Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: മുന്‍ നായകനെ തിരിച്ചുവിളിച്ചു, ക്യാപ്റ്റന്‍ ഷനക തന്നെ- ലങ്കന്‍ ടീമിനെ പ്രഖ്യാപിച്ചു

1

ഐസിസിയുടെ ടി20 ലോകകപ്പ് ക്രിക്കറ്റിനുള്ള ശ്രീലങ്കന്‍ ടീമിനെ പ്രഖ്യാപിച്ചു. മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ ദിനേഷ് ചണ്ഡിമലിനെ തിരിച്ചുവിളിച്ചുവെന്നതാണ് ടീമിലെ വലിയ സര്‍പ്രൈസ്. കഴിഞ്ഞ കുറച്ചു നിശ്ചിത ഓവര്‍ പരമ്പരകളില്‍ അദ്ദേഹത്തിനു ടീമില്‍ ഇടം ലഭിച്ചിരുന്നില്ല. എന്നാല്‍ ലോകകപ്പിലേക്കു ചണ്ഡിമലിനെ തിരികെ വിളിക്കാന്‍ സെലക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് മല്‍സരപരിചയം കുറഞ്ഞ ലങ്കന്‍ മധ്യനിരയ്ക്കു ലോകകപ്പില്‍ മുതല്‍ക്കൂട്ടാവുമെന്ന പ്രതീക്ഷയിലാണ് ടീം മാനേജ്‌മെന്റ്.

ഇന്ത്യക്കെതിരേ നാട്ടില്‍ നടന്ന പരമ്പരയില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച അഖില ധനഞ്ജയയെ ലോകകപ്പ് ടീമിലും ഉള്‍പ്പെടുത്തി. പേസ് ബൗളിങ് ഓള്‍റൗണ്ടര്‍ ദസുന്‍ ഷനകയാണ് ലോകകപ്പില്‍ ലങ്കയെ നയിക്കുന്നത്. മധ്യനിര ബാറ്റ്‌സ്മാന്‍ ധനഞ്ജയ ഡിസില്‍വയെ വൈസ് ക്യാപ്റ്റനായും നിയമിച്ചു. 19 പേരുള്‍പ്പെട്ട ടീമിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഇതു അന്തിമ ടീമല്ല. സൗത്താഫ്രിക്കയ്‌ക്കെതിരേ നടക്കാനിരിക്കുന്ന പരമ്പരയില്‍ ഈ ടീമാണ് ലങ്കയ്ക്കു വേണ്ടി കളിക്കുക. പരമ്പരയ്ക്കു ശേഷമായിരിക്കും അന്തിമ 15 അംഗ ടീമിനെ പ്രഖ്യാപിക്കുക. ഇപ്പോഴത്തെ ടീമില്‍ വലിയ മാറ്റങ്ങളൊന്നുമുണ്ടാവില്ല. 15 അംഗ ടീമിനൊപ്പം ചിലര്‍ റിസര്‍വ് താരങ്ങളായും ലോകകപ്പിനായി തിരിക്കും.

2

മുന്‍ ചാംപ്യന്‍മാര്‍ കൂടിയാണ് ലങ്കയെങ്കിലും ഇത്തവണ അവര്‍ക്കു യോഗ്യതാ റൗണ്ട് കടന്നാല്‍ മാത്രമേ ലോകകപ്പിന്റെ പ്രധാന റൗണ്ടിലേക്കു യോഗ്യത നേടാന്‍ കഴിയൂ. യോഗ്യതാ റൗണ്ടില്‍ പങ്കെടുക്കുന്ന എട്ടു ടീമുകളിലൊന്നാണ് ലങ്ക. നാലു ടീമുകള്‍ വീതം രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞാണ് യോഗ്യതാ റൗണ്ട് കളിക്കുന്നത്. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാര്‍ ലോകകപ്പിന്റെ സൂപ്പര്‍ 12ലേക്കു യോഗ്യത നേടും.

ഗ്രൂപ്പ് എയിലാണ് ലങ്കയുടെ സ്ഥാനം. അയര്‍ലാന്‍ഡ്, നെതര്‍ലാന്‍ഡ്‌സ്, നമീബ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. ഗ്രൂപ്പ് ബിയില്‍ ബംഗ്ലാദേശ്, സ്‌കോട്ട്‌ലാന്‍ഡ്, പപ്പുവ ന്യൂ ഗ്വിനി, ഒമാന്‍ എന്നിവരാണുള്ളത്. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാരാണ് സൂപ്പര്‍ 12ലേക്കു യോഗ്യത നേടുക. ഒക്ടോബര്‍ 18നാണ് യോഗ്യതാ റൗണ്ടില്‍ ലങ്കയുടെ ആദ്യ മല്‍സരം. അബുദാബിയിലെ ഷെയ്ഖ് സയ്ദ് സറ്റേഡിയത്തില്‍ അവര്‍ നമീബിയയെ നേരിടും. 20ന് അയര്‍ലാന്‍ഡുമായും 22നു നെതര്‍ലാന്‍ഡ്‌സുമായുമാണ് ലങ്കയുടെ തുടര്‍ന്നുള്ള മല്‍സരങ്ങള്‍.

ടി20 ലോകകപ്പിലേക്കു വരികയാണെങ്കില്‍ രണ്ടു തവണ ചാംപ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസ് കഴിഞ്ഞാല്‍ ഏറ്റവും മികച്ച റെക്കോര്‍ഡുള്ള ടീം ലങ്കയാണ്. 2014ലാണ് ലങ്ക കുട്ടി ക്രിക്കറ്റിലെ രാജാക്കന്‍മാരായത്. ബംഗ്ലാദേശില്‍ നടന്ന ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഇന്ത്യയെ ആറു വിക്കറ്റിനു തകര്‍ത്തായിരുന്നു ലങ്കയുടെ കിരീടധാരണം. ഇതിനു മുമ്പ് രണ്ടു തവണ ഫൈനലിലെത്തിയിരുന്നെങ്കിലും കപ്പിനരികെ അവര്‍ക്കു കാലിടറുകയായിരുന്നു. 2009ലെ കലാശക്കളിയില്‍ പാകിസ്താനോടും 2012ലെ ഫൈനലില്‍ വിന്‍ഡീസിനോടും ലങ്ക തോല്‍ക്കുകയായിരുന്നു. ലോകകപ്പിലെ വിജയശരാശരിയെടുത്താല്‍ ലങ്കയാണ് തലപ്പത്ത്. 64.28 ആണ് അവരുടെ ശരാശരി. 35 മല്‍സരങ്ങളില്‍ 22 എണ്ണത്തിലും ജയം നേടാന്‍ അവര്‍ക്കു കഴിഞ്ഞു. 11 മല്‍സരങ്ങളിലാണ് പരാജയപ്പെട്ടത്. 2016ലെ അവസാന ലോകകപ്പില്‍ ലങ്കയ്ക്കു പക്ഷെ സെമി ഫൈനലിലേക്കു യോഗ്യത നേടാന്‍ കഴിഞ്ഞിരുന്നില്ല.

ശ്രീങ്കന്‍ ടീം

ദസുന്‍ ഷനക (ക്യാപ്റ്റന്‍), ധനഞ്ജയ ഡിസില്‍വ (വൈസ് ക്യാപ്റ്റന്‍), കുശാല്‍ പെരേര, അവിഷ്‌ക ഫെര്‍ണാണ്ടോ, ബാനുക രാജപ്ക്‌സ, ചരിത് അസലനക, വനിന്ദു ഹസരംഗ, ചാമിക കരുണരത്‌നെ, ദുഷ്മന്ദ ചമീര, അഖില ധനഞ്ജയ, മഹേഷ് തീക്ഷണ, ദിനേശ് ചണ്ഡിമല്‍, പ്രവീണ്‍ ജയവിക്രമ, കമിന്ദു മെന്‍ഡിസ്, ബിനുര ഫെര്‍ണാണ്ടോ, നുവാന്‍ പ്രദീപ്, ലഹിരു കുമാര, ലഹിരു മധുഷന്‍ക, പുലിന തരംഗ.

Story first published: Friday, September 10, 2021, 18:39 [IST]
Other articles published on Sep 10, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+