Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തോല്‍വിയറിയാത്ത ഇന്ത്യന്‍ ക്യാപ്റ്റനോ? 100 ശതമാനം റെക്കോര്‍ഡുള്ള ചിലരുണ്ട്!

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ആദ്യമായി നയിച്ച ക്യാപ്റ്റന്ന റെക്കോര്‍ഡ് അജിത് വഡേക്കര്‍ക്കു അവകാശപ്പെട്ടതാണ്. 1974ലായിരുന്നു അദ്ദേഹം ദേശീയ ടീമിനെ നയിച്ച് ചരിത്രത്തിന്റെ ഭാഗമായി മാറിയത്. അതിനു ശേഷം ഇതുവരെ 26 താരങ്ങല്‍ക്കു ദേശീയ ടീമിനെ നയിക്കാന്‍ ഭാഗ്യമുണ്ടായിട്ടുണ്ട്. ഈ വര്‍ഷം തന്നെ ഒരുപിടി പുതിയ ക്യാപ്റ്റന്‍മാരെ ഇന്ത്യന്‍ ജഴ്‌സിയില്‍ നമ്മള്‍ കണ്ടു കഴിഞ്ഞു.

ഏകദിന ക്രിക്കറ്റിന്റെ ചരിത്രമെടുക്കുകയാണെങ്കില്‍ ഒരുപിടി മികച്ച ഇന്ത്യന്‍ നായകരെ നമുക്ക് ചൂണ്ടിക്കാണിക്കാന്‍ സാധിക്കും. അക്കൂട്ടത്തില്‍ തോല്‍വിയറിയാതെ 100 ശതമാനം വിജയ റെക്കോര്‍ഡുള്ള ചിലരുമുണ്ട്. പരാജയമറിയാതെ ഇന്ത്യ ടീമിനെ നയിച്ച ഈ താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

അനില്‍ കുംബ്ലെ

അനില്‍ കുംബ്ലെ

മുന്‍ സ്പിന്‍ ഇതിഹാസവും മുന്‍ മുഖ്യ പരിശീലകനുമായ അനില്‍ കുംബ്ലെയാണ് ഈ ക്ലബ്ബിലെ ആദ്യത്തെയാള്‍. ഒരേയൊരു ഏകദിനത്തില്‍ മാത്രമേ അദ്ദേഹം ടീമിനെ നയിച്ചിട്ടുള്ളൂ. അതില്‍ ഇന്ത്യക്കു വിജയം സമ്മാനിക്കുകയും ചെയ്തു. 2002ല്‍ ഇംഗ്ലണ്ടിനെതിരേയായിരുന്നു കുംബ്ലെയ്ക്കു നായകനായ നറുക്കുവീണത്. ടെസ്റ്റ് ടീമിന്റെ സ്ഥിരം ക്യാപ്റ്റന്‍സി ലഭിക്കുന്നതിനു വളരെ മുമ്പാണിത്. 2007ലായിരുന്നു അദ്ദേഹം ടെസ്റ്റ് നായകനായി നിയമിതനായത്. ടെസ്റ്റില്‍ 14 മല്‍സരങ്ങളില്‍ കുംബ്ലെ ടീമിനെ നയിച്ചിട്ടുണ്ട്.

2

സ്ഥിരം ക്യാപറ്റനായിരുന്ന സൗരവ് ഗാംഗുലിക്കു പുറത്തിരിക്കേണ്ടി വന്നപ്പോഴായിരുന്നു 2002ല്‍ ഇംഗ്ലണ്ടിനെതിരേ കുംബ്ലെ ക്യാപ്റ്റനായത്. പരമ്പര 1-1നു ഒപ്പം നില്‍ക്കെ മൂന്നാമത്തെ കളിയിലായിരുന്നു ഇത്. ആറു മല്‍സരങ്ങളുടേതായിരുന്നു പരമ്പര. ചെന്നൈയില്‍ നടന്ന ഈ കളിയില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ 48 ഓവറില്‍ 217 റണ്‍സിനു ഇന്ത്യ ഓള്‍ഔട്ടാക്കി.

3

അജിത് അഗാര്‍ക്കറുടെ നാലു വിക്കറ്റ് പ്രകടനമാണ് ഇന്ത്യയെ ഇതിനു സഹായിച്ചത്. കുംബ്ലെ രണ്ടു വിക്കറ്റുകളുമെടുത്തു. മറുപടിയില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (68), വീരേന്ദര്‍ സെവാഗ് (51) എന്നിവരുടെ ഫിഫ്റ്റികള്‍ ഇന്ത്യക്കു റണ്‍ചേസ് എളുപ്പമാക്കി. 29 ബോളുകള്‍ ബാക്കിനില്‍ക്കെ ഇന്ത്യ ലക്ഷ്യം മറികടക്കുകയും ചെയ്തു.

IND vs ZIM: 'സഞ്ജു പൊളിയല്ലേ', ഇഷാന്‍ വേണ്ടെന്നു മുന്‍ താരം

അജിങ്ക്യ രഹാനെ

അജിങ്ക്യ രഹാനെ

ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ മുന്‍ വൈസ് ക്യാപറ്റനായിരുന്ന അജിങ്ക്യ രഹാനെയാണ് ഏകദിനത്തില്‍ 100 ശതമാന വിജയ റെക്കോര്‍ഡുള്ള രണ്ടാമത്തെയാള്‍. 2015ലെ ഇന്ത്യയുടെ സിംബാബ്‌വെ പര്യടനത്തില്‍ രഹാനെയും ടീമില്‍ ഉള്‍പ്പെട്ടിരുന്നു. അന്നു ടി20, ഏകദിന പരമ്പരകളാണ് ഇന്ത്യ അവിടെ കളിച്ചത്. സഞ്ജു സാംസണിന്റെ അരങ്ങേറ്റവും ഈ ടി20 പരമ്പരയിലൂടെയായിരുന്നു.
മൂന്നാം ഏകദിനത്തിലായിരുന്നു രഹാനെ ടീമിന്റെ ക്യാപ്റ്റനായത്.

5

സിംബാബ്‌വെയെ ഇന്ത്യ 83 റണ്‍സിനു തകര്‍ത്തുവിട്ട കളിയില്‍ ക്യാപ്റ്റന്റെ കളി കെട്ടഴിച്ച രഹാനെ 112 റണ്‍സുമായി മിന്നിക്കുകയും ചെയ്തു. ഈയൊരു മല്‍സരത്തില്‍ മാത്രമേ അദ്ദേഹത്തിനു ഏകദിനത്തില്‍ ഇന്ത്യയെ നയിക്കാനായിട്ടുള്ളൂ. ടെസ്റ്റില്‍ ആറു മല്‍സരങ്ങളില്‍ രഹാനെ ക്യാപ്റ്റനായിട്ടുണ്ട്. ഇതില്‍ നാലിലും ടീം ജയിച്ചപ്പോള്‍ രണ്ടെണ്ണം സമനിലയിലും കലാശിക്കുകയായിരുന്നു.

പച്ചപ്പുള്ള പിച്ചെങ്കില്‍ കൂടുതല്‍ ബിരിയാണി കഴിക്കും! നെറ്റ്‌സില്‍ കുഴക്കിയ ബൗളറെക്കുറിച്ച് രോഹിത്

ഗൗതം ഗംഭീര്‍

ഗൗതം ഗംഭീര്‍

മുന്‍ ഇടംകൈയന്‍ ഓപ്പണര്‍ ഗൗതം ഗംഭീറാണ് 100 ശതമാനം വിജയ റെക്കോര്‍ഡുള്ള ഇന്ത്യയുടെ മൂന്നാമത്തെ ഏകദിന ക്യാപ്റ്റന്‍. 2011ലായിരുന്നു ഗംഭീര്‍ ആദ്യമായി ഏകദിനത്തില്‍ ടീമിന്റെ നായകനായത്. ന്യൂസിലാന്‍ഡിനെതിരേ നാട്ടില്‍ നടന്ന അഞ്ചു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലൂടെയയിരുന്നു ഇത്. ഇവയിലെല്ലാം ടീമിനു വിജയം സമ്മാനിക്കാനും ഗംഭീറിനു സാധിച്ചു.

7

ന്യൂസിലാന്‍ഡിനെിരേ എംഎസ് ധോണി, വീരേന്ദര്‍ സെവാഗുള്‍പ്പെടെ അഞ്ചു സീനിയര്‍ താരങ്ങള്‍ക്കു വിശ്രമം നല്‍കിയാണ് ഇന്ത്യ ഈ പരമ്പരയില്‍ കളിച്ചത്. ഇതോടെ ഗംഭീറിനു ക്യാപ്റ്റന്‍സി ലഭിക്കുകയായിരുന്നു. കിവികളെ 5-0ന് തൂത്തുവാരിയാണ് അദ്ദേഹം ക്യാപറ്റന്‍സി മികവ് തെളിയിച്ചത്. രണ്ടു സെഞ്ച്വറികളടക്കം 329 റണ്‍സുമായി ഗംഭീര്‍ പ്ലെയര്‍ ഓഫ് ദി സീരീസുമായി മാറി.

8

അതിനു ശേഷം 2011ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ ഒരു മല്‍സരത്തില്‍ കൂടി ഗംഭീര്‍ ടീമിനെ നയിച്ചു. അഞ്ചാം ഏകദിനത്തില്‍ ക്യാപ്റ്റന്‍ വീരേന്ദര്‍ സെവാഗിനു കളിക്കാന്‍ സാധിക്കാതെ പോയതിനെ തുടര്‍ന്നായിരുന്നു ഇത്. കളിയില്‍ ഇന്ത്യ 34 റണ്‍സിനു വിജയിക്കുകയും ചെയ്തു.

Story first published: Saturday, August 13, 2022, 12:46 [IST]
Other articles published on Aug 13, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+