Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മൂന്നു ഫ്‌ളൈറ്റുകള്‍, തണുപ്പുസഹിച്ച് ഡ്രൈവിങ്... മന്‍ദീപിന്റെ കല്യാണത്തിന് ധോണിയുടെ സര്‍പ്രൈസ് വരവ്

ദില്ലി: ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളായ എംഎസ് ധോണി കളിക്കളത്തിന് പുറത്തെത്തിയാല്‍ ഒതുങ്ങിക്കൂടാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ്. മറ്റു പല താരങ്ങളെയും പോലെ സമൂഹമാധ്യമങ്ങളിലൊന്നും അദ്ദേഹം സജീവമല്ല. പൊതുപരിപാടികളിലും സ്ഥിരമായി പ്രത്യക്ഷപ്പെടാത്ത വ്യക്തി കൂടിയാണ് ധോണി. എന്നാല്‍ അദ്ദേഹം എത്രത്തോളം സിംപിളും സുഹൃത്തുക്കളുമായുള്ള ബന്ധത്തിന് എത്രമാത്രം വില കല്‍പ്പിക്കുകയും ചെയ്തിരുന്ന വ്യക്തിയാണെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം മന്‍ദീപ് സിങ്. 2016ല്‍ നടന്ന തന്റെ വിവാഹത്തില്‍ ധോണി പങ്കെടുത്തതാണ് ഇതിനു ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.

DHON

2016 ഡിസംബറിലായിരുന്നു തന്റെ വിവാഹം നടന്നത്. മഹി ഭായിയെയും ചടങ്ങിലേക്കു ക്ഷണിച്ചിരുന്നു. എന്നാല്‍ വിവാഹത്തിനു വരാന്‍ പറ്റുമോ, ഇല്ലയോ എന്നതിനെക്കുറിച്ച് അദ്ദേഹം ഒന്നും പറഞ്ഞില്ല. തനിക്കു ന്യൂയോര്‍ക്ക് വരെ പോവാനുണ്ടെന്നും ധോണി അറിയിച്ചിരുന്നു. എന്നാല്‍ വിവാഹച്ചടങ്ങിനെത്തിയ അദ്ദേഹം അമ്പരപ്പിച്ചു. തിരക്കേറിയ ഷെഡ്യൂളിനിടെ സമയം കണ്ടെത്തി ധോണി ചടങ്ങിനെത്തിയത് എക്കാലവും മനസ്സിലുണ്ടാവുമെന്ന് മന്‍ദീപ് വ്യക്തമാക്കി.

റാഞ്ചിയില്‍ നിന്നും ദില്ലിയിലേക്കും, തുടര്‍ന്ന് അമൃത്സറിലേക്കും മൂന്നു വ്യത്യസ്ത ഫ്‌ളൈറ്റുകളിലാണ് അദ്ദേഹമെത്തിയത്. തുടര്‍ന്നു കടുത്ത മഞ്ഞു വീഴ്ചയെയും മഞ്ഞിനെയും വകവയ്ക്കാതെ രണ്ടു മണിക്കൂറോളം വാഹനമോടിച്ചാണ് ധോണി ചടങ്ങിനെത്തിയത്. അദ്ദേഹത്തിനൊപ്പം കുറച്ചു മല്‍സരങ്ങളില്‍ മാത്രമേ കളിച്ചിട്ടുള്ളൂ. എന്നിടും അത്രയും റിസ്‌കെടുത്താണ് അദ്ദേഹം വിവാഹത്തിനെത്തിയത്. ഇതാണ് ധോണിയുടെ ലാളിത്യവും മഹത്വവുമെന്നും 28കാരനായ മന്‍ദീപ് പറയുന്നു.

അന്നു ധോണിയെ വിവാഹച്ചടങ്ങില്‍ കണ്ടതിനെ വാക്കുകള്‍ കൊണ്ടു വിവരിക്കാന്‍ സാധിക്കില്ല. ശരിക്കും സ്വപ്‌നം യാഥാര്‍ഥ്യമായതു പോലെ തോന്നി. മഹി ഭായി വളരെ താഴ്മയുള്ള വ്യക്തിത്വത്തിന് ഉടമയാണ്. ഒരുമിച്ച് അദ്ദേഹത്തിനൊപ്പം പ്ലേസ്റ്റേഷന്‍ കളിച്ചിരുന്നു. ഇതിഹാസ ക്രിക്കറ്ററാണെങ്കിലും ധോണി അതു പുറത്തു കാണിച്ചിരുന്നില്ല. എല്ലായ്‌പ്പോഴും തനിക്കൊപ്പമായിരുന്നു അദ്ദേഹം ഭക്ഷണം കഴിച്ചിരുന്നത്. ബിരിയാണി പോലെയുള്ള ഭക്ഷണങ്ങള്‍ ഒരുമിച്ച് ഇരുന്ന് കഴിച്ചത് ഇപ്പോഴും ഓര്‍മയുണ്ട്. ധോണിക്കൊപ്പം സമയം ചെലവിടാനായത് മഹത്തായ കാര്യമാണെന്നും മന്‍ദീപ് വിശദമാക്കി. 2016ലെ ഇന്ത്യയുടെ സിബാബ്‌വെ പര്യടനത്തിലാണ് ധോണിക്കൊപ്പം മന്‍ദീപ് ഡ്രസിങ് റൂം പങ്കിട്ടത്.

Story first published: Tuesday, April 28, 2020, 17:06 [IST]
Other articles published on Apr 28, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+