Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിയുടെ വിരമിക്കല്‍: വിമര്‍ശകര്‍ തലപുകയ്‌ക്കേണ്ട... കളി നിര്‍ത്തുക അതിനു ശേഷം മാത്രം!!

ദില്ലി: മുന്‍ നായകനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള റിപ്പോര്‍ട്ടുകളുമാണ് വന്നു കൊണ്ടിരിക്കുന്നത്. ഐസിസിയുടെ ഏകദിന ലോകകപ്പിനു ശേഷം ക്രിക്കറ്റില്‍ നിന്നും പൂര്‍ണമായി വിട്ടുനില്‍ക്കുകയാണ് അദ്ദേഹം. ടീമിലേക്കു ഇനി മടങ്ങി വരുമോയെന്നും ഉണ്ടെങ്കില്‍ അത് എപ്പോഴായിരിക്കുമെന്നുമുള്ള അവ്യക്ത തുടരുകയുമാണ്. ഇതേക്കുറിച്ച് ധോണി ഒന്നും പ്രതികരിക്കാത്തതാണ് അഭ്യൂഹങ്ങള്‍ വര്‍ധിക്കാന്‍ കാരണം.

ഇന്ത്യയാവട്ടെ ധോണിയുടെ പകരക്കാരനായി കണ്ടു വച്ചിരിക്കുന്ന യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ വച്ചുള്ള പരീക്ഷണം തുടരുകയാണ്. അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പാണ് ഇന്ത്യയുടെ മുന്നിലുള്ള അടുത്ത ലക്ഷ്യം.

ധോണി സമയം നല്‍കി?

ധോണി സമയം നല്‍കി?

ടി20 ലോകകപ്പിനു തയ്യാറെടുക്കുന്നതിനായി ഇന്ത്യന്‍ ടീമിനു വേണ്ടത്ര സമയം നല്‍കുന്നതിനു വേണ്ടിയാണ് ധോണി ഇപ്പോഴും വിരമിക്കല്‍ പ്രഖ്യാപിക്കാത്തതിനു മുഖ്യ കാരണമെന്നാണ് പുതിയ റിപ്പോര്‍ട്ടുകളില്‍ ചൂണ്ടിക്കാട്ടുന്നത്. പന്തിനെ ലോകകപ്പിന് തയ്യാറാക്കുന്നതിനൊപ്പം മികച്ചൊരു ബാക്ക്അപ്പിനെയും കണ്ടെത്താന്‍ ധോണി ബിസിസിഐയ്ക്കു ടി20 ലോകകപ്പ് വരെ സമയം നല്‍കിയിരിക്കുകയാണെന്നും ഈ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

നവംബര്‍ വരെയില്ല

നവംബര്‍ വരെയില്ല

ഏറ്റവും പുതിയ വിവരം അനുസരിച്ച് ഈ വര്‍ഷം നവംബര്‍ വരെ ദേശീയ ടീമിലേക്കു ധോണിയുടെ മടങ്ങിവരവ് ഉണ്ടാവില്ലെന്നു തന്നെയാണ് വിവരം. ഇതോടെ ബംഗ്ലാദേശിനെതിരേ നടക്കാനിരിക്കുന്ന പരമ്പരയിലും ധോണിയെ ഇന്ത്യന്‍ കുപ്പായത്തില്‍ കാണാന്‍ സാധിക്കില്ലെന്നും ഉറപ്പായിക്കഴിഞ്ഞു.
എന്നാല്‍ ഡിസംബറില്‍ വെസ്റ്റ് ഇന്‍ഡീസ് ടീം ഏകദിന, ടി20 പരമ്പരകള്‍ക്കായി ഇന്ത്യയിലെത്തുമ്പോള്‍ ഇവയില്‍ ധോണി തിരിച്ചെത്തിയേക്കുമെന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നു.

ലോകകപ്പ് കളിക്കുമോ?

ലോകകപ്പ് കളിക്കുമോ?

ധോണിക്കു പകരം കളിച്ചു കൊണ്ടിരിക്കുന്ന പന്ത് ബാറ്റിങില്‍ നിരാശാജനകമായ പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ ലോകകപ്പില്‍ പന്തിനെ മുഖ്യ വിക്കറ്റ് കീപ്പറുടെ ചുമതല നല്‍കണമോയെന്ന കാര്യം പോലും ആശയക്കുഴപ്പത്തിലാണ്.
പന്തിന്റെ ബാക്കപ്പിനെയല്ല, മറിച്ച് പകരക്കാരനെപ്പോലും പരീക്ഷിക്കേണ്ടി വരുമോയെന്ന സ്ഥിതിയിലേക്കു കാര്യങ്ങള്‍ നീങ്ങുന്നത്. ലോകകപ്പിന് മുമ്പ് ഇക്കാര്യത്തില്‍ ഒരു ഉത്തരം ലഭിച്ചില്ലെങ്കില്‍ ഒരുപക്ഷെ ധോണിയെ ടി20 ലോകകപ്പില്‍ കൂടി ഇന്ത്യന്‍ നിരയില്‍ കണ്ടേക്കും.

Story first published: Tuesday, September 24, 2019, 13:52 [IST]
Other articles published on Sep 24, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+