
ധോണി തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഐപിഎല്ലിനു തയ്യാറെടുത്തത്. ടി20 ലോകകപ്പില്‍ ഇന്ത്യക്കായി കളിക്കണമെന്ന ദൃഢനിശ്ചയത്തിലായിരുന്നു അദ്ദേഹം.
ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തില്‍ ധോണി ഇടം പിടിക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും സിഎസ്‌കെ ഫിസിയോ തെറാപ്പിസ്റ്റ് ടോമി സിംസെക്ക് വ്യക്തമാക്കി. ഐപിഎഎല്ലിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി മാര്‍ച്ചിലാണ് സിഎസ്‌കെയുടെ പരിശീലന ക്യാംപ് തുടങ്ങിയത്. ആദ്യത്തെ ആഴ്ച തന്നെ ധോണി ക്യാംപിനൊപ്പം ചേരുകയും ചെയ്തിരുന്നു. എന്നാല്‍ കൊറോണ വൈറസ് രാജ്യത്തു പടര്‍ന്നു പിടിച്ചതോടെ ക്യാംപ് നിര്‍ത്തി വയ്ക്കുകയായിരുന്നു.

ഐപിഎല്ലിന്റെ പുതിയ സീസണിനു മുന്നോടിയായി ആരംഭിച്ച പരിശീലന ക്യാംപിലെ പ്രാക്ടീസ് സെഷനില്‍ ധോണി ഏറെ നേരം വിക്കറ്റ് കാക്കുന്നത് താന്‍ കണ്ടിരുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ആദ്യമായാണ് ധോണി പ്രാക്ടീസ് സെഷനില്‍ ഇങ്ങനെ ചെയ്യുന്നത്.
ദേശീയ ടീമില്‍ മടങ്ങിയെത്തണമെന്ന ദൃഢനിശ്ചയമാണ് ധോണിക്കുള്ളതെന്നു ഇതോടെ തനിക്കു ബോധ്യമാവുകയും ചെയ്തതായി സിഎസ്‌കെ ഫിസിയോ തെറാപ്പിസ്റ്റ് സിംസെക്ക് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ട് ആതിഥേയത്വം വഹിച്ച ഏകദിന ലോകകപ്പിനു ശേഷം ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചേക്കുമെന്നായിരുന്നു നേരത്തേയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അതുണ്ടായില്ല. ഭാവിയെക്കുറിച്ച് സൂചനകളൊന്നും നല്‍കാതിരുന്ന ധോണി ലോകകപ്പിനു ശേഷം ക്രിക്കറ്റില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരായ പരമ്പരകളിലൊന്നും അദ്ദേഹം കളിച്ചില്ല.
ക്രിക്കറ്റില്‍ നിന്നും മാസങ്ങളോളം വിട്ടുനിന്നെങ്കിലും ഐപിഎല്ലില്‍ തിളങ്ങിയാല്‍ അദ്ദേഹത്തെ തിരികെ വിളിക്കുമെന്ന് കോച്ച് രവി ശാസ്ത്രി വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications