ഇന്ത്യയെ ഭയമില്ല, കോലിയുണ്ടെങ്കിലും അങ്ങനെ തന്നെ!! തുറന്നടിച്ച് ബംഗ്ലാദേശ് താരം
ദില്ലി: വരാനിരിക്കുന്ന ടി20 പരമ്പരയില്‍ സമ്മര്‍ദ്ദമില്ലാതെയാണ് തങ്ങള്‍ ഇറങ്ങുകയെന്നു ബംഗ്ലാദേശ് ബാറ്റ്‌സ്മാന്‍ ലിറ്റണ്‍ ദാസ് വ്യക്തമാക്കി. ഇന്ത്യന്‍ നിരയില്‍ ക്യാപ്റ്റന്‍ വിരാട് കോലി ഉണ്ടോ, ഇല്ലയോ എന്നതും തങ്ങളെ ബാധിക്കുന്ന വിഷയമല്ലെന്നും താരം തുറന്നടിച്ചു. മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലാണ് ഇന്ത്യയും ബംഗ്ലാദേശും കൊമ്പുകോര്‍ക്കുന്നത്.
ആദ്യത്തെ കളി ഞായറാഴ്ട ദില്ലിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ അരങ്ങേറും. കോലിക്കു വിശ്രമം അനുവദിച്ചതിനാല്‍ രോഹിത് ശര്‍മയായിരിക്കും ടി20 പരമ്പരയില്‍ ഇന്ത്യയെ നയിക്കുക. മറുഭാഗത്തു ഐസിസിയുടെ വിലക്ക് ലഭിച്ച സ്റ്റാര്‍ ഓള്‍റൗണ്ടറും ക്യാപ്റ്റനുമായ ഷാക്വിബുല്‍ ഹസനില്ലാതെയാണ് ബംഗ്ലാ ടീം ഇന്ത്യയിലെത്തിയിരിക്കുന്നത്.

ഇന്ത്യ ദുര്‍ബലരല്ല
ടി20 പരമ്പരയില്‍ വിശ്രമിക്കാന്‍ കോലി തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അതിനൊരു കാരണമുണ്ടാവും. അതു ബംഗ്ലാദേശിനെ ബാധിക്കുന്ന കാര്യമല്ല. ഓരോ താരവും സ്വന്തം ശരീരം കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. കോലി ഇല്ലാത്തതു കൊണ്ട് ഇന്ത്യ ദുര്‍ബലരായി മാറിയെന്നു പറയാന്‍ കഴിയില്ല. വളരെ മികച്ച ഒരുപിടി കളിക്കാര്‍ ഇന്ത്യന്‍ നിരയിലുണ്ടെന്നും ലിറ്റണ്‍ ദാസ് വിശദമാക്കി.

തങ്ങള്‍ക്കും തിരിച്ചടിയുണ്ട്
കോലി ഇന്ത്യന്‍ നിരയില്‍ ഇല്ലാത്തതു പോലെ തന്നെ ചില പരിചയസമ്പന്നരായ കളിക്കാരുടെ അഭാവം തങ്ങള്‍ക്കും തിരിച്ചടിയാവുന്നുണ്ടെന്നു ലിറ്റണ്‍ പറഞ്ഞു. ചില അനുഭവസമ്പത്തുള്ള താരങ്ങള്‍ പരമ്പരയില്‍ ബംഗ്ലാദേശ് ടീമില്‍ ഇല്ല. അതുകൊണ്ടു തന്നെ ലഭിച്ച കളിക്കാരെ വച്ച് തങ്ങള്‍ക്കു ഇന്ത്യക്കെതിരേ പോരാടേണ്ടി വരുമെന്നും താരം ചൂണ്ടിക്കാട്ടി.
വെടിക്കെട്ട് ഓപ്പണര്‍ തമീം ഇഖ്ബാല്‍, സൂപ്പര്‍ താരം ഷാക്വിബ് എന്നിവര്‍ ബംഗ്ലാ നിരയില്‍ കളിക്കുന്നില്ല. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് പരമ്പരയില്‍ നിന്നും തമീമിന്റെ പിന്‍മാറ്റം.

ബംഗ്ലാദേശ് ടി20 ടീം
മഹമ്മൂദുള്ള (ക്യാപ്റ്റന്‍), ലിറ്റണ്‍ ദാസ്, സൗമ്യ സര്‍ക്കാര്‍, മുഹമ്മദ് നയീം, മുഷ്ഫിഖുര്‍ റഹീം, അഫീഫ് ഹുസൈന്‍, മൊസാദെക് ഹുസൈന്‍, അമിനുല്‍ ഇസ്ലാം, അറാഫത്ത് സണ്ണി, അല്‍ അമീന്‍ ഹുസൈന്‍, മുസ്തഫിസുര്‍ റഹ്മാന്‍, ഷഫിയുല്‍ ഇസ്ലാം, മുഹമ്മദ് മിഥുന്‍, തെയ്ജുല്‍ ഇസ്ലാം, അബു ഹൈദര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications