Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിയെ എഴുതിത്തള്ളാന്‍ വരട്ടെ, ടി20 ലോകകപ്പ് കളിക്കും! വിരമിക്കല്‍ ഉടനില്ലെന്ന് മുന്‍ ടീമംഗം

ദില്ലി: ഇന്ത്യയുടെ മുന്‍ ഇതിഹാസ നായയകന്‍ എംഎസ് ധോണിയുടെ അന്താരാഷ്ട്ര ക്രിക്കറ്റിലെ ഭാവിയെക്കുറിച്ച് അഭ്യൂഹങ്ങള്‍ തുടരവെ പ്രതികരിച്ച് മുന്‍ ജാര്‍ഖണ്ഡ് ടീമംഗവും അടുത്ത സുഹൃത്തുമായ മനീഷ് വര്‍ധന്‍ സിങ്. മൈഖേലിനു നല്‍കിയ എക്‌സ്‌ക്ല്യൂസിവ് അഭിമുഖത്തിലാണ് ധോണിയുടെ മടങ്ങിവരവ് സാധ്യതകളെക്കുറിച്ചും ടി20 ലോകകപ്പില്‍ കളിക്കുമോയെന്നതിനെക്കുറിച്ചും അദ്ദേഹം മനസ്സ് തുറന്നത്.

പത്തു മാസത്തോളമായി ധോണി ക്രിക്കറ്റില്‍ നിന്നു മാറി നില്‍ക്കുകയാണ്. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് അദ്ദേഹത്തെ അവസാനമായി ഇന്ത്യന്‍ കുപ്പായത്തില്‍ കണ്ടത്. ലോകകപ്പിന്റെ സെമി ഫഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേയായിരുന്നു ഇത്. നീണ്ട ബ്രേക്കിനു ശേഷം ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം കളിക്കളത്തിലേക്കു മടങ്ങി വരാന്‍ തയ്യാറെടുക്കുകയായിരുന്നു ധോണി. ഇതിനിടെയാണ് കൊറോണ വൈറസ് ഭീഷണി കാരണം ടൂര്‍ണമെന്റ് അനിശ്ചിതകാലത്തേക്കു നീട്ടിയത്.

ക്രിക്കറ്റ് ബാക്കിയുണ്ട്

ക്രിക്കറ്റ് ബാക്കിയുണ്ട്

മഹിയില്‍ ക്രിക്കറ്റ് ഇനിയും ബാക്കിയുണ്ട്. ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്താന്‍ ഇനിയും സാധിക്കുമെന്നും കാരണം അത്രയും മഹാനായ താരമാണ് അദ്ദേഹമെന്നും സിങ് പറയുന്നു. ഐപിഎല്ലിനു വേണ്ടി കഠിനാധ്വാനം ചെയ്യുകയായിരുന്നു ധോണി. നിര്‍ഭാഗ്യകരമായാണ് കൊറോണ വൈറസും ലോക്ക്ഡൗണുമെല്ലാം ടൂര്‍ണമെന്റിനു വില്ലനായത്.
ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തില്‍ ധോണിയുണ്ടാവുമെന്ന് തന്നെ ഉറച്ച് വിശ്വസിക്കുന്നു. അതിനു ശേഷം മാത്രമേ വിരമിക്കലിനെക്കുറിച്ച് ചിന്തിക്കുകയുള്ളൂവെന്നും സിങ് കൂട്ടിച്ചേര്‍ത്തു.

ധോണിക്കൊപ്പം ഏറെ സമയം ചെലവിട്ടു

ധോണിക്കൊപ്പം ഏറെ സമയം ചെലവിട്ടു

രഞ്ജി ട്രോഫിയില്‍ ജാര്‍ഖണ്ഡിനായി സെഞ്ച്വറി നേടിയ ആദ്യത്തെ താരം കൂടിയാണ് സിങ്. കളിക്കളത്തിന് അകത്തും പുറത്തും ധോണിക്കൊപ്പം ഏറെ സമയം ചെലവിടാനും അദ്ദേഹത്തിനു സാധിച്ചിരുന്നു. 2004ല്‍ ഇന്ത്യക്കു വേണ്ടി അരങ്ങേറുന്നതിനും വളരെ മുമ്പ് തന്നെ ധോണിയും സിങും അടുത്ത സുഹൃത്തുക്കളായിരുന്നു.
രഞ്ജിയില്‍ ധോണിക്കൊപ്പം നിരവധി മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ള സിങ് ഇപ്പോഴും നല്ല ബന്ധമാണ് പുലര്‍ത്തുന്നത്. കളിച്ചു കൊണ്ടു തന്നെ വിരമിക്കണമെന്ന് താനും മറ്റു സുഹൃത്തുക്കളും ധോണിയോട് പലപ്പോഴും ആവശ്യപ്പെട്ടിരുന്നതായി സിങ് പറഞ്ഞു.

ടീമിന് പ്രഥമ പരിഗണന

ടീമിന് പ്രഥമ പരിഗണന

ധോണിയെ നന്നായി അറിയാം. തന്നേക്കാള്‍, ടീമിനാണ് അദ്ദേഹം പ്രഥമ പരിഗണന നല്‍കുന്നത്. കളിച്ചു കൊണ്ടു തന്നെ വിരമിക്കല്‍ പ്രഖ്യാപിക്കണമെന്ന് നേരത്തേ ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ധോണിയൊരു ഇതിഹാസമാണ്, അതുകൊണ്ടു തന്നെ നല്ലൊരു യാത്രയയപ്പ് അര്‍ഹിക്കുകയും ചെയ്യുന്നു. ഇന്ത്യയെ ജയിപ്പിക്കാനും ടീമിന് നിര്‍ണായക സംഭാവനകള്‍ നല്‍കാനും ഇപ്പോഴും ധോണിക്കാവും.
അതേസമയം, വളരെ താഴ്മയും വിനയവുമുള്ള വ്യക്തിയാണ് അദ്ദേഹം. ടീമിനു സ്വയം ഭാരമായി മാറാന്‍ ധോണി ആഗ്രഹിക്കുന്നില്ല. അതാണ് അദ്ദേഹത്തിന്റെ പ്രകൃതമെന്നും സിങ് വിശദമാക്കി.

എല്ലാവര്‍ക്കും ബഹുമാനം നല്‍കും

എല്ലാവര്‍ക്കും ബഹുമാനം നല്‍കും

ധോണി ഒരാളോടു പോലും മോശമായി പെരുമാറുന്നത് കാണാനാവില്ല. മാത്രമല്ല എല്ലാവര്‍ക്കും ബഹുമാനം നല്‍കുകയും ചെയ്യും. ഗ്രൗണ്ടിന്റെ ഏതെങ്കിലുമൊരു ഭാഗത്ത് ഒഴിഞ്ഞ കുപ്പി കിടക്കുന്നത് കണ്ടാല്‍ അതെടുത്ത് ധോണി ചവറ്റു വീപ്പയില്‍ കൊണ്ടിടാന്‍ അദ്ദേഹത്തിനു ഒരു മടിയും ഇല്ലായിരുന്നു.
ഇത്ര വലിയ താരമായിട്ടും ഒരിക്കലും മറ്റുള്ളവര്‍ക്കു മുന്നില്‍ ധോണി സ്വയം കേമനാനാവാന്‍ ശ്രമിക്കുന്നത് കണ്ടിട്ടില്ല. മാത്രമല്ല ആരോടും കുപിതനായും സംസാരിക്കാറില്ല.
വാര്‍ത്താസമ്മേളനത്തില്‍പോലും ധോണിയെ ഒരിക്കലും ദേഷ്യപ്പെട്ടു കണ്ടിട്ടില്ല. എത്ര സമ്മര്‍ദ്ദമുള്ള ഘട്ടത്തിലും വളരെ കൂളായി മാത്രമേ അദ്ദേഹത്തെ കാണാന്‍ സാധിക്കൂ. ഇതു തന്നെയാണ് ധോണിയുടെ മഹത്വമെന്നും അതുകൊണ്ടാണ് ക്രിക്കറ്റര്‍മാര്‍ ഇത്രയേറെ ബഹുമാനം നല്‍കുന്നതെന്നും സിങ് കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, May 6, 2020, 9:44 [IST]
Other articles published on May 6, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+