Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിയും റെയ്‌നയും ജഡേജയും 'ലുങ്കി'യില്‍

റാഞ്ചി: നമ്മ ടീം ചെന്നൈയ്ക്ക് ചെറിയ വിസില്‍, നമ്മ തല ധോണിക്ക് പെരിയ വിസില്‍... ഐ പി എല്‍ മഹാമഹത്തിനിടെ സൂപ്പര്‍ ഹിറ്റായ ചെന്നൈയുടെ പ്രൊമോഷണല്‍ പാട്ടാണിത്. ഈ പാട്ടിന് ഡാന്‍സ് ചെയ്യാന്‍ വന്നതാണോ എന്ന് തോന്നിപ്പോകും ധോണിയെ കണ്ടാല്‍. ചാമ്പ്യന്‍സ് ലീഗ് കളിക്കാന്‍ ധോണി റാഞ്ചിയിലെത്തിയത് ലുങ്കിയും ചുറ്റി.

തമിഴകത്തെ ഇളക്കിമറിച്ച ലുങ്കി ഡാന്‍സാണോ ഇന്ത്യന്‍ ക്യാപ്റ്റന് പ്രചോദനമായത് എന്നറിയില്ല. ലുങ്കിയുമുടുത്ത് വിമാനത്താവളത്തിലെത്തിയ ധോണിക്കൊപ്പം ഭാര്യ സാക്ഷിയും ഉണ്ടായിരുന്നു. ചെന്നൈയുടെ മറ്റ് താരങ്ങളും മോശമാക്കിയില്ല. സര്‍ ജഡേജയും അശ്വിനും സുരേഷ് റെയ്‌നയും എല്ലാവരും പ്രച്ഛന്നവേഷം കെട്ടിയാണ് വിമാനത്താവളത്തിലെത്തിയത്.

കളത്തിലെന്ന പോലെ തന്നെ ഗ്ലാമര്‍ ടീമാണ് ചെന്നൈ പുറത്തും. ചെന്നൈ ടീമിന്റെ ഫേസ്ബുക്ക് ഫാന്‍ പേജില്‍ നിന്നും കുറച്ച് 'പ്രച്ഛന്നവേഷങ്ങള്‍' ചിത്രങ്ങള്‍ നോക്കൂ.

സാക്ഷിക്കൊപ്പം

സാക്ഷിക്കൊപ്പം

ധോണിയും ഭാര്യ സാക്ഷി ധോണിയും ഒരുമിച്ച്. ധോണിയുടെ വ്യത്യസ്തമായ അപ്പിയറന്‍സ് നോക്കൂ.

ധോണി

ധോണി

ചെന്നൈ ടീം ക്യാപ്റ്റനായ ധോണി ലുങ്കിയുടുത്ത് വിമാനത്താവളത്തില്‍

സുരേഷ് റെയ്‌ന

സുരേഷ് റെയ്‌ന

സെക്യൂരിറ്റി ചെക്കിംഗിന് നിന്നുകൊടുക്കുന്ന സുരേഷ് റെയ്‌ന

ഇതെങ്ങനെ കെട്ടും റെയ്‌നേ

ഇതെങ്ങനെ കെട്ടും റെയ്‌നേ

സര്‍ ജഡേജ മുണ്ട് കെട്ടാനുള്ള ശ്രമത്തില്‍

തലൈവര്‍

തലൈവര്‍

ചെന്നൈ ക്രിക്കറ്റിന്റെ തലൈവരാണ് ഇപ്പോള്‍ എം എസ് ധോണി. അത്രയധികം ഫാന്‍സുണ്ട് ധോണിക്ക് തെന്നിന്ത്യയില്‍.

മോര്‍ക്കല്‍

മോര്‍ക്കല്‍

ഓള്‍റൗണ്ടര്‍ ആല്‍ബി മോര്‍ക്കലിന്റെ വേഷം നോക്കൂ.

അശ്വിനും ഹസിയും

അശ്വിനും ഹസിയും

മുന്‍ നിര താരങ്ങളായ ആര്‍ അശ്വിനും മൈക് ഹസിയും വിമാനത്താവളത്തില്‍

ബൗളിംഗ് ത്രയം

ബൗളിംഗ് ത്രയം

ചെന്നൈയുടെ ഫാസ്റ്റ് ബൗളര്‍മാരായ ക്രിസ് മോറിസ്, മോഹിത് ശര്‍മ, ബ്രാവോ എന്നിവര്‍

ലോക്കല്‍ ബോയ്‌സ്

ലോക്കല്‍ ബോയ്‌സ്

ചെന്നൈ ടീമിലെ ലോക്കല്‍ ബോയസ് മുരളി വിജയും അശ്വിനും ബദരീനാഥും.

മോഹിത് ശര്‍മ

മോഹിത് ശര്‍മ

ഫാസ്റ്റ് ബൗളര്‍ മോഹിത് ശര്‍മ ഫാന്‍സി പാന്റില്‍

Story first published: Wednesday, October 2, 2013, 10:23 [IST]
Other articles published on Oct 2, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+