എംഎസ് ധോണി റിട്ടയേഴ്‌സ്!! വൈറലായി ഹാഷ് ടാഗ്... ആരാധകര്‍ക്കു ഞെട്ടല്‍, പ്രതികരണങ്ങള്‍ ഇങ്ങനെ
ദില്ലി: മുന്‍ നായകനും ഇന്ത്യയുടെ ഇതിഹാസ വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയെക്കുറിച്ച് പല തരത്തിലുള്ള അഭ്യൂഹങ്ങളാണ് പ്രചരിച്ചു കൊണ്ടിരിക്കുന്നത്. എംഎസ് ധോണി റിട്ടയേഴ്‌സ് എന്ന ഹാഷ് ടാഗില്‍ കഴിഞ്ഞ ദിവസം ഒരു ട്വീറ്റ് വന്നത് ആരാധകര്‍ക്കിടയില്‍ വലിയ പരിഭ്രാന്തിയാണ് പരത്തിയത്. ധോണി യഥാര്‍ഥത്തില്‍ കളി നിര്‍ത്തിയെന്നു ഭയപ്പെട്ട ആരാധകര്‍ തങ്ങളുടെ പ്രതികരണങ്ങളുമായി രംഗത്തു വന്നതോടെ ഹാഷ് ടാഗ് വൈറലായി മാറുകയും ചെയ്തു.
ഇംഗ്ലണ്ടില്‍ നടന്ന കഴിഞ്ഞ ഏകദിന ലോകകപ്പിനു ശേഷം ഇന്ത്യന്‍ ജഴ്‌സിയില്‍ ധോണിയെ കണ്ടിട്ടില്ല. വെസ്റ്റ് ഇന്‍ഡസീസ്, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കെതിരായ പരമ്പരയില്‍ നിന്നു പിന്‍മാറിയ അദ്ദേഹം ബംഗ്ലാദേശിനെതിരേ അടുത്ത മാസം നടക്കുന്ന പരമ്പരയിലും കളിക്കുന്നില്ല. ധോണി റിട്ടയേഴ്‌സ് എന്ന ഹാഷ് ടാഗില്‍ വന്ന ട്വിറ്ററിലെ പ്രധാനപ്പെട്ട ചില പ്രതികരണങ്ങള്‍ എന്തൊക്കെയെന്നു നോക്കാം.

ഒരു യുഗത്തിന് അന്ത്യം, ധോണിക്കു നന്ദി
മരിക്കുമ്പോള്‍ അവസാനമായി താന്‍ കാണാന്‍ ആഗ്രഹിക്കുന്നത് 2011ലെ ലോകകപ്പ് ഫൈനലില്‍ ധോണി നേടിയ സിക്‌സറാണെന്ന മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കറുടെ വാക്കുകള്‍ ഉദ്ധരിച്ചായിരുന്നു ഒരാളുടെ ട്വീറ്റ്.

വീഡിയോ പോസ്റ്റ് ചെയ്യൂ
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വിരമിച്ചപ്പോള്‍ യഥാര്‍ഥത്തില്‍ താന്‍ പൊട്ടിക്കരഞ്ഞിട്ടുണ്ട്. നിങ്ങളൊരു യഥാര്‍ഥ ധോണി ഫാന്‍ ആണെങ്കില്‍ കരയുന്ന വീഡിയോ പോസ്റ്റ് ചെയ്യാന്‍ ഒരു ആരാധകന്‍ വെല്ലുവിളിച്ചു.

ഇതിനേക്കാള്‍ ദുഖിപ്പിക്കുന്ന ഒന്നില്ല
ഇതിനേക്കാള്‍ ഹൃദയഭേദമായ ഒന്നില്ല. തീര്‍ച്ചയായും അദ്ദേഹത്തെയും ടീമിലെ അദ്ദേഹത്തിന്റെ തമാശയെയും മിസ്സ് ചെയ്യുമെന്നായിരുന്നു ഒരു ആരാധകന്റെ ട്വീറ്റ്.
നിങ്ങള്‍ കളിക്കുന്നത് രാജ്യത്തിനു വേണ്ടിയല്ല. നിങ്ങള്‍ കളിക്കുന്നത് രാജ്യത്തിനു വേണ്ടിയാണെന്ന ധോണിയുടെ കമന്റും ഇതോടൊപ്പമുണ്ട്.

വാര്‍ത്തയറിഞ്ഞപ്പോള്‍ പ്രതികരണം
ധോണി വിരമിച്ചെന്ന വാര്‍ത്തയറിഞ്ഞപ്പോള്‍ ആരാധകരുടെയും ഹേറ്റേഴ്‌സിന്റെയും പ്രതികരണം ഇങ്ങനെയായിരിക്കുമെന്ന് ലഗാനിലെ രണ്ടു ചിത്രങ്ങള്‍ക്കൊപ്പം മറ്റൊരു ആരാധകന്‍ ട്വീറ്റ് ചെയ്തു.

ഇതു ട്രെന്‍ഡിങ് ആക്കൂ
ധോണി റിട്ടയേഴ്‌സ് എന്ന ഹാഷ് ടാഗ് ട്രെന്‍ഡിങ് ആക്കുന്നത് നിര്‍ത്തൂ. പകരം ധോണി ഒരിക്കലും വിരമിക്കരുതെന്ന ഹാഷ് ടാഗ് ട്രെന്‍ഡിങ് ആക്കി മാറ്റൂയെന്നു മറ്റൊരാള്‍ അഭ്യര്‍ഥിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications