ധോണിയുടെ വിരമിക്കല്‍... അഭ്യൂഹങ്ങള്‍ക്കു പിന്നിലാര്? സാക്ഷി ധോണിക്കു പറയാനുള്ളത്
റാഞ്ചി: ക്രിക്കറ്റിനോടു ഇനിയും വിട പറഞ്ഞിട്ടില്ലെങ്കിലും മുന്‍ നായകനും ഇതിഹാസ താരവുമായ എംഎസ് ധോണിയെ ഇതിനകം പലരും 'വിരമിപ്പിച്ചു' കഴിഞ്ഞു. സോഷ്യല്‍ മീഡിയകളിലൂടെയാണ് ധോണി ഉടന്‍ വിരമിക്കുമെന്നും, വിരമിച്ചെന്നുമുള്ള തരത്തില്‍ അഭ്യൂഹങ്ങള്‍ നിരന്തരം വന്നു കൊണ്ടിരിക്കുന്നത്. ഏറ്റവും അവസാനമായി ദിവസങ്ങള്‍ക്കു മുമ്പ് ധോണി റിട്ടയേഴ്‌സെന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ വൈറലായി മാറിയിരുന്നു.
ഒടുവില്‍ ഇവയെല്ലാം വെറും അഭ്യൂഹങ്ങള്‍ മാത്രമാണെന്നു അറിയിക്കാന്‍ ഭാര്യ സാക്ഷി ധോണിക്കു തന്നെ പരസ്യമായി രംഗത്തു വരേണ്ടിയും വന്നു. ട്വിറ്ററിലൂടെ കടുത്ത ഭാഷയിലായിരുന്നു സാക്ഷിയുടെ മറുപടി. ഈ തരത്തിലുള്ള അഭ്യൂഹങ്ങള്‍ക്കു പിന്നില്‍ ആരാണെന്ന തനിക്കറിയില്ലെന്നു സാക്ഷി പറയുന്നു. ഇന്‍സ്റ്റഗ്രാം ലൈവില്‍ വന്നപ്പോഴായിരുന്നു സാക്ഷി ഇക്കാര്യം പറഞ്ഞത്.

തന്റെ ഭാവിയെക്കുറിച്ചോ, സമൂഹ മാധ്യമങ്ങളിലെ വിരമിക്കല്‍ അഭ്യൂഹങ്ങളെക്കുറിച്ചോ ധോണി ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നതാണ് എടുത്തു പറയേണ്ടത്. ഓരോ തവണയും സാക്ഷി തന്നെയാണ് ഇതേക്കുറിച്ച് മറുപടി നല്‍കിയത്.
അടുത്തിടെ വന്ന ധോണി റിട്ടയേഴ്‌സെന്ന ട്രെന്‍ഡായി മാറിയ ട്വിറ്ററിലെ ഹാഷ് ടാഗിന് സാക്ഷിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു- ഇവയെല്ലാം വെറും അഭ്യൂഹങ്ങള്‍ മാത്രമാണ്. ലോക്ക്ഡൗണ്‍ ജനങ്ങളുടെ മനോനില തെറ്റിച്ചു കഴിഞ്ഞുവെന്നത് തനിക്കു മനസ്സിലാക്കാന്‍ കഴിയും. ഗെറ്റ് എ ലൈഫ്.
ഈ ട്വീറ്റ് പക്ഷെ അധികനേരം സാക്ഷിയുടെ ഒഫീഷ്യല്‍ ഹാന്റിലില്‍ കണ്ടില്ല. സാക്ഷി തന്നെ ഇത് കുറച്ചു നേരത്തിനു ശേഷം ഡിലീറ്റ് ചെയ്യുകയായിരുന്നു.

ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് വരുന്ന അഭ്യൂഹങ്ങളെക്കുറിച്ച് ചെന്നൈ സൂപ്പര്‍ കിങ്്‌സ് അവതാരക രൂപ രമണിയുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവിലാണ് സാക്ഷി മനസ്സ് തുറന്നത്.
ഈ അഭ്യൂഹങ്ങളെല്ലാം എവിടെ നിന്നും വരുന്നെന്നും ഇവയ്ക്കു പിന്നില്‍ ആരാണെന്നും അറിയില്ല. ഈ ലോക്ക്ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയയില്‍ ധോണി ഒട്ടുംതന്നെ സജീവമായിരുന്നില്ല. ആരാണ് ധോണിയുടെ ഭാവിയെക്കുറിച്ച് ഈ തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്നു അറിയില്ലെന്നും സാക്ഷി വിശദമാക്കി.

കഴിഞ്ഞ വര്‍ഷം ധോണിക്കൊപ്പമുള്ള ഫോട്ടോ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ട്വിറ്ററിലൂടെ പങ്കുവച്ചത് ആരാധകരെ ആശങ്കയിലാക്കിയിരുന്നു. ഇതോടെ ധോണി ഉടന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചേക്കുമെന്ന് ഭയപ്പെട്ട ആരാധകര്‍ ഇതേക്കുറിച്ച് പ്രതികരിക്കാനും തുടങ്ങിയതോടെ ട്വിറ്ററില്‍ ട്രെന്‍ഡിങായി മാറി.
ആ മല്‍സരം ഇപ്പോഴും ഓര്‍മയുണ്ട്. അതേക്കുറിച്ച് താന്‍ ഇതുവരെ സംസാരിച്ചിട്ടില്ല. അതിനാലാണ് ഈ ഫോട്ടോ ഇപ്പോള്‍ പങ്കുവയ്ക്കുന്നത്. എന്നാല്‍ ആളുകള്‍ ഇതിനെ തെറ്റായി വ്യാഖ്യാനിക്കുകയാണ്, അതില്‍ ഒരു കണിക പോലും സത്യമില്ലെന്നും ധോണി വിരമിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ പരന്ന ശേഷം കോലി പ്രതികരിച്ചിരുന്നു.

കഴിഞ്ഞ 11 മാസത്തോളമായി ക്രിക്കറ്റില്‍ നിന്നും പൂര്‍ണമായി മാറി നില്‍ക്കുകയാണ് ധോണി. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പിലാണ് ധോണി അവസാനമായി കളിച്ചത്. ന്യൂസിലാന്‍ഡിനെതിരേ ജൂലൈയില്‍ നടന്ന സെമി ഫൈനലിലാണ് അദ്ദേഹത്തെ അവസാനമായി ക്രിക്കറ്റ് പ്രേമികള്‍ കണ്ടത്.
ഐപിഎല്ലിന്റെ പുതിയ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം കളിക്കളത്തിലേക്കു തിരിച്ചുവരാന്‍ തയ്യാറെടുക്കുകയായിരുന്നു ധോണി. ഇതിനിടെയാണ് കൊറൊണവൈറസ് മഹാമാരിയെതുടര്‍ന്ന് ടൂര്‍ണമെന്റ് അനിശ്ചിതമായി നീട്ടിവച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications