Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അന്ന് ഡൈവ് ചെയ്തിരുന്നെങ്കില്‍... വിധി മാറിയേനെ? ലോകകപ്പ് സെമിയെക്കുറിച്ചു മനസ്സ് തുറന്നു ധോണി

ദില്ലി: ലോകകപ്പ് സെമി ഫൈനലില്‍ തന്റെ റണ്ണൗട്ടിനെക്കുറിച്ചു മനസ്സ് തുറന്ന് മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണി. ന്യൂസിലാന്‍ഡിനെതിരായ സെമി ഫൈനലില്‍ തോറ്റാണ് ഇന്ത്യ ലോകകപ്പില്‍ നിന്നു പുറത്തായത്. ഈ കളിയില്‍ ധോണിയുടെ റണ്ണൗട്ട് ഇന്ത്യയുടെ വിജയ മോഹങ്ങള്‍ തല്ലിക്കെടുത്തുകയും ചെയ്തിരുന്നു. 240 റണ്‍സിന്റെ വിജയലക്ഷ്യമാണ് കിവീസ് ഇന്ത്യക്കു നല്‍കിയത്. എന്നാല്‍ 221ന് ഇന്ത്യ പുറത്താവുകയായിരുന്നു.

dhoni

അവസാന രണ്ടോവറില്‍ ഇന്ത്യക്കു ജയിക്കാന്‍ വേണ്ടിയിരുന്നത് 31 റണ്‍സായിരുന്നു. ലോക്കി ഫെര്‍ഗൂസനെറിഞ്ഞ 19ാം ഓവറിലെ ആദ്യ പന്ത് ധോണി സിക്‌സറിലേക്കു പായിച്ചതോടെ ഇന്ത്യക്കു 11 പന്തില്‍ ജയിക്കാന്‍ വേണ്ടത് 25 റണ്‍സായി കുറഞ്ഞു. ഇതോടെ കളി ഏതു ടീമിന്റെ ഭാഗത്തേക്കും മാറുമെന്ന പ്രതീതിയുണ്ടാവുകയും ചെയ്തു. ഈ സിക്‌സറോടെ ധോണി ഫിഫ്റ്റി തികയ്ക്കുകയും ചെയ്തിരുന്നു. ഫെര്‍ഗൂസന്റെ രണ്ടാം പന്തില്‍ ധോണിക്കു റണ്ണെടുക്കാനായില്ല. മൂന്നാമത്തെ പന്തില്‍ ഫൈന്‍ ലെഗിലേക്കു ഷോട്ട് പായിച്ച ധോണി ഡബിളിനായി ഓടിയെങ്കിലും രണ്ടാം റണ്‍ പൂര്‍ത്തിയാക്കും മുമ്പ് മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെ ത്രോയില്‍ താരം റണ്ണൗട്ട്. ഇഞ്ചുകള്‍ മാത്രം വ്യത്യാസത്തിലാണ് ധോണി പുറത്തായത്.

അന്നത്തെ റണ്ണൗട്ട് തന്നെ ഇപ്പോഴും വേട്ടയാടുന്നതായി ധോണി ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി. ആദ്യ മല്‍സരത്തില്‍ റണ്ണൗട്ടായാണ് താന്‍ പുറത്തായത്. ന്യൂസിലാന്‍ഡിനെതിരേയുള്ള ഈ മല്‍സരത്തിലും താന്‍ റണ്ണൗട്ടായി. എന്തുകൊണ്ടാണ് സെമിയില്‍ റണ്ണൗട്ടില്‍ നിന്നു രക്ഷപ്പെടാന്‍ ഡൈവ് ചെയ്യാതിരുന്നതെന്നു പലപ്പോഴും സ്വയം ചോദിച്ചിട്ടുണ്ട്. അന്നു ഡൈവ് ചെയ്തിരുന്നെങ്കില്‍ ആ രണ്ടിഞ്ച് മറികടന്ന് റണ്ണൗട്ട് ഒഴിവാക്കാന്‍ കഴിയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Story first published: Monday, January 13, 2020, 17:17 [IST]
Other articles published on Jan 13, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+