Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: സ്റ്റീഫന്‍ ഫഌമിങ് ധോണിക്കൊപ്പം പുനെ ടീമിലും എത്തുമോ?

പുനെ: രണ്ട് തവണ ഐ പി എല്‍ ചാമ്പ്യന്മാര്‍, റണ്ണറപ്പുകള്‍, ചാമ്പ്യന്‍സ് ലീഗ് ട്രോഫികള്‍ - ന്യൂസിലന്‍ഡിന്റെ സ്റ്റീഫന്‍ ഫഌമിങ് കോച്ചായിരിക്കേ എം എസ് ധോണി നേടിയ കിരീടങ്ങളാണിതൊക്കെ. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ശക്തികേന്ദ്രങ്ങളായിരുന്നു കോച്ച് ഫഌമിങും ക്യാപ്റ്റന്‍ ധോണിയും. ഒത്തുകളിക്കേസില്‍ പെട്ട് ചെന്നൈയെ രണ്ട് വര്‍ഷം വിലക്കിയതോടെയാണ് ഈ ഗോള്‍ഡന്‍ പാര്‍ട്ണര്‍ഷിപ്പ് പൊളിഞ്ഞത്.

ചെന്നൈയ്ക്ക് വേണ്ടി ഒരുമിക്കാന്‍ തല്‍ക്കാലം പറ്റില്ലെങ്കിലും ഫഌമിങ് ധോണിക്കൊപ്പം ചേരും എന്നാണ് ഐ പി എല്‍ കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. സ്റ്റീഫന്‍ ഫഌമിങിനെ തങ്ങളുടെ കോച്ചാക്കാന്‍ ധോണിയുടെ പുതിയ ടീമായ പുനെ ശ്രമം തുടങ്ങിക്കഴിഞ്ഞത്രെ. പുനെ ടീമിന്റെ ഉടമസ്ഥരായ സഞ്ജീവ് ഗോയങ്ക തന്നെയാണ് ഇക്കാര്യം സൂചിപ്പിച്ചത്. ഏതാനും ദിവസങ്ങള്‍ക്കകം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

dhoni-flemming

സ്റ്റീഫന്‍ ഫഌമിങ് അടക്കം കുറച്ച് പേരോട് തങ്ങള്‍ പരിശീലക സ്ഥാനത്തിന്റെ കാര്യം സംസാരിച്ചിട്ടുണ്ട്. മറ്റുള്ളവരുടെ പേരുകള്‍ ഇപ്പോള്‍ പറയുന്നത് ശരിയല്ല. ഏതാനും ദിവസങ്ങള്‍ക്കകം കോച്ചിനെ പ്രഖ്യാപിക്കും - ഗോയങ്ക മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. റിപ്പോര്‍ട്ടുകളോട് പ്രതികരിക്കാന്‍ സ്റ്റീഫന്‍ ഫഌമിങും തയ്യാറായിട്ടില്ല. നിലവില്‍ എന്തെങ്കിലും മറുപടി പറയാവുന്ന അവസ്ഥയിലല്ല താന്‍ എന്നായിരുന്നു ഫഌമിങിന്റെ മറുപടി.

എം എസ് ധോണിയെക്കൂടാതെ ആര്‍ അശ്വിന്‍, ഫാഫ് ഡുപ്ലിസി എന്നീ ചെന്നൈ താരങ്ങളെയും പുനെ ടീം സ്വന്തമാക്കിയിട്ടുണ്ട്. രാജസ്ഥാന് ഒപ്പമുണ്ടായിരുന്ന അജിന്‍ക്യ രഹാനെ, സ്റ്റീവ് സ്മിത്ത് എന്നിവരാണ് ഇത് വരെ കരാറായിട്ടുള്ള പുനെയുടെ മറ്റ് താരങ്ങള്‍. സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ, ഡ്വെയ്ന്‍ ബ്രാവോ, ബ്രണ്ടന്‍ മക്കുല്ലം, ജയിംസ് ഫോക്‌നര്‍ എന്നിവരാണ് രാജ്‌കോട്ട് ടീമുമായി കരാറായത്.

Story first published: Friday, December 18, 2015, 16:03 [IST]
Other articles published on Dec 18, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+