Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL: സിഎസ്‌കെ ക്യാംപില്‍ കണ്ടത് മറ്റൊരു ധോണിയെ, കളിച്ചത് യഥാര്‍ഥ മല്‍സരം പോലെ!!

ചെന്നൈ: ഐപിഎല്ലിന്റെ പുതിയ സീസണിനു മുന്നോടിയായുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പരിശീന ക്യാംപില്‍ നായകന്‍ എംഎസ് ധോണിയുടെ പ്രകടനം തന്നെ അദ്ഭുതപ്പെടുത്തിയതായി ടീമംഗവും സ്പിന്നറുമായ പിയൂഷ് ചൗള. മാര്‍ച്ച് ആദ്യവാരം സിഎസ്‌കെയുടെ പരിശീലന ക്യാംപ് ആരംഭിച്ചിരുന്നു. ദിവസങ്ങള്‍ക്കകം തന്നെ ധോണി തന്റെ ടീമിനൊപ്പം ചേര്‍ന്ന് പരിശീലനം ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കൊറോണ വൈറസ് രാജ്യത്തു വ്യാപകമായതോടെ പരിശീലന ക്യാംപ് റദ്ദാക്കുകയായിരുന്നു. മാര്‍ച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന സീസണ്‍ ഏപ്രില്‍ 15ലേക്കു മാറ്റുകയും ചെയ്തിരുന്നു.

dhon

വളരെ ദൃഢനിശ്ചയത്തോടെ, ആത്മവിശ്വാസത്തോടെയാണ് ധോണി പരിശീലനത്തില്‍ ഏര്‍പ്പെട്ടതെന്നു ഈ സീസണില്‍ ടീമിനൊപ്പം ചേര്‍ന്ന ചൗള വ്യക്തമാക്കി. നെറ്റ് സെഷനുകളില്‍ അദ്ദേഹം കളിച്ചത് ഒരു യഥാര്‍ഥ മല്‍സരത്തിന്റ അതേ ആവേശത്തോടെയായിരുന്നു. വളരെ മികച്ച ഫോമിലായിരുനു ധോണി.. ബാറ്റിങിലും വിക്കറ്റ് കീപ്പിങിലുമെല്ലാം ഒരുപോലെ മികവുറ്റതായിരുന്നു അദ്ദേഹത്തിന്റെ പ്രകടനമെന്നും ചൗള പറഞ്ഞു.

കഴിഞ്ഞ ദിവസം സിഎസ്‌കെയുടെ ഫിസിയോതെറാപ്പിസ്റ്റായ ടോമി സിംസെക്കും ധോണിയുടെ നെറ്റ്‌സിലെ പ്രകടനത്തെ പുകഴ്ത്തി രംഗത്തു വന്നിരുന്നു. നെറ്റ് സെഷനില്‍ ധോണി ഏറെ നേരെ വിക്കറ്റ് കാത്തിരുന്നു. 10 വര്‍ഷത്തിനു ശേഷമാണ് ധോണിയെ ഇങ്ങനെ കണ്ടത്. ദേശീയ ടീമില്‍ തിരിച്ചെത്തണമെന്നും ടി20 ലോകകപ്പില്‍ ഇന്ത്യക്കായി കളിക്കണമെന്നുമുള്ള ദൃഢനിശ്ചയം അദ്ദേഹത്തില്‍ കാണാമായിരുന്നുവെന്നും സിംസെക്ക് വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ഒമ്പതു മാസത്തോളമായി ക്രിക്കറ്റില്‍ നിന്നു വിട്ടുനില്‍ക്കുകയായിരുന്ന ധോണിയുടെ മടങ്ങിവരവിനുള്ള വേദി കൂടിയായിരുന്നു ഐപിഎല്‍. 2019ല്‍ ഇംഗ്ലണ്ട് ആതിഥേയത്വം വഹിച്ച ഏകദിന ലോകകപ്പിന്റെ സെമി ഫൈനലിലാണ് അദ്ദേഹം അവസാനമായി ഇന്ത്യക്കു വേണ്ടി കളിച്ചത്. ജൂലൈയില്‍ നടന്ന ലോകകപ്പ് സെമിയില്‍ ന്യൂസിലാന്‍ഡിനോടു തോറ്റ് ഇന്ത്യ പുറത്താവുകയായിരുന്നു. ലോകകപ്പിനു ശേഷം ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചേക്കുമെന്നും അന്ന് അഭ്യൂഹങ്ങള്‍ പരക്കുകയും ചെയ്തിരുന്നു. പക്ഷെ തന്റെ ഭാവിയെക്കുറിച്ച് ധോണി മൗനം പാലിക്കുകയായിരുന്നു. ലോകകപ്പ് അവസാനിച്ചതിനു പിന്നാലെ ക്രിക്കറ്റില്‍ നിന്നു മനപ്പൂര്‍വ്വം മാറി നില്‍ക്കുകയായിരുന്നു അദ്ദേഹം.

dhon helicopter

ലോകകപ്പിനു ശേഷം ക്രിക്കറ്റില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരായ പരമ്പരകളിലൊന്നും ധോണി കളിച്ചില്ല. ക്രിക്കറ്റില്‍ നിന്നും മാസങ്ങളോളം വിട്ടുനിന്നെങ്കിലും ഐപിഎല്ലില്‍ തിളങ്ങിയാല്‍ അദ്ദേഹത്തെ തിരികെ വിളിക്കുമെന്ന് കോച്ച് രവി ശാസ്ത്രി വ്യക്തമാക്കിയിരുന്നു.

Story first published: Monday, April 13, 2020, 11:45 [IST]
Other articles published on Apr 13, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+