For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോക്ക്ഡൗണ്‍ കാലത്ത് മകള്‍ക്കൊപ്പം ധോണിയുടെ ബൈക്ക് യാത്ര... വീഡിയോ കാണാം

സ്വന്തം ഫാംഹൗസിലൂടെയാണ് ധോണി ബൈക്കോടിച്ചത്

റാഞ്ചി: കൊറോണ വൈറസെന്ന മഹാമാരിയെ തുടര്‍ന്ന് രാജ്യത്തു ലോക്ക്ഡൗണ്‍ തുടരവെ മകള്‍ സിവയ്‌ക്കൊപ്പം ബൈക്ക് യാത്ര നടത്തി ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണി. റാഞ്ചിയിലെ സ്വന്തം ഫാംഹൗസിലാണ് സിവയ്‌ക്കൊപ്പം ധോണി ബൈക്ക് സവാരി നടത്തിയത്. ഇതിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ ധോണിയുടെ ഭാര്യ സാക്ഷി സിങ് പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.

1

ഐപിഎല്‍ അനിശ്ചിത കാലത്തേക്കു മാറ്റി വച്ചതോടെ കുടുംബത്തിനൊപ്പം റാഞ്ചിയിലെ വീട്ടില്‍ തന്നെ സമയം ചെലവിടുകയാണ് ധോണി. ഫാംഹൗസിലൂടെ സിവയെ പിറകിലിരുത്തിയും പിന്നീട് മുന്നില്‍ ഇരുത്തിയും അതിവേത്തില്‍ ധോണി ബൈക്കില്‍ വലം വയ്ക്കുന്ന വീഡിയോയാണ് സാക്ഷി പോസ്റ്റ് ചെയ്തത്. ധോണിയുടെ രണ്ടു വളര്‍ത്തു നായ്ക്കളെയും വീഡിയോയില്‍ കാണാം. ദൈര്‍ഘ്യം കുറഞ്ഞ നാലു വീഡിയോകളാണ് സാക്ഷി ഇന്‍സ്റ്റഗ്രം വഴി പുറത്തുവിട്ടത്.

മകള്‍ സിവയ്‌ക്കൊപ്പം ധോണി ബൈക്ക് സവാരി നടത്തുന്ന വിഡിയോ കാണാം

പത്തു മാസത്തോളമായി ക്രിക്കറ്റില്‍ നിന്നു മാറി നില്‍ക്കുന്ന ധോണിയുടെ മടങ്ങിവരവിനു വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം തകര്‍പ്പന്‍ തിരിച്ചുവരവ് നടത്താനുള്ള അവസാന വട്ട തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം. ഇതിനിടെയാണ് കൊറോണ വൈറസ് എല്ലാം തകിടം മറിച്ചത്. ടൂര്‍ണമെന്റിനു മുന്നോടിയായി ധോണി സിഎസ്‌കെ ക്യാംപിലെത്തി പരിശീലനം ആരംഭിച്ചിരുന്നു. എന്നാല്‍ കൊവിഡ്-19 ടൂര്‍ണമെന്റ് നീട്ടിയതോടെ ക്യാംപ് നിര്‍ത്തി വയ്ക്കുകയായിരുന്നു. തുടര്‍ന്നാണ് ധോണി നാട്ടിലേക്കു മടങ്ങിയത്. ഇതിനിടെ ലോക്ക്ഡൗണ്‍ വരികയും ചെയ്തതോടെ ഐപിഎല്‍ അനിശ്ചിത കാലത്തേക്കു മാറ്റാന്‍ ബിസിസിഐ തീരുമാനിക്കുകയായിരുന്നു.

2

കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ട് വേദിയായ ഐസിസിയുടെ ഏകദിന ലോകകപ്പിന്റെ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേയാണണ് ധോണിയെ അവസാനമായി ഇന്ത്യന്‍ ജഴ്‌സിയില്‍ കണ്ടത്. സെമിയില്‍ തോറ്റ് ഇന്ത്യ പുറത്തായതിനു പിന്നാലെ അദ്ദേഹം ക്രിക്കറ്റില്‍ നിന്നു ബ്രേക്കെടുക്കുകയായിരുന്നു. വിദേശത്തും നാട്ടിലുമായി നടന്ന എല്ലാ പരമ്പരകളില്‍ നിന്നും ധോണി മാറി നില്‍ക്കുകയും ചെയ്തു. ഇതിനിടെ ധോണി വിരമിച്ചേക്കുമെന്ന തരത്തില്‍ പല അഭ്യൂഹങ്ങളും പരന്നെങ്കിലും അദ്ദേഹം ഇവയോടൊന്നും പ്രതികരിച്ചിരുന്നില്ല.

Story first published: Monday, April 27, 2020, 15:31 [IST]
Other articles published on Apr 27, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+