IPL 2020: മുടി കറുപ്പിച്ചാല്‍ ചെറുപ്പമാവില്ല! ധോണി വിരമിക്കണമെന്ന് കെആര്‍കെ- പഞ്ഞിക്കിട്ട് ഫാന്‍സ്
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി ഫോം കണ്ടെത്താന്‍ പാടുപെടുന്ന ക്യാപ്റ്റനും ഇതിഹാ താരവും ക്യാപറ്റനുമായ എംഎസ് ധോണി വിരമിക്കണമെന്ന് ആവശ്യപ്പെട്ട വിവാദങ്ങളുടെ തോഴനായ കമാല്‍ റഷീദ് ഖാനെതിരേ (കെആര്‍കെ) ആരാധകരുടെ പൊങ്കാല.
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ വെള്ളിയാഴ്ച നടന്ന കളിയില്‍ ധോണി റണ്ണെടുക്കാന്‍ വിയര്‍ത്തിരുന്നു. കിതപ്പും ചുമയുമെല്ലാം അനുഭഭവപ്പെട്ട അദ്ദേഹത്തിന് ഇടയ്ക്കു ചില ബ്രേക്കുകളും എടുക്കേണ്ടി വന്നിരുന്നു. ഇതോടെയാണ് ധോണിക്കു കളി നിര്‍ത്താറായെന്ന കെആര്‍കെ ട്വിറ്ററിലൂടെ ചൂണ്ടിക്കാട്ടിയത്.

കെആര്‍കെയുടെ ട്വീറ്റ്
സഹോദരാ എംഎസ് ധോണി, മുടി കറുപ്പിച്ചെന്നു കരുതി ആര്‍ക്കും യുവത്വം ലഭിക്കില്ല. രണ്ടു റണ്‍സെടുക്കുന്നതിനിടെ നിങ്ങള്‍ ശ്വാസമെടുക്കാന്‍ പാടുപെട്ടു, വയസ്സുകാലത്ത് എല്ലാവര്‍ക്കും സംഭവിക്കുന്ന കാര്യമാണിത്. ഈ കാലത്ത് ക്രിക്കറ്റ് കളിച്ച് സ്വയം പരിഹാസപാത്രമായി തീരാന്‍ നിങ്ങളോട് ആരാണ് ആവശ്യപ്പെട്ടത? ഞാന്‍ ഒരിക്കല്‍ നിങ്ങളുടെ ഫാനായിരുന്നു, നിങ്ങളെ ഈ അവസ്ഥയില്‍ കാണാന്‍ ഇഷ്ടപ്പെടുന്നില്ല. അഭിമാനത്തോടെ വിരമിക്കൂയെന്നായിരുന്നു കെആര്‍കെയുടെ ട്വീറ്റ്.

വീട്ടിലിരുന്ന് കളി കണ്ടാല്‍ മതി
നിങ്ങള്‍ വീട്ടിലിരുന്ന് കളി കണ്ടാല്‍ മതി, സ്വയം വലിയ ഇതിഹാസമാണെന്ന് കരുതേണ്ട. 10 സീസണില്‍ എട്ടു തവണ ഫൈനല്‍ കളിച്ച താരമാണ് ധോണി. ഞങ്ങളെ ക്രിക്കറ്റ് പഠിപ്പിക്കേണ്ടെന്നായിരുന്നു കെആര്‍കെയുടെ ട്വീറ്റിനു താഴെ ഒരു പ്രതികരണം.

ധോണിയുടെ പ്രായം
ധോണി പതറുന്നത് കണ്ട് ദുഖം തോന്നിയാവാം കമാല്‍ ആര്‍ ഖാന്‍ ഇങ്ങനെ അഭിപ്രായപ്പെട്ടതെന്ന് തനിക്കു മനസ്സിലാക്കാനാവും. എന്നാല്‍ നിങ്ങള്‍ യഥാര്‍ഥത്തില്‍ ഫാനല്ല, അദ്ദേഹെ താഴ്ത്തിക്കെട്ടുകയാണ് ചെയ്യുന്നത്. ഇനിയൊരിക്കലും ധോണിയുടെ പ്രായത്തെക്കുറിച്ച് മിണ്ടിപ്പോവരുത്. ധോണി ഈ പ്രായത്തില്‍ ചെയ്യുന്നതിന്റെ പകുതിയെങ്കിലും നിങ്ങള്‍ക്കു ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ സ്വന്തം കരിയര്‍ നിങ്ങള്‍ക്കു രക്ഷിക്കാന്‍ സാധിക്കുമായിരുന്നുവെന്ന് മറ്റൊരാള്‍ ട്വീറ്റ് ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications