Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നേരിട്ടത് 12 പന്തില്‍ താഴെ, എന്നിട്ടും മാന്‍ ഓഫ് ദി മാച്ച്!, അപൂര്‍വ്വ റെക്കോഡ് ഈ മൂന്ന് പേര്‍ക്ക്

1

ക്രിക്കറ്റില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്നവരാണ് സ്വാഭാവികമായും കളിയിലെ താരമാവുന്നത്. അത് ചിലപ്പോള്‍ ബൗളര്‍മാരോ ബാറ്റ്‌സ്മാന്‍മാരോ ആവാം. ക്രിക്കറ്റിന്റെ ചരിത്രത്തില്‍ അപൂര്‍വ്വമായി മാത്രമാണ് മറ്റുള്ളവര്‍ കളിയിലെ താരമായത്. അപൂര്‍വ്വം തവണ ബാറ്റിങ്ങിലും ബൗളിങ്ങിലും അവസരം ലഭിക്കാതെ കളിയിലെ താരമായവരുണ്ട്. രണ്ട് തവണ മാത്രം പ്ലേയിങ് 11 എല്ലാ താരങ്ങളും മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും നേടിയിട്ടുണ്ട്.

എന്നാല്‍ ക്രിക്കറ്റില്‍ 12 പന്ത് പോലും നേരിടാതെ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ചില താരങ്ങള്‍ക്ക് നേടിയെടുക്കാന്‍ സാധിച്ചിട്ടുണ്ട്. അപൂര്‍വ്വമായി മാത്രം സംഭവിച്ചിട്ടുള്ള ഈ നേട്ടം മൂന്ന് തവണ മാത്രമാണ് താരങ്ങള്‍ക്ക് നേടിയെടുക്കാനായത്. ആ മൂന്ന് പേര്‍ ആരൊക്കെയാണെന്ന് നോക്കാം.

മോയിന്‍ അലി

മോയിന്‍ അലി

ഇംഗ്ലണ്ടിന്റെ സ്പിന്‍ ഓള്‍റൗണ്ടറാണ് മോയിന്‍ അലി. ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ മോയിന്‍ ഈ അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. 2020 ഫെബ്രുവരിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയായിരുന്നു ഈ നേട്ടം. മത്സരത്തില്‍ 11 പന്തില്‍ 39 റണ്‍സാണ് അദ്ദേഹം നേടിയത്. നാല് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടുന്ന വെടിക്കെട്ട് ഇന്നിങ്‌സ്. ഈ മത്സരത്തില്‍ കളിയിലെ താരമായത് മോയിന്‍ അലിയായിരുന്നു. പന്തുകൊണ്ട് കാര്യമായൊന്നും ചെയ്യാതിരുന്നിട്ടും അദ്ദേഹത്തെ കളിയിലെ താരമാക്കി.

T20 World Cup 2022: മാന്‍ ഓഫ് ദി സീരിസ് ആര് നേടും?, ഈ അഞ്ച് പേരിലൊരാള്‍!, അതുറപ്പിക്കാം

ജോസ് ബട്‌ലര്‍

ജോസ് ബട്‌ലര്‍

ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമാണ് ജോസ് ബട്‌ലര്‍. നേരിടുന്ന ആദ്യ പന്ത് മുതല്‍ കടന്നാക്രമിച്ച് കളിക്കാന്‍ ബട്‌ലര്‍ക്ക് മികവുണ്ട്. 2012ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 10 പന്ത് നേരിട്ട് 32 റണ്‍സ് നേടി ബട്‌ലര്‍ കളിയിലെ താരമായിട്ടുണ്ട്. രണ്ട് വീതം ഫോറും സിക്‌സുമാണ് അദ്ദേഹം പറത്തിയത്. ഇംഗ്ലണ്ടിന്റെ ജയത്തില്‍ നിര്‍ണ്ണായകമായത് ബട്‌ലറുടെ ഈ പ്രകടനമാണ്. അതുകൊണ്ട് തന്നെ കളിയിലെ താരമായി മാറിയത് ബട്‌ലറായിരുന്നു.

ഒരു ഏകദിനത്തില്‍ നാല് സെഞ്ച്വറി!, ചരിത്രം പിറന്നത് രണ്ട് തവണ മാത്രം, ഇന്ത്യയും നേടി

ദിനേഷ് കാര്‍ത്തിക്

ദിനേഷ് കാര്‍ത്തിക്

2018ലെ നിദാഹാസ് ട്രോഫിയിലെ ദിനേഷ് കാര്‍ത്തികിന്റെ പ്രകടനം ആരും അത്ര പെട്ടെന്ന് മറക്കില്ല. ബംഗ്ലാദേശിനെതിരായ ഫൈനലില്‍ ഇന്ത്യയെ തോല്‍വിയില്‍ നിന്ന് വിജയത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയത് ദിനേഷ് കാര്‍ത്തികായിരുന്നു. 8 പന്തില്‍ 29 റണ്‍സുമായി പുറത്താവാതെ നിന്നാണ് അദ്ദേഹം ഇന്ത്യയെ വിജയിപ്പിച്ചത്. മൂന്ന് സിക്‌സും 2 ബൗണ്ടറിയും ഉള്‍പ്പെടുന്നതായിരുന്നു പ്രകടനം. അവസാന പന്തില്‍ സിക്‌സര്‍ പറത്തിയാണ് കാര്‍ത്തിക് ഇന്ത്യക്ക് ജയം നേടിക്കൊടുത്തതെന്നതാണ് ഏറ്റവും ആവേശകരമായ കാര്യം. 37ാം വയസിലും ഇന്ത്യയുടെ ടി20 ടീമില്‍ കാര്‍ത്തിക് ഉള്‍പ്പെടുന്നത് ഇതുപോലെയുള്ള വെടിക്കെട്ട് കാഴ്ചവെക്കാനുള്ള മികവുകൊണ്ടാണ്.

Story first published: Sunday, July 17, 2022, 18:11 [IST]
Other articles published on Jul 17, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+