
ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മുതല്‍ ആധുനിക ഇതിഹാസം വിരാട് കോലി വരെ ചന്ദിമലിന്റെ ടെസ്റ്റ് ടീമില്‍ കാണാം. പട്ടിക പ്രകാരം അലയസ്റ്റര്‍ കുക്കും സച്ചിന്‍ ടെണ്ടുല്‍ക്കറും ചേര്‍ന്നാണ് ടീം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. ടെസ്റ്റ് ഓപ്പണറെന്ന നിലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് കുക്ക്. എന്നാല്‍ സച്ചിനെ ടെസ്റ്റില്‍ ഓപ്പണറാക്കാനുള്ള തീരുമാനം ക്രിക്കറ്റ് പ്രേമികളെ അത്ഭുതപ്പെടുത്തുന്നുണ്ട്.

കാരണം കരിയറില്‍ ഒരിക്കല്‍ മാത്രമാണ് സച്ചിന്‍ ടെസ്റ്റ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തിട്ടുള്ളത്. അന്ന് അദ്ദേഹം കുറിച്ചതാകട്ടെ 15 റണ്‍സും. മുന്‍ ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാരയെ മൂന്നാം നമ്പറില്‍ ചന്ദിമല്‍ നിയോഗിക്കുന്നു. ടീമിനായി വിക്കറ്റ് കാക്കുന്നതും സംഗക്കാരത്തന്നെ. സംഗക്കാരയ്ക്ക് ശേഷം ഇന്ത്യന്‍ നായകന്‍ വിരാട് കോലി നാലാം നമ്പറില്‍ അണിനിരക്കും.

ആധുനിക ക്രിക്കറ്റില്‍ ഇന്നിങ്‌സ് പടുത്തുയര്‍ത്താനുള്ള കോലിയുടെ കഴിവ് ഏറെ പ്രസിദ്ധമാണ്. അഞ്ചാം നമ്പറില്‍ വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയെ കാണാം. മഹേള ജയവര്‍ധനെയാണ് ചന്ദിമലിന്റെ ടെസ്റ്റ് ഇലവന്‍ ക്യാപ്റ്റന്‍. ഇദ്ദേഹം ആറാം നമ്പറില്‍ ക്രീസിലെത്തും. ടീമില്‍ ഒരു ഓള്‍ റൗണ്ടറെ മാത്രമേ ചന്ദിമല്‍ നിലനിര്‍ത്തിയിട്ടുള്ളൂ. ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം ജാക്ക് കാലിസ് ഈ കര്‍ത്തവ്യം ഭംഗിയായി നിറവേറ്റും.

ബൗളിങ് വിഭാഗം നോക്കിയാല്‍ ദക്ഷിണാഫ്രിക്കന്‍ താരം ഡെയ്ല്‍ സ്റ്റെയ്‌നും ലങ്കന്‍ താരം ചാമിന്ദ വാസുമാണ് പേസാക്രമണത്തിന്് നേതൃത്വം നല്‍കുക. അന്തിമ ഇലവനില്‍ രണ്ടു സ്പിന്നര്‍മാര്‍ക്കും ചന്ദിമല്‍ ഇടംനല്‍കിയിട്ടുണ്ട്. രംഗണ ഹെറാത്തും മുത്തയ്യ മുരളീധരനുമാണ് ടീമിലെ സ്പിന്നര്‍മാര്‍. പറഞ്ഞുവരുമ്പോള്‍ രണ്ടുപേരും ശ്രീലങ്കയുടെ ഏറ്റവും വലിയ വിക്കറ്റുവേട്ടക്കാരാണ്.

ദിനേശ് ചന്ദിമലിന്റെ കാര്യമെടുത്താല്‍ ലങ്കയ്ക്കായി 57 ടെസ്റ്റ് മത്സരങ്ങളാണ് ഇദ്ദേഹം കളിച്ചിരിക്കുന്നത്. 40.8 ബാറ്റിങ് ശരാശരിയില്‍ 3,877 റണ്‍സ് ചന്ദിമല്‍ സമ്പാദിച്ചിട്ടുണ്ട്. ദിനേശ് ചന്ദിമല്‍ പ്രഖ്യാപിച്ച എക്കാലത്തേയും മികച്ച ടെസ്റ്റ് ഇലവനെ ചുവടെ കാണാം.
അലയസ്റ്റര്‍ കുക്ക്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, കുമാര്‍ സംഗക്കാര (വിക്കറ്റ് കീപ്പര്‍), വിരാട് കോലി, ബ്രയാന്‍ ലാറ, മഹേള ജയവര്‍ധനെ (നായകന്‍), ജാക്ക് കാലിസ്, രംഗണ ഹെറാത്ത്, ഡെയ്ല്‍ സ്‌റ്റെയ്ന്‍, ചാമിന്ദ വാസ്, മുത്തയ്യ മുരളീധരന്‍.


Click it and Unblock the Notifications