അമ്പമ്പോ എന്തൊരു വേഗം; ധോണിയുടെ സ്റ്റംമ്പിങ് കണ്ട് അമ്പരന്ന് ആരാധകര്‍

മൗണ്ട് മൗന്‍ഗനൂയി: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിന ക്രിക്കറ്റ് മത്സരത്തിനിടെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എംഎസ് ധോണിയുടെ വേഗം കണ്ട് അമ്പരന്നിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ന്യൂസിലന്‍ഡ് ബാറ്റ്‌സ്മാന്‍ റോസ് ടെയ്‌ലറെ പുറത്താക്കിയ ധോണിയുടെ സ്റ്റംമ്പിങ് ആണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഏകദിന കരിയറിലെ ധോണിയുടെ 119-ാമത്തെ സ്റ്റംമ്പിങ് കൂടിയാണിത്.
317 നേടിയിട്ടും പാകിസ്താന് രക്ഷയില്ല, മഴ നിയമം ചതിച്ചു... ദക്ഷിണാഫ്രിക്കയ്ക്ക് ജയം
കേദാര്‍ ജാദവിന്റെ പന്തിലായിരുന്നു ധോണിയുടെ മിന്നല്‍ സ്റ്റംമ്പിങ്. നേരെവന്ന പന്ത് പ്രതിരോധിക്കാന്‍ ശ്രമിച്ച ടെയ്‌ലര്‍ ബാലന്‍സ് തെറ്റിയ ഒരുനിമിഷം മതിയായിരുന്നു ധോണിക്ക് സ്റ്റംമ്പ് ചെയ്യാന്‍. 22 റണ്‍സെടുത്ത ടെയ്‌ലറെ കൂടുതല്‍ അപകടകാരിയാകും മുന്‍പ് പുറത്താക്കാന്‍ കഴിഞ്ഞത് ഇന്ത്യയ്ക്ക് നേട്ടമാവുകയും ചെയ്തു. ഇന്ത്യന്‍ ടീമില്‍ ഇപ്പോഴും അവിഭാജ്യ ഘടകമാണെന്ന് ഉറപ്പിക്കുന്നതായിരുന്നു ധോണിയുടെ പ്രകടനം.

ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ പേരെ സ്റ്റംമ്പിങ്ങിലൂടെ പുറത്താക്കിയതിന്റെ റെക്കോര്‍ഡ് ധോണിയുടെ പേരിലാണ്. തൊട്ടുപിന്നിലുള്ള കുമാര്‍ സംഗക്കാര 99 പേരെയാണ് സ്റ്റംമ്പിങ്ങിലൂടെ പുറത്താക്കിയത്. സ്റ്റംമ്പിങ്ങിലെ 119 ഉള്‍പ്പെടെ 430 ഇരകളെയാണ് ധോണി വിക്കറ്റിന് പിന്നില്‍ കണ്ടെത്തിയത്. 337 ഏകദിന മത്സരങ്ങളില്‍നിന്നായാണ് ധോണിയുടെ നേട്ടം.
കുല്‍ദീപ് യാദവ്, യുസ് വേന്ദ്ര ചാഹല്‍ എന്നിവര്‍ സ്പിന്നര്‍മാരായി കളിക്കുമ്പോള്‍ ധോണി വിക്കറ്റിന് പിന്നില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നത് ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഗുണകരമാകും. ഓസ്‌ട്രേലിയയ്‌ക്കെതിരെ തുടര്‍ച്ചയായ മൂന്ന് അര്‍ധസെഞ്ച്വറികള്‍ നേടിയ ധോണി ന്യൂസിലന്‍ഡിനെതിരെ 48 പുറത്താകാതെ റണ്‍സും സ്വന്തമാക്കിയിരുന്നു. ബാറ്റിങ്ങിലും മുന്‍ ക്യാപ്റ്റന്‍ താളം കണ്ടെത്തിയതോടെ ലോകകപ്പിനായി ഇന്ത്യ തയ്യാറായിക്കഴിഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications