'പഴയ ഒന്നാം നമ്പര്‍ താരമല്ല, സടകൊഴിഞ്ഞ സിംഹം,', കോലിയുടെ ഫോമിനെക്കുറിച്ച് അഫ്രീദി

കറാച്ചി: ഒരു കാലത്ത് വിരാട് കോലിയെന്ന പേര് ലോക ക്രിക്കറ്റിലെ ഇതിഹാസ പേസര്‍മാരുടെ ഉറക്കം കെടുത്തിയിരുന്നു. റണ്‍സ് പിന്തുടരുമ്പോള്‍ സാധാരണ ബാറ്റ്‌സ്മാന്‍മാര്‍ക്കെല്ലാം മുട്ടിടിക്കുമെങ്കില്‍ കോലിയുടെ കാര്യം മറിച്ചാണ്. മാനിനെ വേട്ടയാടുന്ന സിംഹത്തെപ്പോലെ വിജയ റണ്‍സിലേക്ക് കുതിക്കുന്ന കോലിയുടെ ബാറ്റിങ് ക്രിക്കറ്റ് ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലേക്കെത്തിച്ചിരുന്നു.
എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി കോലിയുടെ പ്രകടനം പരിശോധിച്ചാല്‍ ഗ്രാഫ് താഴോട്ടാണ് പോകുന്നത്. ബാറ്റിങ്ങില്‍ കാര്യമായൊന്നും കോലിക്ക് ചെയ്യാനാവാത്ത അവസ്ഥ. വന്നതുപോലെ മടങ്ങുന്ന കോലിക്ക് പഴയ കൃത്യതയോ ടൈമിങ്ങോ ഇല്ല. ആക്രമണത്സോകത കാട്ടാനും അദ്ദേഹത്തിന് സാധിക്കാത്ത അവസ്ഥ. ഇപ്പോഴിതാ കോലിയുടെ ഫോമിനെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് മുന്‍ പാക് നായകനും സൂപ്പര്‍ ഓള്‍റൗണ്ടറുമായ ഷാഹിദ് അഫ്രീദി.

പഴയ കോലി ഇപ്പോഴില്ലെന്നും പഴയതുപോലെ ഒന്നാം നമ്പറിലേക്കെത്താന്‍ അവന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നുണ്ടോയെന്ന് പോലും സംശയമാണെന്നുമാണ് അഫ്രീദി അഭിപ്രായപ്പെട്ടത്. 'ക്രിക്കറ്റില്‍ മനോഭാവത്തിന് വളരെ പ്രാധാന്യമുണ്ട്. അതിനെക്കുറിച്ചാണ് ഞാന്‍ കൂടുതല്‍ സംസാരിക്കാറുള്ളത്. കോലി ഒന്നാം നമ്പര്‍ ആകാനാണ് നേരത്തെ തന്റെ കരിയറില്‍ എപ്പോഴും ശ്രമിച്ചിരുന്നത്. ലോകത്തിലെ ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാനാവാന്‍ അവന്‍ ആഗ്രഹിച്ചു.
എന്നാല്‍ ഇതേ മനോഭാവത്തോടെയാണോ കോലി ഇപ്പോള്‍ ബാറ്റ് ചെയ്യുന്നത്? അതാണ് പ്രധാനപ്പെട്ട ചോദ്യം. അവന് പ്രതിഭയുണ്ട്. ഇപ്പോള്‍ പഴയതുപോലെ ഒന്നാം നമ്പര്‍ ആവാന്‍ അവന്‍ ആഗ്രഹിക്കുന്നുണ്ടോ? അതോ എല്ലാ നേടിക്കഴിഞ്ഞുവെന്നാണോ ചിന്തിക്കുന്നത്? മനോഭാവമാണ് എല്ലാം നിശ്ചയിക്കുന്നത്'-അഫ്രീദി പറഞ്ഞു. തുടര്‍ സെഞ്ച്വറികളോടെ ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കാന്‍ കോലിക്കായിട്ടുണ്ട്. 43 ഏകദിന സെഞ്ച്വറിയിലേക്കെത്തിയ കോലി സച്ചിന്റെ 49 ഏകദിന സെഞ്ച്വറിയെന്ന റെക്കോഡ് അനായാസം തകര്‍ക്കുമെന്നാണ് പലരും പറഞ്ഞത്.
ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളായ 'മൊട്ട തലയന്‍മാരെ' അറിയാമോ?, അഞ്ച് പേരിതാ

എന്നാല്‍ ഇപ്പോള്‍ ആ 43 സെഞ്ച്വറിയില്‍ കോലി ഹാന്റ് ബ്രേക്കിട്ടിട്ട് മൂന്ന് വര്‍ഷത്തിലധികമായിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ പഴയ പ്രധാപത്തോടെ കോലിയെ കാണാന്‍ ഒരു തവണ പോലും സാധിച്ചിട്ടില്ലെന്നതാണ് വാസ്തവം. ഇനിയൊരു തിരിച്ചുവരവ് കോലിക്ക് സാധിക്കുമോയെന്നത് കണ്ടറിയണം. ടി20 ലോകകപ്പ് വരാനിരിക്കെ കോലിയുടെ ബാറ്റിങ്ങില്‍ ഇന്ത്യ വളരെയധികം പ്രതീക്ഷവെക്കുന്നു. എന്നാല്‍ സമീപകാലത്തെ അദ്ദേഹത്തിന്റെ പ്രകടനം ഈ പ്രതീക്ഷകളെല്ലാം തകര്‍ക്കുന്നതാണ്.
കോലിയുടെ മോശം ഫോമില്‍ പല പ്രമുഖ താരങ്ങളും പല വിധത്തിലുള്ള ഉപദേശങ്ങള്‍ കോലിക്ക് നല്‍കിയിരുന്നു. മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായ രവി ശാസ്ത്രിയും മുന്‍ ഓസീസ് ഇതിഹാസ പേസര്‍ ബ്രെറ്റ് ലീയുമെല്ലാം കോലിയോട് ഇടവേളയെടുക്കാനാണ് ആവിശ്യപ്പെട്ടത്. പഴയ സാങ്കേതിക മികവില്ലാത്ത കോലിക്ക് ഒന്നില്‍ തൊടങ്ങേണ്ടതായുണ്ട്. അതിന് നിലവില്‍ അദ്ദേഹത്തിന് ആവിശ്യം മാനസികമായ വിശ്രമമാണ്.
'പേര് ഒരു ഗുമ്മില്ല', ശരിയായ പേരു മാറ്റിയ അഞ്ച് പ്രശസ്ത ക്രിക്കറ്റ് താരങ്ങളെ അറിയാം

നിലവില്‍ ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ നിന്ന് കോലിക്ക് വിശ്രമം അനുവദിച്ചിട്ടുണ്ടെങ്കിലും ഇംഗ്ലണ്ട് പര്യടനത്തില്‍ കോലി ഉള്‍പ്പെട്ടിട്ടുണ്ട്. ചെറിയ വിശ്രമത്തിന് ശേഷം തിരിച്ചെത്തുന്ന കോലിക്ക് ശക്തമായ തിരിച്ചുവരവ് നടത്താന്‍ സാധിക്കുമോയെന്നത് കാത്തിരുന്ന് കാണാം. എന്തായാലും ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത് കോലിയുടെ ശക്തമായ തിരിച്ചുവരവ് കാണാനാണ്. പഴയ പ്രധാപത്തോടെ സെഞ്ച്വറി നേടി ബാറ്റുയര്‍ത്താന്‍ കോലിക്കാവുമോയെന്ന് കണ്ടറിയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications