
ഇന്ത്യക്കു വേണ്ടി ഏകദിനത്തിലും ടി20യിലും കളിച്ചുകഴിഞ്ഞ അദ്ദേഹം 2007ലെ പ്രഥമ ടി20 ലോകകപ്പില്‍ ജേതാക്കളായ സംഘത്തിലുമുണ്ടായിരുന്നു. എന്നാല്‍ ക്രിക്കറ്ററാവുന്നതിനു മുമ്പ് ഉത്തപ്പ ഹോക്കി താരമായിരുന്നുവെന്ന് എത്ര പേര്‍ക്കറിയാം. ഹോക്കി താരമായിരുന്ന താന്‍ അതുപേക്ഷിച്ച് ക്രിക്കറ്റിലേക്കു വരാനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ഉത്തപ്പ.

എന്റെ അച്ഛന്‍ അന്താരാഷ്ട്ര ഹോക്കിയിലെ അറിയപ്പെടുന്ന അംപയര്‍മാരില്‍ ഒരാളായിരുന്നു. കര്‍ണാടകയ്ക്കു വേണ്ടി നേരത്തേ കളിക്കുകയും ചെയ്തിട്ടുണ്ട്. ഒരിക്കല്‍ അണ്ടര്‍ 16 സബ് ജൂനിയര്‍ തലത്തിലേക്കുള്ള ഹോക്കി സെലക്ഷനില്‍ ഞാന്‍ പങ്കെടുത്തിരുന്നു. അച്ഛനെ എല്ലാവരും ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്നതായും അതിനാല്‍ മുന്നോട്ടുള്ള എന്റെ യാത്ര സുഖമമായിരിക്കുമെന്നു ഞാന്‍ തിരിച്ചറിയുകയും ചെയ്തു. അന്നു സെലക്ഷനു പോയപ്പോള്‍ കഴിവുള്ള ഒരുപാട് പേര്‍ വന്നിരുന്നു. പക്ഷെ അവര്‍ക്കൊന്നും സെലക്ഷന്‍ ലഭിച്ചില്ലെന്നും റോബിന്‍ ഉത്തപ്പ പറയുന്നു.
IPL: രോഹിത്തിനു ശേഷം അടുത്ത മുംബൈ ക്യാപ്റ്റനാര്? ഇവരിലൊരാളെ ഉറപ്പിക്കാം

എന്നേക്കാള്‍ കഴിവുള്ള പലരും സെലക്ഷന്‍ ക്യാംപില്‍ വന്നിട്ടും അവര്‍ക്കൊന്നും സെലക്ഷന്‍ ലഭിക്കാതെ പോയപ്പോള്‍ എനിക്കു വലിയ വിഷമം തോന്നി. ഫുള്‍ ബാക്കായിട്ടായിരുന്നു ഞാന്‍ കളിച്ചിരുന്നത്. അന്നു എനിക്കു സ്റ്റാന്റ്‌ബൈയായി സെലക്ഷന്‍ ലഭിക്കുകയും ചെയ്തു. പക്ഷെ കഴിവുള്ള പലര്‍ക്കം സെലക്ഷന്‍ കിട്ടിയില്ല. ഹോക്കിയില്‍ എന്റെ മുന്നോട്ടുള്ള കരിയര്‍ എളുപ്പമായിരിക്കുമെന്ന് അന്നാണ് താന്‍ തിരിച്ചറിഞ്ഞതെന്നും റോബിന്‍ ഉത്തപ്പ വെളിപ്പെടുത്തി.

പക്ഷെ സ്വന്തമായി എന്തെങ്കിലും ചെയ്തു കഴിവ് തെളിയിക്കണമെന്ന ആഗ്രഹം എനിക്ക് അന്നുണ്ടായിരുന്നു. ഹോക്കി എനിക്കു ഏറെ ഇഷ്ടമുള്ള, ആസ്വദിച്ചിരുന്ന ഗെയിമായിരുന്നു. കാരണം ധൈര്യത്തിന്റെയും സ്ഥിരോല്‍സാഹത്തിന്റെയും ഗെയിം കൂടിയാണത്. ഹോക്കിയില്‍ എനിക്കു കാര്യമായ വെല്ലുവിളിയില്ലാതെ മുന്നോട്ടു പോവാന്‍ കഴിയുമെന്ന് ഞാന്‍ ചിന്തിച്ചു.

എന്നാല്‍ ഞാന്‍ ഹോക്കിയില്‍ വലിയൊരു താരമായി മാറിയാല്‍ അതിനു കാരണം എന്റെ അച്ഛനായിരിക്കുമെന്ന് ആളുകള്‍ വിശ്വസിക്കുമെന്നും എനിക്കു തോന്നി. ഈ കാരണത്താലാണ് ഞാന്‍ ഹോക്കി മതിയാക്കി ക്രിക്കറ്റിലേക്കു ചുവടുമാറിയത്. സ്വന്തം കഠിനാധ്വാനത്തിലൂടെ ക്രിക്കറ്റില്‍ വിജയം കൈവരിക്കരണമെന്ന പ്രതീക്ഷയോടെയായിരുന്നു ഇത്. കാരണം തന്റെ അച്ഛനു ക്രിക്കറ്റുമായി ഒരു ബന്ധവും ഇല്ലായിരുന്നുവെന്നും റോബിന്‍ ഉത്തപ്പ വിശദമാക്കി.
വിക്കറ്റ് കീപ്പിങില്‍ ദ്രാവിഡ് മിടുക്കനോ? വമ്പന്‍ വീക്ക്‌നെസുണ്ടായിരുന്നു!

ക്രിക്കറ്റിനെക്കുറിച്ചുള്ള തന്റെ ആദ്യത്തെ ഓര്‍മ കുട്ടിയായിരിക്കെയുള്ള ഒരു സംഭവമാണെന്നും റോബിന്‍ ഉത്തപ്പ പറയുന്നു. രണ്ടോ, മൂന്നോ വയസ്സ് മാത്രമുള്ള അമ്മയോടൊപ്പം ക്രിക്കറ്റ് കളിച്ചതാണ് മറക്കാന്‍ പറ്റാത്ത ഓര്‍മകളിലൊന്ന്. അമ്മ പന്തെറിയുകയും ഞാന്‍ പൊട്ടിയ ഒരു പ്ലാസ്റ്റിക് ബാറ്റ് കൊണ്ട് അടിക്കുകയുമായിരുന്നു. ഇതാണ് ഒരു വ്യക്തിയെന്ന നിലയില്‍ എന്നെ ജീവനോടെ കൊണ്ടു വന്ന ഗെയിമിനെക്കുറിച്ചുള്ള ആദ്യത്തെ ഓര്‍മയെന്നും ഉത്തപ്പ വെളിപ്പെടുത്തി.

പ്രഥമ സീസണ്‍ മുതല്‍ ഐപിഎല്ലില്‍ നവിവിധ ഫ്രാഞ്ചൈസികള്‍ക്കായി കളിച്ചിട്ടുള്ള താരമാണ് റോബിന്‍ ഉത്തപ്പ. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനൊപ്പമായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനം കണ്ടത്. കെകെആറിനായി കളിക്കവെ ഒരു തവണ സീസണിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പും ഉത്തപ്പ സ്വന്തമാക്കിയിരുന്നു.
കഴിഞ്ഞ രണ്ടു സീസണുകളിലും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമായിരുന്നു അദ്ദേഹം. 2021ല്‍ ചെന്നൈക്കൊപ്പം കിരീടവിജയത്തില്‍ പങ്കാളിയാവാന്‍ അദ്ദേഹത്തിനു സാധിക്കുകയും ചെയ്തു.


Click it and Unblock the Notifications











