സെവാഗ് പനിച്ച് ക്രീസിലെത്തി, ഭാജി 'ചൂടറിഞ്ഞു'- പറത്തിയത് 12 സിക്‌സര്‍!
ലോക ക്രിക്കറ്റിലെ എക്കാലത്തെയും അപകടകാരിയായ ബാറ്റര്‍മാരിലൊരാളാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. തന്റെ സുവര്‍ണകാലത്തു ബൗളര്‍മാരുടെ ഉറക്കം കെടുത്താന്‍ അദ്ദേഹത്തിനായിരുന്നു. ഏതു തരത്തിലുള്ള പിച്ചിലും ബൗളര്‍മാരെ യാതൊരു കൂസലുമില്ലാതെ നേരിട്ടയാളായിരുന്നു വീരു.
മുമ്പൊരു ഷോയില്‍ ഇന്ത്യയുടെ സ്റ്റാര്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനാണ് വീരേന്ദര്‍ സെവാഗ് തന്നോടു പറഞ്ഞ രസകരമായ ഒരു സംഭവത്തെക്കുറിച്ചു വെളിപ്പെടുത്തിയത്. ഇതു ക്രിക്കറ്റ് പ്രേമികളെ ആശ്ചര്യപ്പെടുത്തിയിരുന്നു. ദേശീയ ടീമിലെ തന്റെ മുന്‍ ടീമംഗം കൂടിയായ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങിനെതിരേ സെവാഗ് സിക്‌സറുകള്‍ പായിച്ച സംഭവമായിരുന്നു ഇത്. വൈകാതെ ഭാജി ഇതു നിഷേധിക്കുകയും ചെയ്തിരുന്നു. എന്തായിരുന്നു സംഭവമെന്നു നോക്കാം.

വാട്ട് ദി ഡെക്ക് 2 എന്ന ടോക്ക് ഷോയില്‍ സംസാരിക്കവെ ആര്‍ അശ്വിനാണ് ആഭ്യന്തര ക്രിക്കറ്റില്‍ ഹര്‍ഭജന്‍ സിങിനെ ശരിക്കും കൈകാര്യം ചെയ്തതിനെക്കുറിച്ച് വീരേന്ദര്‍ സെവാഗ് ഒരിക്കല്‍ പറഞ്ഞിരുന്നതായി വെളിപ്പെടുത്തിയത്. കളിക്കളത്തിനു പുറത്തു പല തമാശകളുമൊപ്പിക്കുന്നതില്‍ വിരുതനായ വീരുവിന്റെ കെട്ടുകഥയായിരുന്നു ഇതെന്നു പിന്നീടാണ് ലോകമറിഞ്ഞത്.
ഹരിയാനയിലെ റോത്തക്കില്‍ നടന്ന ഒരു മല്‍സരത്തില്‍ എതിര്‍ ടീമിലുണ്ടായിരുന്ന ഹര്‍ഭജന്‍ സിങിനെതിരേ താന്‍ 12 സിക്‌സറുകള്‍ പായിച്ചുവെന്നാണ് സെവാഗ് പറഞ്ഞത്. മാത്രമല്ല പനിയോടെയായിരുന്നു താന്‍ ഈ മല്‍സരത്തില്‍ ഇറങ്ങിയതെന്നും വീരു വെളിപ്പെടുത്തിയിരുന്നുവെന്നും അശ്വിന്‍ വിശദീകരിക്കുകയായിരുന്നു.

ഹര്‍ഭജന്‍ സിങിനെതിരേ താന്‍ 12 സിക്‌സറുകളടിച്ചതായി വീരേന്ദര്‍ സെവാഗ് പറഞ്ഞപ്പോള്‍ ഭാജി മികച്ച ഓഫ് സ്പിന്നറല്ലേയെന്നു താന്‍ തിരിച്ചു ചോദിച്ചതായി ആര്‍ അശ്വിന്‍ അന്നത്തെ ഷോയില്‍ വ്യക്തമാക്കിയിരുന്നു. അതെ ഹര്‍ഭജന്‍ മികച്ച ഓഫ് സ്പിന്നര്‍ തന്നെയാണെന്നു വീരുവും സമ്മതിച്ചു. തുടര്‍ന്നു സെവാഗിനോടു താന്‍ സംഭവത്തെക്കുറിച്ച് കൂടുതലായി വിശദീകരിക്കുവാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് അശ്വിന്‍ പറഞ്ഞത്.

ടീമിനു വേണ്ടി ഓപ്പണറായി ഇറങ്ങിയ ശേഷം ഹര്‍ഭജനെതിരേ ഞാന്‍ രണ്ടു സിക്‌സറുകളടിച്ചു. പിന്നെ പനി കാരണം ഞാന്‍ ബാറ്റിങ് നിര്‍ത്തി തിരിച്ചുപോയി. എന്നാല്‍ പത്താമനായി വീണ്ടും ക്രീസിലക്കു വന്ന ശേഷം ഹര്‍ഭജനെതിരേ 10 സിക്‌സറുകള്‍ കൂടി അടിക്കുകയായിരുന്നു. വിക്കറ്റ് നന്നായി സ്പിന്നിനെ തുണയ്ക്കുന്നതായിരുന്നുവെന്നുമായിരുന്നു സെവാഗ് തന്നോടു വിശദീകരിച്ചതെന്നും അശ്വിന്‍ ഷോയില്‍ വിശദീകരിക്കുകയായിരുന്നു.

സര്‍, നിങ്ങള്‍ എന്താണ് കാണിച്ചതെന്നു വീരേന്ദര്‍ സെവാഗിനോടു ഞാന്‍ അപ്പോള്‍ തിരിച്ചുചോദിച്ചു. അപ്പോള്‍ സെവാഗ് പറഞ്ഞത് എല്ലാ ബോളും കറങ്ങുന്നുണ്ടായിരുന്നു. ഞാന്‍ ഭാജിക്കെതിരേ ലെഗ് സൈഡിനു മുകളിലൂടെ സിക്‌സര്‍ പായിച്ചുവെന്നായിരുന്നു.
കൂടാതെ ഓഫ് സ്റ്റംപിന് പുറത്തു വച്ചും പിച്ചിനു പുറത്തു നിന്നുപോലും ഭാജിക്കെതിരേ താന്‍ സിക്‌സറുകളടിച്ചുവെന്നായിരുന്നു സെവാഗ് തന്നോടു പറഞ്ഞതെന്നും ആര്‍ അശ്വിന്‍ തുറന്നു പറഞ്ഞിരുന്നു.

ഈ വാര്‍ത്ത വൈറലായി മാറിയതോടെ ഹര്‍ഭജന്‍ സിങ് തന്നെ പ്രതികരണവുമായി രംഗത്തു വരികയായിരുന്നു. സീ ന്യൂസിലെ വാര്‍ത്തയ്ക്കു ട്വീറ്റ് ചെയ്തായരിരുന്നു ഭാജിയുടെ പ്രതികരണം. എന്തും... നിങ്ങളുടെ വെറ്റ് വര്‍ക്കുകളുടെ പേര് സീ യൂസ്‌ലെസ്‌ന്യൂസ് എന്നാക്കണമെന്നായിരുന്നു പൊട്ടച്ചിരിക്കുന്ന ഇമോജിയോടൊപ്പം ഹര്‍ഭജന്‍ ട്വീറ്റ് ചെയ്തത്.

അതേസമയം, ഇന്ത്യയുടെ ഇതിഹാസ സ്പിന്നര്‍മാരുടെ നിരയിലാണ് ഹര്‍ഭജന്‍ സിങിന്റെ സ്ഥാനം. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും കുറച്ചു മുമ്പ് വിരമിച്ച ഭാജി 236 ഏകദിനങ്ങളും 103 ടെസ്റ്റുകളും 28 ടി20കളും കളിച്ചിട്ടുണ്ട്. 1998ലായിരുന്നു അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്. ടെസ്റ്റില്‍ 417ഉംഏകദിനത്തില്‍ 269ഉം ടി20യില്‍ 25ഉം വിക്കറ്റുകളും ഹര്‍ഭജന്‍ നേടിയിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications