ഐപിഎല്ലില്‍ സിഎസ്‌കെയുടെ വിജയരഹസ്യം... ധോണി ലക്ഷ്യമിടുന്നത് അവരെ മാത്രം! പറഞ്ഞത് ഡുപ്ലെസി
ചെന്നൈ: ഐപിഎല്ലിന്റെ കഴിഞ്ഞ 12 വര്‍ഷത്തെ ചരിത്രം പരിശോധിച്ചാല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെപ്പോലെ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയിട്ടുള്ള ടീമില്ല. കളിച്ച എല്ലാ സീസണുകളിലും പ്ലേഓഫിലെത്തുകയും ഏറ്റവുമധികം തവണ ഫൈനല്‍ കളിക്കുകയും കൂടുതല്‍ തവണ ചാംപ്യന്‍മാരായ രണ്ടാമത്തെ ടീമുമാണ് ധോണിയുടെ മഞ്ഞപ്പട.
ഇത്രയും മികച്ച പ്രകടനം നടത്താന്‍ സിഎസ്‌കെയെ സഹായിക്കുന്നത് എന്താണെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ടീമംഗവും ദക്ഷിണാഫ്രിക്കയുടെ മുന്‍ ക്യാപ്റ്റനുമായ ഫാഫ് ഡുപ്ലെസി. രണ്ടു തവണ സസ്‌പെന്‍ഷന്‍ കാരണം മാറ്റി നില്‍ക്കേണ്ടത് ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റെല്ലാ സീസണുകളിലും സിഎസ്‌കെ മിന്നുന്ന പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.

താരങ്ങളെ ടീമിലേക്കു കൊണ്ടു വരുന്നതില്‍ സിഎസ്‌കെ കാണിക്കുന്ന മികവ് തന്നെയാണ് സിഎസ്‌കെയും മറ്റു ഫ്രാഞ്ചൈസികളും തമ്മിലുള്ള വ്യത്യാസമെന്നു ഡുപ്ലെസി ചൂണ്ടിക്കാട്ടി.
ചിന്തിക്കുന്ന, ക്യാപ്റ്റന്‍സി മികവുള്ള താരങ്ങളെയാണ് സിഎസ്‌കെ ലക്ഷ്യം വയ്ക്കാറുള്ളതെന്നും ഇതു തന്നെയാണ് അവരെ ഇത്രയും സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ സഹായിക്കുന്നതെന്നും ഡുപ്ലെസി വെളിപ്പെടുത്തി.

ഇത്രയും മികച്ച സംഘത്തെ വാര്‍ത്തെടുക്കുന്നതിന്റെ ക്രെഡിറ്റ് തീര്‍ച്ചയായും ധോണിക്കും സിഎസ്‌കെ കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിങിനും അവകാശപ്പെട്ടതാണ്. ക്യാപ്റ്റന്‍മാരെയാണ് കൂടുതലായും അവര്‍ നോട്ടമിടുന്നത്. തന്നെക്കൂടാതെ ബ്രെന്‍ഡന്‍ മക്കുല്ലം, ഡ്വയ്ന്‍ ബ്രാവോ, ഷെയ്ന്‍ വാട്‌സന്‍ എന്നിവരും നേരത്തേ ദേശീയ ടീമിനായി ക്യാപ്റ്റന്റെ റോള്‍ നിര്‍വഹിച്ചവരാണ്. സുരേഷ് റെയ്‌നയും കുറച്ച് മല്‍സരങ്ങളില്‍ നായകനായിട്ടുണ്ട്.
ചിന്തിക്കുന്ന ക്രിക്കറ്റര്‍മാരെയാണ് സിഎസ്‌കെയ്ക്കു വേണ്ടത്. ഒരുപാട് നായകര്‍ ടീമിലുണ്ട്. ഇവരുടെയെല്ലാം അനുഭവസമ്പത്താണ് സിഎസ്‌കെയുടെ നേട്ടങ്ങള്‍ക്കു പിറകിലെന്നു ഡുപ്ലെസി വിശദമാക്കി.

ധോണിയുടെ ക്യാപ്റ്റന്‍സി മികവിനെ ഡുപ്ലെസി പുകഴ്ത്തുന്നു. ധോണി മുന്നില്‍ നിന്നു നയിക്കുമ്പോള്‍ സിഎസ്‌കെ തീര്‍ത്തും വ്യത്യസ്തമായൊരു ടീമാണ്. ഈ ഗ്രൂപ്പില്‍ നായകനെന്ന നിലയില്‍ അത്രയും വലിയ സ്വാധീനം അദ്ദേഹത്തിനുണ്ട്.
ധോണിയല്ലാതെ മറ്റൊരു ക്യാപ്റ്റനു കീഴില്‍ സിഎസ്‌കെയ്ക്കു വേണ്ടി കളിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കില്ല. ധോണി ടീം വിട്ടാല്‍ സിഎസ്‌കെ തീര്‍ത്തും വ്യത്യസ്തമായ മറ്റൊരു ടീമായി മാറും. അദ്ദേഹം ടീമില്‍ ഇല്ലെങ്കില്‍ വലിയൊരു ശൂന്യതയാണ് സൃഷ്ടിക്കപ്പെടുകയെന്നും ഡുപ്ലെസി പറയുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications