IPL 2021: സിഎസ്‌കെയില്‍ ശമ്പളത്തിലും 'തല' തന്നെ തലപ്പത്ത്, കുറവ് മൂന്നു പേര്‍ക്ക്- ലിസ്റ്റ് കാണാം
ഐപിഎല്ലിന്റെ പുതിയ സീസണിനു മുന്നോടിയായി എംഎസ് ധോണി ക്യാപ്റ്റനായ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ വമ്പന്‍ അഴിച്ചുപണിയുണ്ടാവുമെന്നായിരുന്നു നേരത്തേയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അങ്ങനെയൊരു റിസ്‌കെടുക്കാന്‍ അവര്‍ മുതിര്‍ന്നില്ല. ആറു കളിക്കാരെ മാത്രമാണ് സിഎസ്‌കെ വരാനിരിക്കുന്ന സീസണില്‍ വേണ്ടെന്നുവച്ചത്. 18 താരങ്ങളെ അവര്‍ നിലനിര്‍ത്തുകയും ചെയ്തു.
നേരത്തേ വരാനിരിക്കുന്ന ലേലത്തില്‍ ചെലവഴിക്കുന്നതിനായി സിഎസ്‌കെയുടെ പഴ്‌സില്‍ പണം കുറവായിരുന്നു. എന്നാല്‍ വില കൂടിയ പല താരങ്ങളെയും നിലനിര്‍ത്തേണ്ടതില്ലെന്നു തീരുമാനിച്ചതോടെ 22.9 കോടി രൂപ ലേലത്തിനായി അവരുടെ പഴ്‌സില്‍ ബാക്കിയുണ്ട്. സിഎസ്‌കെയിലെ ഓരോ താരങ്ങളുടെയും ശമ്പളം നമുക്കൊന്നു വിശദമാക്കി നോക്കാം.

നിലനിനിര്‍ത്തിയവരില്‍ ധോണി
ആരാധകര്‍ തലയെന്നു ബഹുമാനത്തോടെ വിളിക്കുന്ന ക്യാപ്റ്റന്‍ എംഎസ് ധോണി തന്നെയാണ് നിലനിര്‍ത്തിയ താരങ്ങളില്‍ ഏറ്റവുമുയര്‍ന്ന ശമ്പളം കൈപ്പറ്റുന്നത്. 15 കോടി രൂപയാണ് പ്രതിവര്‍ഷം സിഎസ്‌കെ അദ്ദേഹത്തിനു നല്‍കുന്നത്. ചിന്നത്തലയെന്നു വിളിപ്പേരുള്ള ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയാണ് 11 കോടി ശമ്പളവുമായി രണ്ടാംസ്ഥാനത്ത്.
സ്റ്റാര്‍ ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജ (ഏഴു കോടി), ഡ്വയ്ന്‍ ബ്രാവോ (6.4 കോടി), സാം കറെന്‍ (5.5 കോടി), കാണ്‍ ശര്‍മ (അഞ്ച് കോടി), ശര്‍ദ്ദുല്‍ താക്കൂര്‍ (2.6 കോടി), അമ്പാട്ടി റായുഡു (2.2 കോടി), ജോഷ് ഹേസല്‍വുഡ് (2 കോടി), ഫാഫ് ഡുപ്ലെസി (1.6 കോടി), ഇമ്രാന്‍ താഹിര്‍ (1 കോടി) എന്നിവരാണ് ടീമിലെ മറ്റു കോടിപതികള്‍.
ദീപക് ചഹറിന് 80 ലക്ഷവും മിച്ചെല്‍ സാന്റ്‌റനര്‍, ലുംഗി എന്‍ഡിഗി എന്നിവര്‍ക്കു 50 ലക്ഷം വീതവും മലയാളി പേസര്‍ കെഎം ആസിഫിന് 40 കോടിയുമാണ് ശമ്പളം. ഏറ്റവും കുറഞ്ഞ ശമ്പളമായ 20 ലക്ഷം രൂപ ലഭിക്കുന്നത് നാരായണ്‍ ജഗദീശന്‍, റുതുരാജ് ഗെയ്ക്വാദ്, ആര്‍ സായ്കിഷോര്‍ എന്നിവര്‍ക്കാണ്.

ഒഴിവാക്കിയവരില്‍ ജാദവ് മുന്നില്‍
സിഎസ്‌കെയില്‍ നിന്നും ഒഴിവാക്കപ്പെട്ട ആറു താരങ്ങളില്‍ ഏറ്റവുമുയര്‍ന്ന ശമ്പളം വെറ്ററന്‍ ഓള്‍റൗണ്ടര്‍ കേദാര്‍ ജാദവിനാണ്. 7.8 കോടി രൂപയായിരുന്നു സിഎസ്‌കെ താരത്തിനു നല്‍കി വന്നിരുന്നത്. വെറ്ററന്‍ സ്പിന്നര്‍ പിയൂഷ് ചൗള 6.75 കോടിയുമായി തൊട്ടു താഴെയുണ്ട്. കഴിഞ്ഞ സീസണില്‍ ടീമിലെത്തിയ ചൗളയെ വരാനിരിക്കുന്ന സീസണില്‍ സിഎസ്‌കെ വേണ്ടെന്നു വയ്ക്കുകയായിരുന്നു.
വിരമിച്ച മുന്‍ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സനു നാലു കോടിയായിരുന്നു ശമ്പളം. ഹര്‍ഭജന്‍ സിങ്, മുരളി വിജയ് എന്നിവര്‍ക്കു രണ്ടു കോടി രൂപ വീതമായിരുന്നു ശമ്പളം. ലിസ്റ്റിലെ ശേഷിച്ച താരമായ മോനു കുമാറിന് സിഎസ്‌കെ നല്‍കിയിരുന്നത് 20 ലക്ഷം രൂപയായിരുന്നു.

പഴ്‌സില്‍ ശേഷിക്കുന്നത്
ഫെബ്രുവരിയില്‍ നടക്കാനിക്കുന്ന ലേലത്തിനു മുമ്പ് എട്ടു ഫ്രാഞ്ചൈസികളുടെയും പഴ്‌സിയില്‍ ശേഷിച്ച പണം നോക്കിയാല്‍ കൂടുതല്‍ ചെലവഴിക്കാന്‍ സാധിക്കുക കിങ്‌സ് ഇലവന്‍ പഞ്ചാബിനാണ്. 53.2 കോടി രൂപ ഇപ്പോള്‍ പഞ്ചാബിന്റെ പഴ്‌സില്‍ ബാക്കിയുണ്ട്.
35.7 കോടി രൂപയുമായി ഇതുവരെ ജേതാക്കളാവാന്‍ സാധിച്ചിട്ടില്ലാത്ത റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് രണ്ടാംസ്ഥാനത്ത്. 34.95 കോടിയുമായി പ്രഥമ സീസണിലെ ജേതാക്കളായ രാജസ്ഥാന്‍ റോയല്‍സ് മൂന്നാംസ്ഥാനത്തു നില്‍ക്കുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സ് (22.9 കോടി), മുംബൈ ഇന്ത്യന്‍സ് (15.35 കോടി), കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് (10.85 കോട), സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (10.75 കോടി), ഡല്‍ഹി ക്യാപ്പിറ്റല്‍സ് (9 കോടി) എന്നിങ്ങനെയാണ് മറ്റു ടീമുകളുടെ പഴ്‌സില്‍ അവശേഷിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications