം ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദ്യത്തെ നമ്പര്‍ കാഗിസോ റബാഡയ്ക്കായിരിക്കും. .

5

ഈ സീസണിലെ ഐപിഎല്ലില്‍ സൗത്താഫ്രിക്കയ്ക്കു വേണ്ടി കൂടുതല്‍ വിക്കറ്റെടുത്തത് അദ്ദേഹമായിരുന്നു. ആന്റിച്ച് നോര്‍ക്കിയക്കു കുറച്ചു മല്‍സരങ്ങള്‍ മാത്രമേ കളിക്കാനായുള്ളൂ. എങ്കിലും അദ്ദേഹത്തില്‍ ക്രിക്കറ്റ് ബാക്കിയുണ്ട്. ലുംഗി എന്‍ഗിഡിയുടെ കാര്യത്തില്‍ അസ്വസ്ഥനാണ്. കാരണം മികച്ച താരമായിട്ടും ഐപിഎല്ലില്‍ കുറച്ചായിട്ട് അദ്ദേഹം പുറത്തിരിക്കുകയാണ്. ഡ്വയ്ന്‍ പ്രെട്ടോറിയസും മാര്‍ക്കോ യാന്‍സനും തമ്മില്‍ ടീമിലെ സ്ഥാനത്തിനായി മല്‍സരമുണ്ടാവും. ബാറ്റിങിലും ടീമിനായി സംഭാവന ചെയ്യാനാവുമെന്നതിനാല്‍ പ്രെട്ടോറിയസിനായിരിക്കും മുന്‍തൂക്കം. റബാഡ, നോര്‍ക്കിയ, പ്രെട്ടോറിയസ് എന്നിവര്‍ പേസാക്രമണത്തിനു നേതൃത്വം നല്‍കാനാണ് സാധ്യതയെന്നു സ്‌റ്റെയ്ന്‍ വിശദമാക്കി

Story first published: Thursday, June 9, 2022, 17:30 [IST]
Other articles published on Jun 9, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+