Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിയില്‍ നിന്നും ദ്രാവിഡ് ആഗ്രഹിച്ചത് ഒരേയൊരു കഴിവ്! എന്തെന്നറിയാം

ഇന്ത്യ കണ്ട എക്കാലത്തെയും മഹാനായ ക്യാപ്റ്റന്‍മാരുടെ നിരയിലാണ് മുന്‍ ഇതിഹാസം എംഎസ് ധോണിയുടെ സ്ഥാനം. ചരിത്രത്തില്‍ ഇന്ത്യയുടെ മറ്റൊരു ക്യാപ്റ്റനും കൈവരിക്കാന്‍ സാധിച്ചിട്ടില്ലാത്ത നേട്ടങ്ങളുമായിട്ടാണ് ധോണി പടിയിറങ്ങിയത്. ഐസിസിയുടെ മൂന്നു ട്രോഫികള്‍ ഇന്ത്യക്കു സമ്മാനിച്ച ഏക ക്യാപ്റ്റനാണ് അദ്ദേഹം. ലോകത്തില്‍ തന്നെ മറ്റൊരു നാായകനും സാധിച്ചിട്ടില്ലാത്ത നേട്ടമാണിത്.

1

2007ലെ പ്രഥമ ടി20 ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്‍മാരാക്കിയാണ് ധോണി ലോക ക്രിക്കറ്റിലേക്കു തന്റെ വരവറിയിച്ചത്. 2011ല്‍ മുംബൈയിലെ വാംഖഡെയില്‍ വച്ച് ഏകദിന ലോകകപ്പും അദ്ദേഹം ഇന്ത്യക്കു സമ്മാനിച്ചു. ഇതുകൊണ്ടും ഐസിസി ട്രോഫികളോടുള്ള ധോണിയുടെ പ്രണയം അവസാനിച്ചില്ല. 2013ല്‍ ചാംപ്യന്‍സ് ട്രോഫിയും അദ്ദേഹം ഇന്ത്യക്കു നേടിത്തന്നു. 2020 ആഗസ്റ്റ് 15നായിരുന്നു ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളെ നിരാശരാക്കിക്കൊണ്ട് ധോണിയുടെ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം. ഇന്ത്യന്‍ കുപ്പായമഴിച്ചു വച്ചെങ്കിലും ഐപിഎല്ലില്‍ അദ്ദേഹം ഇപ്പോഴും കളിക്കുന്നുണ്ട്.

2

എംഎസ് ധോണിയില്‍ കണ്ട ഒരു കഴിവ് തനിക്കും വേണമെന്നു ആഗ്രഹിക്കുന്നതായി മുന്‍ ബാറ്റിങ് ഇതിഹാസവും നായകനും നിലവിലെ കോച്ചുമായ രാഹുല്‍ ദ്രാവിഡ് ഒരിക്കല്‍ പറഞ്ഞിരുന്നു. അതു എന്തായിരുന്നുവെന്നു നോക്കാം. ലോകം കണ്ട എക്കാലത്തെയും മികച്ച ഫിനിഷറെന്നു തെളിയിച്ച താരമായിരുന്നു ധോണി. പരാജയത്തിന്റെ വക്കില്‍ നിന്നു പോലും ടീമിനെ അവിശ്വസനീയമാം വിധത്തില്‍ കളിയിലേക്കു തിരികെ കൊണ്ടുവരാനുള്ള കഴിവ് ധോണിക്കുണ്ടായിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹം ക്രീസിലുള്ളപ്പോള്‍ അവസാനത്തെ ബോള്‍ വരെ ഇന്ത്യക്കു പ്രതീക്ഷയ്ക്കു വകയുമുണ്ടായിരുന്നു.

3

എംഎസ് ധോണി ഇന്നിങ്‌സിന്റെ അവസാനത്തില്‍ ബാറ്റ് ചെയ്തിരുന്നത് കാണുമ്പോള്‍ അദ്ദേഹം വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നു നിങ്ങള്‍ക്കു എല്ലായ്‌പ്പോഴും തോന്നുമായിരുന്നു. മല്‍സരഫലം തനിക്കു വലിയ കാര്യമല്ല എന്ന രീതിയിലാണ് ധോണി ബാറ്റ് ചെയ്തിരുന്നത്. നിങ്ങള്‍ക്കു ഇങ്ങനെയൊരു കഴിവ് ആവശ്യമാണെങ്കില്‍ അതു പരിശീലിക്കേണ്ടത് ആവശ്യമാണ്.

ദാദയുടെ വാരിയെല്ലിന് എറിയണം! വിക്കറ്റ് വേണമെന്നില്ല- അക്തറുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

4

ധോണിയുടെ ഈയൊരു കഴിവാണ് ഞാന്‍ വേണമെന്നു ആഗ്രഹിച്ചിരുന്നത്, പക്ഷെ എനിക്കതു കിട്ടിയതുമില്ല ഓരോ ബോളിനും ശ്രദ്ധ നല്‍കിയാണ് ധോണി ബാറ്റ് ചെയ്തിരുന്നത്. കളിയുടെ അവസാനം എന്താവുമെന്നത് അദ്ദേഹം ആലോചിക്കാറില്ലായിരുന്നു. പക്ഷെ ഞാന്‍ ഇങ്ങനെ ആയിരുന്നി. പലപ്പോഴും മല്‍സരഫലം എന്തായിരിക്കുമെന്ന് മനസ്സില്‍ ആലോചിച്ചായിരുന്നു താന്‍ കളിച്ചിരുന്നതെന്നും രാഹുല്‍ ദ്രാവിഡ് പറഞ്ഞിരുന്നു.

5

എംഎസ് ധോണിക്കു ഇങ്ങനെയൊരു കഴിവ് സ്വാഭാവികമായി തന്നെ ലഭിച്ചതാണോ, അതോ അദ്ദേഹം സ്വയം കഠിനാധ്വാനത്തിലൂടെ നേടിയെടുത്തതാണോയെന്നു ചോദിക്കുകയാണെങ്കില്‍ അതു വളരെ രസകരമായിരിക്കുമെന്നു ഞാന്‍ കരുതുന്നു. ഈ ചോദ്യത്തിനു ധോണിക്കു ഒരു മറുപടിയുണ്ടെങ്കില്‍ നിങ്ങള്‍ അതു മാര്‍ക്ക് ചെയ്തു വയ്ക്കണം. പക്ഷെ അതാണ് മഹാന്‍മാരായ ഫിനിഷര്‍മാര്‍ ഓരോ കാലത്തും ചെയ്തിരുന്നതെന്നും രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കിയിരുന്നു.

ഏഴു കളി, 482 റണ്‍സ്- റണ്‍ മെഷീനായി പൂജാര, വെറും ഭാഗ്യമല്ല! യഥാര്‍ഥ കാരണമറിയാം

6

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐപിഎല്ലിലും ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി കളിക്കുമെന്ന് എംഎസ് ധോണി സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിനു അദ്ദേഹം ക്രിക്കറ്റില്‍ നിന്നും പൂര്‍ണമായി വിരമിക്കുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്.കഴിഞ്ഞ സീസണില്‍ സിഎസ്‌കെ പോയിന്റ് പട്ടികയില്‍ ഒമ്പതാംസ്ഥാനത്തേക്കു പിന്തള്ളപ്പെട്ടിരുന്നു. പക്ഷെ അടുത്ത തവണയും താന്‍ കളിക്കളത്തിലുണ്ടാവുമെന്നു ധോണി തുറന്നു പറഞ്ഞതോടെ അഭ്യൂഹങ്ങള്‍ അവസാനിക്കുകയായിരുന്നു.

Story first published: Saturday, August 20, 2022, 12:03 [IST]
Other articles published on Aug 20, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+