Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'കാര്‍ത്തിക് മുതല്‍ അരുണ്‍വരെ', ഒന്നിലധികം വിവാഹം കഴിച്ച ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളിതാ

1

ക്രിക്കറ്റ് താരങ്ങളുടെ ജീവിതം വളരെ ആഡംഭരത്തോട് കൂടിയുള്ളതാണ്. പണത്തിലും പ്രധാപത്തിനും കുറവില്ലാത്ത മേഖലയായതിനാല്‍ വലിയ പ്രശസ്തിയും താരങ്ങള്‍ക്ക് ലഭിക്കാറുണ്ട്. പൊതുവേ ക്രിക്കറ്റ് താരങ്ങള്‍ പ്രണയ ബന്ധങ്ങളുടെ കാര്യത്തില്‍ വളരെ മുന്നിലാണ്. ഒന്നിലധികം പ്രണയബന്ധങ്ങള്‍ ഇല്ലാത്ത താരങ്ങള്‍ വളരെ കുറവായിരുന്നുവെന്ന് വേണം പറയാന്‍. അതുകൊണ്ട് തന്നെ ക്രിക്കറ്റ് താരങ്ങളുടെ പ്രണയങ്ങള്‍ ഗോസിപ്പ് കോളങ്ങളിലെ ചൂടേറിയ വാര്‍ത്തകളുമാണ്.

ക്രിക്കറ്റ് താരങ്ങളില്‍ പലരുടേയും കുടുംബ ബന്ധങ്ങള്‍ പരിശോധിച്ചാല്‍ അവയില്‍ മിക്കവയും പരാജയമായിരുന്നുവെന്ന് വേണം കരുതാന്‍. അതുകൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളില്‍ പലരും ഒന്നിലധികം വിവാഹം കഴിച്ചിട്ടുണ്ട്. ഇത്തരത്തില്‍ വിവാഹം കഴിച്ച ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

അരുണ്‍ ലാല്‍

അരുണ്‍ ലാല്‍

മുന്‍ ഇന്ത്യന്‍ താരം അരുണ്‍ ലാലാണ് ഈ പട്ടികയിലെ അവസാനക്കാരന്‍. കഴിഞ്ഞിടെയാണ് അരുണ്‍ രണ്ടാം വിവാഹം കഴിച്ചത്. ആദ്യ ഭാര്യ റീനയുമായി വിവാഹ ബന്ധം വേര്‍പെടുത്തിയിട്ട് നാളുകള്‍ ഏറെയായിരുന്നു. ഇപ്പോള്‍ വിവാഹം കഴിച്ചിരിക്കുന്നത് അധ്യാപികയായ ബുള്‍ ബുള്ളിനെയാണ്. രണ്ട് പേരും തമ്മില്‍ നല്ല പ്രായ വ്യത്യാസവും ഉള്ളതിനാല്‍ ഇരുവരുടേയും വിവാഹ വാര്‍ത്ത വളരെ വൈറലായിരുന്നു. ആദ്യ ഭാരയെ ഇപ്പോഴും അരുണ്‍ ലാലാണ് സംരക്ഷിക്കുന്നത്.

യോഗ്‌രാജ് സിങ്

യോഗ്‌രാജ് സിങ്

ഇന്ത്യയുടെ ലോകകപ്പ് ഹീറോ യുവരാജ് സിങ്ങിന്റെ പിതാവും മുന്‍ ഇന്ത്യന്‍ താരവുമായ യോഗ് രാജ് സിങ് രണ്ട് വിവാഹം കഴിച്ചിട്ടുണ്ട്. ഷബ്‌നം സിങ് എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ഭാര്യയുടെ പേര്. യുവരാജ് സിങ്ങിന്റെ അമ്മയാണിത്. എന്നാല്‍ ഈ ബന്ധം വിട്ട് സതീവര്‍ കൗറിനെ യോഗ് രാജ് രണ്ടാമത് വിവാഹം ചെയ്തു. ഇതില്‍ രണ്ട് കുട്ടികളുമുണ്ട്. യുവരാജ് സിങ്ങും അമ്മയും ഒരു വീട്ടിലും യോഗ് രാജ് മറ്റൊരു വീട്ടിലുമാണുള്ളത്. യോഗ് രാജും യുവരാജ് സിങ്ങും തമ്മില്‍ അടുത്ത ബന്ധമല്ല ഉള്ളത്.

'പ്രായം ഒരു പ്രശ്‌നമാണോ?', അല്ലെന്ന് ഇവര്‍ തെളിയിച്ചു, കായിക ലോകത്തെ ഞെട്ടിച്ച അഞ്ച് പേര്‍

വിനോദ് കാംബ്ലി

വിനോദ് കാംബ്ലി

സച്ചിന്‍ ടെണ്ടുല്‍ക്കറോടൊപ്പം കളിച്ച് വളര്‍ന്ന താരമാണ് വിനോദ് കാംബ്ലി. ഇന്ത്യക്കൊപ്പം വലിയ ഭാവി പ്രതീക്ഷിച്ചിരുന്നെങ്കിലും സ്വയം കരിയര്‍ നശിപ്പിച്ച താരമാണ് കാംബ്ലി. അദ്ദേഹം കരിയറില്‍ വലിയ നേട്ടത്തിലേക്കെത്തിയില്ലെങ്കിലും രണ്ട് വിവാഹം കഴിച്ചു. 1998ല്‍ വിവാഹം കഴിച്ച നോയല്ല ലെവിസിനെ 2009ലാണ് അദ്ദേഹം ഒഴിവാക്കിയത്. 2010ല്‍ മോഡലായ ആന്‍ഡ്രിയ ഹെവിറ്റിനെ വിവാഹം ചെയ്തു. അദ്ദേഹം ക്രിസ്ത്യന്‍ മതം സ്വീകരിക്കുകയും ചെയ്തു.

ജവഗല്‍ ശ്രീനാഥ്

ജവഗല്‍ ശ്രീനാഥ്

മുന്‍ ഇന്ത്യന്‍ സൂപ്പര്‍ പേസറാണ് ജവഗല്‍ ശ്രീനാഥ്. ഇന്ത്യയുടെ പേസ് ബൗളര്‍മാരില്‍ വളരെ അധികം ആരാധകരെ സൃഷ്ടിച്ച ശ്രീനാഥ് രണ്ട് വിവാഹം കഴിച്ചിട്ടുണ്ട്. 1999ലെ ലോകകപ്പിന് ശേഷം ജോത്സനയെയാണ് ശ്രീനാഥ് വിവാഹം കഴിച്ചത്. പിന്നീട് ഈ ബന്ധം വേര്‍പെടുത്തി മാധ്യമ പ്രവര്‍ത്തക മാധവി പത്രവാലിയേയും അേേദ്ദഹം വിവാഹം ചെയ്തു. മാച്ച് റഫറിയായി ഇപ്പോഴും ശ്രീനാഥ് ക്രിക്കറ്റില്‍ സജീവമാണ്.

സച്ചിന്റെ സെഞ്ച്വറി തടഞ്ഞ പാര്‍ട്ട് ടൈം സ്പിന്നര്‍മാരെ അറിയാമോ?, അഞ്ച് പേരിതാ

ദിനേഷ് കാര്‍ത്തിക്

ദിനേഷ് കാര്‍ത്തിക്

ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേഷ് കാര്‍ത്തികും രണ്ട് തവണ വിവാഹം കഴിച്ചിട്ടുണ്ട്. ബാല്യകാലം മുതലുള്ള പ്രണയിനിയായ നികിതയെയാണ് ആദ്യം കാര്‍ത്തിക് വിവാഹം ചെയ്തത്. എന്നാല്‍ നികിത മുരളി വിജയിയുമായി രഹസ്യമായി ബന്ധം സൂക്ഷിച്ചിരുന്നു. ഇത് പുറത്തായതോടെ കാര്‍ത്തിക് വിവാഹ ബന്ധം വേര്‍പെടുത്തി. പിന്നീട് കാര്‍ത്തിക് ഇന്ത്യയുടെ പ്രമുഖ സ്‌ക്വാഷ് താരമായ ദീപികാ പള്ളിക്കലിനെയാണ് വിവാഹം കഴിച്ചത്. 2015ലായിരുന്നു ഇത്. ഈ ബന്ധത്തില്‍ ഇപ്പോള്‍ ഒരു കുഞ്ഞുണ്ട്.

Story first published: Saturday, June 4, 2022, 14:39 [IST]
Other articles published on Jun 4, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+