Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സിപിഎല്‍ ഡ്രസ്സിങ് റൂമിലെത്തി എട്ടിന്റെ പണി കിട്ടിയ ദിനേഷ് കാര്‍ത്തിക് മാപ്പു പറഞ്ഞു

മുംബൈ: കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിന്റെ പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത് പുലിവാലു പിടിച്ച ഇന്ത്യന്‍താരം ദിനേഷ് കാര്‍ത്തിക് മാപ്പു പറഞ്ഞു. സിപിഎല്ലിന്റെ ഉദ്ഘാടന മത്സരത്തിനിടെയാണ് ദിനേഷ് കാര്‍ത്തിക് ബോളിവുഡ് താരം ഷാറൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിന്റെ ഡ്രസ്സിങ് റൂമിലെത്തിയത്. സംഭവത്തില്‍ ബിസിസിഐ താരത്തോട് വിശദീകരണം ചോദിച്ചിരുന്നു.

മാപ്പു പറഞ്ഞ് കാര്‍ത്തിക്

മാപ്പു പറഞ്ഞ് കാര്‍ത്തിക്

സംഭവത്തില്‍ നിരുപാധികം മാപ്പു പറയുന്നതായി ദിനേഷ് കാര്‍ത്തിക് മറുപടി നല്‍കി. ബിസിസിഐയോട് നേരത്തെ അനുവാദം ചോദിക്കാത്തത് തെറ്റാണ്. ടികെആര്‍മായി യാതൊരു രീതിയിലുമുള്ള ബന്ധമില്ലെന്നും അവരുടെ പരിപാടികളില്‍ പങ്കെടുത്തിട്ടില്ലെന്നും കാര്‍ത്തിക് വ്യക്തമാക്കി. സിഒഎയ്ക്കും ഇതേ വിശദീകരണം നല്‍കിയതോടെ കാര്‍ത്തിക്കിനെതിരെ നടപടിയുണ്ടായേക്കില്ലാണ് സൂചന. ഇതര രാജ്യങ്ങളിലെ പ്രീമിയര്‍ ലീഗുകളില്‍ ഇന്ത്യന്‍ കളിക്കാര്‍ക്ക് ബിസിസിഐ കര്‍ശന വിലക്കാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഷാരൂഖാനുമായുള്ള അടുപ്പം

ഷാരൂഖാനുമായുള്ള അടുപ്പം

ഷാരൂഖാന്റെ ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ക്യാപ്റ്റനാണ് ദിനേഷ് കാര്‍ത്തിക്. ഈ ബന്ധത്തിന്റെ പേരിലാണ് താരം കരീബിയന്‍ പ്രീമിയര്‍ ലീഗിലെത്തിയതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ബിസിസിഐ കര്‍ശന നിര്‍ദ്ദേശം വെച്ചതോടെ കാര്‍ത്തിക് തുടര്‍ന്നുള്ള മത്സരങ്ങളില്‍ കരീബിയന്‍ ലീഗുമായി സഹകരിക്കില്ലെന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്. ഇന്ത്യയ്ക്കായി 26 ടെസ്റ്റ് മത്സരങ്ങളും 94 ഏകദിനങ്ങളും 32 ട്വന്റി-20 മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്. ഇംഗ്ലണ്ടില്‍ സമാപിച്ച ലോകകപ്പിലും കാര്‍ത്തിക് ടീമിനൊപ്പമുണ്ടായിരുന്നു.

ബിസിസിഐയുടെ കരാര്‍

ബിസിസിഐയുടെ കരാര്‍

ബിസിസിഐയുടെ കേന്ദ്ര കരാര്‍ പ്രകാരം വിദേശത്തു നടക്കുന്ന സ്വകാര്യ ലീഗുകളില്‍ പങ്കെടുക്കാന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരങ്ങള്‍ക്ക് അനുവാദമില്ല. മാപ്പ് പറഞ്ഞിരുന്നില്ലെങ്കില്‍ ബിസിസിഐ കാര്‍ത്തിക്കിനെ വിലക്കുമെന്നുറപ്പാണ്. സെപ്തംബര്‍ 24 മുതല്‍ വിജയ് ഹസാരെ ടൂര്‍ണമെന്റ് ആരംഭിക്കാനിരിക്കുകയാണ്. ബിസിസിഐയുമായുള്ള കരാര്‍ റദ്ദാക്കിയാല്‍ തമിഴ്നാടിന് വേണ്ടി കളിക്കാന്‍ താരത്തിന് കഴിയില്ല.

അണ്ടര്‍ 19 ഏഷ്യാകപ്പ്; രണ്ട് താരങ്ങള്‍ സെഞ്ച്വറി, ഇന്ത്യ പാക്കിസ്ഥാനെ തകര്‍ത്തു

കാര്‍ത്തിക്കിന്റെ പ്രകടനം

കാര്‍ത്തിക്കിന്റെ പ്രകടനം

നേരത്തെ ലോകകപ്പില്‍ കളിക്കാന്‍ സാധിച്ചെങ്കിലും അവസരം വിനിയോഗിക്കാന്‍ കാര്‍ത്തിക്കിനായില്ല. രണ്ടു മത്സരങ്ങളില്‍ നിന്ന് 14 റണ്‍സ് മാത്രമാണ് ഇംഗ്ലണ്ടില്‍ താരം കുറിച്ചത്. ബൗളിങ് അനകൂല സാഹചര്യങ്ങളില്‍ കാര്‍ത്തിക്കിനുള്ള പോരായ്മകള്‍ ലോകകപ്പ് മത്സരങ്ങള്‍ തുറന്നുകാട്ടി. ലോകകപ്പ് ടീമില്‍ കാര്‍ത്തിക്കിനെ ഉള്‍പ്പെടുത്തിയ തീരുമാനവും മുന്‍പ് വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു.

Story first published: Sunday, September 8, 2019, 14:34 [IST]
Other articles published on Sep 8, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+