Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: ടി20 ലോകകപ്പ് വരുന്നു, ഇന്ത്യക്കായി അരങ്ങേറാന്‍ ഇവര്‍; സഞ്ജുവിന് ഭീഷണി

മുംബൈ: ടി20 ലോകകപ്പിന്റെ ഷെഡ്യൂള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ജൂണ്‍ 1 മുതല്‍ 29വരെയാണ് ടി20 ലോകകപ്പ് നടക്കുന്നത്. അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കുന്ന ടി20 ലോകകപ്പില്‍ 55 മത്സരങ്ങളാണ് ആകെ ഉണ്ടാവുക. ഇന്ത്യയും പാകിസ്താനും ഗ്രൂപ്പ് എയിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ജൂണ്‍ 9നാണ് ലോകം കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടം നടക്കാന്‍ പോകുന്നത്. ഇന്ത്യ യുവതാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ടി20 നിരയുമായാവും ലോകകപ്പ് കളിക്കുകയെന്നാണ് വിവരം.

ഇത്തവണത്തെ ടി20 ലോകകപ്പില്‍ കളിക്കാന്‍ മികച്ച യുവതാരങ്ങളുടെ നിര ഇന്ത്യക്കൊപ്പമുണ്ട്. വലിയ സര്‍പ്രൈസ് മാറ്റങ്ങള്‍ ഇത്തവണത്തെ ടി20 ലോകകപ്പിനുള്ള ടീമില്‍ ഇന്ത്യ വരുത്താന്‍ സാധ്യത കുറവാണ്. എന്നാല്‍ ടി20 ലോകകപ്പിന് ശേഷം ഇന്ത്യയുടെ ടി20 ടീമില്‍ ഇടം നേടാന്‍ ചില താരങ്ങള്‍ കാത്തിരിക്കുന്നുണ്ട്. ഇന്ത്യ ഈ വര്‍ഷം തന്നെ ടി20യില്‍ അരങ്ങേറ്റത്തിന് അവസരം നല്‍കാന്‍ സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ഒന്നാമത്തെ താരം ദ്രുവ് ജുറേലാണ്. രാജസ്ഥാന്‍ റോയല്‍സിനൊപ്പം ശ്രദ്ധേയ പ്രകടനം നടത്തി ഇതിനോടകം എല്ലാവരുടേയും ശ്രദ്ധ നേടാന്‍ ജുറേലിന് സാധിച്ചിട്ടുണ്ട്. നേരിടുന്ന ആദ്യ പന്ത് മുതല്‍ ആക്രമിക്കുന്ന താരമാണ് ജുറേല്‍. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ജുറേല്‍ ഫിനിഷര്‍ റോളില്‍ മികവ് കാട്ടാന്‍ ശേഷിയുള്ള താരമാണ്. ഇന്ത്യക്ക് റിങ്കു സിങ്ങിനൊപ്പം ചേര്‍ത്ത് നിര്‍ത്താന്‍ സാധിക്കുന്ന താരമാണ് ജുറേല്‍. ഇന്ത്യ എ ടീമിനായി താരം കളിച്ചിട്ടുണ്ട്.

രഞ്ജി ട്രോഫിയില്‍ ഉത്തര്‍ പ്രദേശിനായി മികച്ച പ്രകടനമാണ് ജുറേല്‍ കാഴ്ചവെക്കുന്നത്. കേരളത്തിനെതിരേ 63 റണ്‍സുമായി താരം തിളങ്ങി. ഭയമില്ലാത്ത ബാറ്റ്‌സ്മാനായ ജുറേല്‍ വ്യത്യസ്തമായ ഷോട്ടുകള്‍ കളിക്കാനും മിടുക്കനാണ്. വിക്കറ്റിന് പിന്നിലും താരം മിടുക്കുകാട്ടുന്നു. അതുകൊണ്ടുതന്നെ ജുറേലിനെ ഇന്ത്യ ടി20 ടീമിലേക്ക് വൈകാതെ തന്നെ പരിഗണിച്ചേക്കും. ജുറേല്‍ വരുന്നത് ജിതേഷ് ശര്‍മ, സഞ്ജു സാംസണ്‍ എന്നിവര്‍ക്കെല്ലാം വലിയ വെല്ലുവിളിയാവും.

dhruv jurel

ഇത്തവണത്തെ ഐപിഎല്ലിലും രാജസ്ഥാന്റെ നിര്‍ണ്ണായക താരമായി ജുറേലുണ്ടാവും. രണ്ടാമത്തെ താരം മൊഹ്‌സിന്‍ ഖാനാണ്. ടി20യില്‍ ഇന്ത്യക്ക് വിശ്വസ്തനായ ഇടം കൈയന്‍ ബൗളറില്ലെന്നത് ഏറെ നാളുകളായുള്ള പ്രശ്‌നമാണ്. അര്‍ഷ്ദീപ് സിങ്ങിനെ ടി20യിലേക്ക് പരിഗണിക്കുമ്പോള്‍ തല്ലുകൊള്ളിയാവുന്നു. ഇന്ത്യക്ക് പരിഗണിക്കാവുന്ന ഇടം കൈയന്‍ പേസറാണ് മൊഹ്‌സിന്‍ ഖാന്‍. ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനൊപ്പം മികവ് കാട്ടാന്‍ മൊഹ്‌സിനാവുന്നു.

ന്യൂബോളില്‍ നല്ല സ്വിങ് കണ്ടെത്താന്‍ ശേഷിയുള്ള താരത്തിന് 140നോടടുത്ത് വേഗവും അവകാശപ്പെടാം. ഡെത്തോവറുകളിലും മികവ് കാട്ടാന്‍ മൊഹ്‌സിന്‍ മിടുക്കനാണ്. തുടര്‍ച്ചയായി യോര്‍ക്കറുകളെറിയാനും അദ്ദേഹത്തിന് കഴിവുണ്ട്. ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന ബൗളറാണ് മൊഹ്‌സിന്‍. ഈ വര്‍ഷം തന്നെ താരത്തിന് അന്താരാഷ്ട്ര ടി20യില്‍ അരങ്ങേറ്റം പ്രതീക്ഷിക്കാം. ഈ വര്‍ഷത്തെ ഐപിഎല്ലിലെ താരത്തിന്റെ പ്രകടനം നിര്‍ണ്ണായകമാവും.

നിശാന്ത് സിന്ധുവാണ് മറ്റൊരു കാരം. ഇന്ത്യക്ക് മികച്ച ഓള്‍റൗണ്ടര്‍മാരെ എല്ലാ ഫോര്‍മാറ്റിലും ആവശ്യമാണ്. 2022ല്‍ ഇന്ത്യയുടെ അണ്ടര്‍ 19 ലോകകപ്പ് ടീമില്‍ നിശാന്തും ഉള്‍പ്പെട്ടിരുന്നു. ഐപിഎല്ലില്‍ സിഎസ്‌കെയുടെ ഭാഗമായ താരം ഇതുവരെ അരങ്ങേറ്റം നടത്തിയിട്ടില്ല. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റിലൂടെ ഇതിനോടകം കൈയടി നേടാന്‍ നിശാന്തിന് സാധിച്ചിട്ടുണ്ട്.

ഇടം കൈയന്‍ സ്പിന്നറെന്ന നിലയിലും ടീമിന് ഉപകാരിയായ താരത്തെ ഇന്ത്യ ടി20 ടീമിലേക്ക് ഈ വര്‍ഷം പരിഗണിക്കാന്‍ സാധ്യതയുണ്ട്. ടി20 ലോകകപ്പിലെ പ്രകടനം വിലയിരുത്തി ഇന്ത്യന്‍ ടീമില്‍ വലിയ പൊളിച്ചെഴുത്തുണ്ടാവുമെന്നുറപ്പാണ്.

Story first published: Saturday, January 6, 2024, 12:38 [IST]
Other articles published on Jan 6, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+