Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'കണ്ണടച്ച് തുറക്കുന്ന സമയം', സ്റ്റംപിന് പിന്നിലെ മഹേന്ദ്ര ജാലം, ധോണിയുടെ എട്ട് മിന്നല്‍ സ്റ്റംപിങ്ങുകള്‍

1

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മാത്രമല്ല, ലോക ക്രിക്കറ്റിന്റെ തന്നെ ഇതിഹാസമെന്ന് വിശേഷിപ്പിക്കാവുന്ന താരമാണ് എംഎസ് ധോണി. നായകനായും ക്യാപ്റ്റനായും ഫിനിഷറായുമെല്ലാം ധോണി നടത്തിയ മിന്നും പ്രകടനങ്ങള്‍ എന്നും ക്രിക്കറ്റ് ആരാധക മനസില്‍ തങ്ങനില്‍ക്കുന്നതാണ്. കേവലമൊരു നായകനെന്നതിലുപരിയായി എതിരാളികളുടെ ചിന്തകള്‍ക്കപ്പുറം സഞ്ചരിക്കുന്ന തന്ത്രശാലിയായിരുന്നു ധോണി. ധോണിയുടെ ഈ മികവ് പലവട്ടം കളത്തില്‍ കണ്ടിട്ടുള്ളതുമാണ്.

ബാറ്റ്‌സ്മാന്‍മാരെ ക്രീസില്‍ നിന്ന് അനങ്ങാന്‍ വിടാത്ത വിക്കറ്റ് കീപ്പറാണ് ധോണി. ഫുട് വര്‍ക്ക് കൂടുതല്‍ നടത്തുന്ന ബാറ്റ്‌സ്മാനെ തന്ത്രപരമായി ധോണി കുടുക്കുന്നതും പലവട്ടം കണ്ടതാണ്. നിലവിലെ പല വിക്കറ്റ് കീപ്പര്‍മാരുടെയും റോള്‍ മോഡല്‍ കൂടിയാണ് ധോണിയെന്ന് പറയാം. സ്റ്റംപിന് പിന്നില്‍ നിന്ന് ധോണി മായാജാലം കാട്ടിയ 11 സംഭവങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ട്രോട്ടിനെയും ബെല്ലിനെയും കുടുക്കി

ട്രോട്ടിനെയും ബെല്ലിനെയും കുടുക്കി

ഇംഗ്ലണ്ടിന്റെ ക്ലാസിക് താരങ്ങളിലൊരാളായിരുന്നു ജൊനാഥന്‍ ട്രോട്ട്. സ്പിന്നിനെയും പേസിനെയും നന്നായി നേരിടുന്ന താരത്തെ 2013ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ കുടുക്കിയത് ധോണിയുടെ ബുദ്ധിയാണ്. ക്രീസില്‍ നിന്ന് ട്രോട്ട് ഒരുപാട് തവണ കയറിക്കളിക്കുന്നതുകണ്ട ധോണി ആര്‍ അശ്വിനുമായി ചേര്‍ന്ന് തന്ത്രം മെനഞ്ഞു. ധോണിയുടെ ബുദ്ധിയില്‍ അശ്വിന്‍ ലെഗ് സൈഡില്‍ എറിഞ്ഞ പന്ത് കണക്ട് ചെയ്യാന്‍ ട്രോട്ടിനായില്ല. ധോണി സ്റ്റംപ് ചെയ്ത് പുറത്താക്കി.

2013ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇയാന്‍ ബെല്ലിന് കുടുക്കിയതും ധോണിയുടെ ബുദ്ധിയാണ്. ധോണിയുടെ തന്ത്രം പ്രകാരം രവീന്ദ്ര ജഡേജ എറിഞ്ഞ ആം ബോളില്‍ ബെല്ലിന്റെ ചുവടുപറഞ്ഞു. മിന്നല്‍ വേഗത്തില്‍ സ്റ്റംപ് പിഴുത് ധോണി ബെല്ലിനെ കൂടാരം കയറ്റി.

സാബിര്‍ റഹ്‌മാന് മടക്ക ടിക്കറ്റ്

സാബിര്‍ റഹ്‌മാന് മടക്ക ടിക്കറ്റ്

2016ലെ ഐസിസി ടി20 ലോകകപ്പിലാണ് ബംഗ്ലാദേശിന്റെ സാബിര്‍ റഹ്‌മാന്‍ ധോണിയുടെ തന്ത്രത്തിന് മുന്നില്‍ വീണത്. മത്സരത്തില്‍ ബംഗ്ലാദേശ് വിജയത്തോടടുക്കവെയാണ് സുരേഷ് റെയ്‌നയുടെ പന്തില്‍ തകര്‍പ്പന്‍ സ്റ്റംപിങ്ങുമായി സാബിര്‍ റഹ്‌മാനെ ധോണി മടക്കി അയച്ചത്. ഇതേ മത്സരത്തില്‍ ബംഗ്ലാദേശ് ഓപ്പണര്‍ തമീം ഇക്ബാലിനെയും ധോണി സ്റ്റംപിങ്ങിലൂടെ പുറത്താക്കി. ഇക്ബാലിനെ ബുംറ ഒരു തവണ കൈവിട്ടതിന് പിന്നാലെയാണ് ധോണി ഗംഭീര സ്റ്റംപിങ്ങിലൂടെ താരത്തെ മടക്കിയത്.

കീമോ പോളിനെ മടക്കിയ റെക്കോഡ് സ്റ്റംപിങ്

കീമോ പോളിനെ മടക്കിയ റെക്കോഡ് സ്റ്റംപിങ്

വേഗത്തിലുള്ള സ്റ്റംപിങ് റെക്കോഡ് ധോണി നേടിയത് വെസ്റ്റ് ഇന്‍ഡീസിന്റെ കീമോ പോളിനെ മടക്കിയതിലൂടെയാണ്. 0.08 സെക്കന്റ് സമയത്തിനുള്ളില്‍ ധോണി കീമോ പോളിനെ സ്റ്റംപ് ചെയ്തത്. ബാറ്റ്‌സ്മാന് എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകുന്നതിന് മുമ്പ് തന്നെ സ്റ്റംപ് തെറിച്ചു. ന്യൂസീലന്‍ഡിനെതിരേയും ഇതുപോലൊരു തകര്‍പ്പന്‍ സ്റ്റംപിങ് ധോണി നടത്തി. ടി20 പരമ്പരക്കിടെ ടിം സീഫര്‍ട്ടിനെ 0.099 സെക്കന്റിനുള്ളില്‍ സ്റ്റംപ് ചെയ്താണ് ധോണി മടക്ക ടിക്കറ്റ് നല്‍കിയത്.

ഓസ്‌ട്രേലിയയുടെ ജോര്‍ജ് ബെയ്‌ലിയും ധോണിയുടെ മിന്നല്‍ സ്റ്റംപിങ്ങിന് മുന്നില്‍ കുടുങ്ങിയിട്ടുണ്ട്. ഓസ്‌ട്രേലിയയില്‍ നടന്ന പരമ്പരക്കിടെയാണ് ധോണിയുടെ മിന്നല്‍ സ്റ്റംപിങ്. നേരിയ വ്യത്യാസത്തില്‍ ക്രീസില്‍ നിന്ന് കാലുയര്‍ന്ന സമയത്തിനുള്ളില്‍ ധോണി ബെയ്‌ലിയെ സ്റ്റംപ് ചെയ്യുകയായിരുന്നു.

ഗ്ലെന്‍ മാക്‌സ്‌വെല്ലും വീണു

ഗ്ലെന്‍ മാക്‌സ്‌വെല്ലും വീണു

ധോണി-യുസ് വേന്ദ്ര ചഹാല്‍ സ്പിന്‍ കൂട്ടുകെട്ടിന് മുന്നില്‍ പല തവണ ഗ്ലെന്‍ മാക്‌സ്‌വെല്‍ വീണിട്ടുണ്ട്. മറ്റ് പല സ്പിന്നര്‍മാരെയും ഉപയോഗിച്ച് ധോണി മാക്‌സ് വെല്ലിന് മടക്കിയിട്ടുണ്ട്. ഒരു തവണ യുവരാജ് സിങ്ങിനെ ഉപയോഗിച്ച് മാക്‌സ് വെല്ലിനെ ധോണി കുടിക്കി. ലെഗ് സൈഡില്‍ പന്തെറിഞ്ഞായിരുന്നു ഈ പുറത്താക്കല്‍. ഈ തന്ത്രത്തില്‍ കൃത്യമായി മാക്‌സ്‌വെല്‍ വീണു.

ന്യൂസീലന്‍ഡിന്റെ ജേക്കബ് ഓറത്തെ കാഴ്ചക്കാരനാക്കി ധോണി സ്റ്റംപിങ് നടത്തി. 2009ലെ ഏകദിന പരമ്പരക്കിടെ യുവരാജ് സിങ്ങിനെ ക്രീസില്‍ നിന്ന് കയറക്കളിക്കാനുള്ള ഓറത്തിന്റെ ശ്രമം പാളി. തിരിച്ചുകയറാന്‍ സമയം അനുവദിക്കുന്നതിന് മുമ്പ് തന്നെ ധോണി അദ്ദേഹത്തിന്റെ സ്റ്റംപ് പിഴുതു.

Story first published: Monday, January 24, 2022, 11:55 [IST]
Other articles published on Jan 24, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+