അണ്ടര്‍ 19 ഏഷ്യാകപ്പ്; രണ്ട് താരങ്ങള്‍ സെഞ്ച്വറി, ഇന്ത്യ പാക്കിസ്ഥാനെ തകര്‍ത്തു

കൊളേബോ: അണ്ടര്‍ 19 ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് ജയം. ഇന്ത്യയ്ക്കുവേണ്ടി അര്‍ജുന്‍ ആസാദ്, തിലക് വര്‍മ എന്നിവര്‍ സെഞ്ച്വറി നേടിയപ്പോള്‍ 60 റണ്‍സിന്റെ ജയമാണ് ഇന്ത്യ ആഘോഷിച്ചത്. നിശ്ചിത 50 ഓവറില്‍ ഇന്ത്യ 9 വിക്കറ്റിന് 305 റണ്‍സെടുത്തപ്പോള്‍ പാക്കിസ്ഥാന്‍ 46.4 ഓവറില്‍ 245 റണ്‍സിന് എല്ലാവരും പുറത്തായി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്കുവേണ്ടി രണ്ടാം വിക്കറ്റില്‍ അര്‍ജുനും തിലക് വര്‍മയും ചേര്‍ന്ന് നേടിയ 183 റണ്‍സാണ് കരുത്തായത്. അര്‍ജുന്‍ 111 പന്തില്‍ 121 റണ്‍സും തിലക് 119 പന്തില്‍ 110 റണ്‍സുമെടുത്തു. അതേസമയം, മറ്റു ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് മികവുകാട്ടാനായില്ല. പാക്കിസ്ഥാനുവേണ്ടി നസീം ഷാ, അബ്ബാസ് അഫ്രീഡി എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

india

ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് ഇതാ ഒരു അത്യുഗ്രന്‍ ഓഫ്‌സ്പിന്‍ പ്രതിഭ; ഹര്‍ഭജന്റെ ഉറപ്പ്

മറുപടി ബാറ്റിങ്ങില്‍ റൊഹൈല്‍ നാസിറിന്റെ സെഞ്ച്വറിയാണ് പാക്കിസ്ഥാനെ നാണക്കേടില്‍നിന്നും രക്ഷിച്ചത്. റൊഹൈല്‍ 117 റണ്‍സെടുത്തു. 43 റണ്‍സെടുത്ത ഹാരിസ് ഖാനും മികച്ച പിന്തുണ നല്‍കി. ഇന്ത്യന്‍ ബൗളര്‍മാരെല്ലാം മോശമല്ലാത്ത പ്രകടനമാണ് കാഴ്ചവെച്ചത്. അഥര്‍വ അങ്കോല്‍ക്കര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ വിദ്യാധര്‍ പാട്ടീല്‍, സുശാന്ത് മിശ്ര എന്നിവര്‍ രണ്ടുവീതം വിക്കറ്റും സ്വന്തമാക്കി.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Sunday, September 8, 2019, 12:06 [IST]
Other articles published on Sep 8, 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Mykhel sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Mykhel website. However, you can change your cookie settings at any time. Learn more