Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍ 2020: എതിരാളികള്‍ ഒരുങ്ങിക്കോ... ധോണി ചേരും സിഎസ്‌കെയ്‌ക്കൊപ്പം, തിയ്യതി പുറത്ത്

ചെന്നൈ: ഐപിഎല്ലിന് തയ്യാറെടുക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് ആരാധകരെ ആവേശം കൊള്ളിക്കുന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. ഇതിഹാസ നായകന്‍ എംഎസ് ധോണി പുതിയ സീസണിനു മുന്നോടിയായി ടീമിനൊപ്പം ചേരുന്നു. മാര്‍ച്ച് ഒന്നിന് ധോണി സിഎസ്‌കെയുടെ പരിശീലന ക്യാംപിനൊപ്പം ജോയിന്റ് ചെയ്യുമെന്നാണ് സൂചനകള്‍.

dhon

കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പിലാണ് ധോണി അവസാനമായി കളിച്ചത്. അന്നു ഇന്ത്യ സെമി ഫൈനലില്‍ തോറ്റു പുറത്തായ ശേഷം അദ്ദേഹം ക്രിക്കറ്റില്‍ നിന്നു അനിശ്ചിതമായി വിട്ടുനില്‍ക്കുകയായിരുന്നുന്നു. ക്രിക്കറ്റിലേക്കുള്ള ധോണിയുടെ മടങ്ങിവരവ് കൂടിയാണ് വരാനിരിക്കുന്ന ഐപിഎല്‍. പുതിയ സീസണിലും ടീമിനെ നയിക്കുക ധോണി തന്നെയായിരിക്കും.

കഴിഞ്ഞ സീസണിലെ ഐപിഎല്ലിന്റെ ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനോടു പൊരുതിത്തോല്‍ക്കുകയായിരുന്നു സിഎസ്‌കെ. തൊട്ടുമുമ്പത്തെ സീസണിലെ ചാംപ്യന്മാരായിരുന്നു ധോണിപ്പട. വരാനിരിക്കുന്ന സീസണിലും ധോണിക്കു കീഴില്‍ മിന്നുന്ന പ്രകടനമാണ് സിഎസ്‌കെ ലക്ഷ്യമിടുന്നത്. ഈ വര്‍ഷം ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തില്‍ കയറിപ്പറ്റാന്‍ ധോണിക്കു ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തേണ്ടതുണ്ട്. ഐപിഎല്ലില്‍ തിളങ്ങിയാല്‍ ലോകകപ്പ് ടീമിലേക്കു ധോണിയെ പരിഗണിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നു നേരത്തേ ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി പറഞ്ഞിരുന്നു.

dho 1

ഐപിഎല്ലില്‍ ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയ ടീമെന്ന റെക്കോര്‍ഡ് സിഎസ്‌കെയുടെ പേരിലാണ്. കളിച്ച എല്ലാ സീസണിലും പ്ലേഓഫിലെത്തിയ ഏക ടീം കൂടിയാണ് അവര്‍. 2010, 11, 18 വര്‍ഷങ്ങളിലാണ് സിഎസ്‌കെ ഇന്ത്യയിലെ ചാംപ്യന്‍ ക്ലബ്ബായത്. പുതിയ സീസണില്‍ ചില പുതിയ താരങ്ങളെക്കൂടി ഉള്‍പ്പെടുത്തിയാണ് സിഎസ്‌കെ കിരീടം തിരിച്ചുപിടിക്കാന്‍ ഇറങ്ങുന്നത്. പിയൂഷ് ചൗള, സാം കറെന്‍, ജോഷ് ഹാസ്സ്ല്‍വുഡ്, ആര്‍ സായ്കിഷോര്‍ എന്നിവരാണ് പുതുതായി ടീമിലെത്തിയവര്‍.

Story first published: Thursday, February 13, 2020, 14:53 [IST]
Other articles published on Feb 13, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+