ധോണി വിരമിക്കാനോ? ഒരിക്കലുമില്ല, 2023ലെ ലോകകപ്പ് വരെ കളിക്കും!- ഞെട്ടിച്ച് പനേസര്‍

ലണ്ടന്‍: എംഎസ് ധോണിയുടെ അന്താരാഷ്ട്ര കരിയറുമായി ബന്ധപ്പെട്ട് പല അഭ്യൂഹങ്ങളും വന്നുകൊണ്ടിരിക്കെ ഞെട്ടിക്കുന്ന അഭിപ്രായപ്രകടനം നടത്തിയിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ വംശജനായ മുന്‍ സ്പിന്നര്‍ മോണ്ടി പനേസര്‍. വേണമെങ്കില്‍ 2023ലെ ലോകകപ്പില്‍ വരെ ധോണിക്കു കളിക്കാന്‍ സാധിക്കുമെന്ന് പനേസര്‍ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ വര്‍ഷം ജൂലൈക്കു ശേഷം ക്രിക്കറ്റില്‍ നിന്നും മാറി നില്‍ക്കുകയാണ് അദ്ദേഹം. ഇംഗ്ലണ്ട് വേദിയായ ഐസിസിയുടെ ഏകദിന ലോകകപ്പിന്റെ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേയാണ് ധോണി അവസാനമായി കളിച്ചത്. കൊവിഡ്-19നെ തുടര്‍ന്ന് ഐപിഎല്‍ അനിശ്ചിത കാലത്തേക്കു നീട്ടിയതോടെ ധോണിയുടെ ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് വൈകിയിരുന്നു.

താനായിരുന്നു ധോണിയെങ്കില്‍ ഇപ്പോള്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കില്ലെന്നു പനേസര്‍ വ്യക്തമാക്കി. ധോണി താനായിരുന്നെങ്കില്‍ അടുത്ത നാലു വര്‍ഷം കൂടി ഐപിഎല്ലില്‍ കളിക്കും. അതോടൊപ്പം ആഭ്യന്തര ക്രിക്കറ്റിലും കളിച്ച് ലോകകപ്പിലും ടീമിനെ പ്രതിനിധീകരിക്കാന്‍ ശ്രമിക്കും. ധോണിക്കു വേണമെങ്കില്‍ 2023ലെ ലോകകപ്പിലും കളിക്കാന്‍ കഴിയും. സ്‌പോര്‍ട്‌സില്‍ വളരെ വേഗത്തിലാണ് കാര്യങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നത്. അതിനാല്‍ തന്നെ 2023ലെ ലോകകപ്പില്‍ ധോണി കളിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും പനേസര്‍ വിശദമാക്കി.

ക്രിക്കറ്റില്‍ തുടരണോ, വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് മറ്റാരുമല്ല, ധോണി തന്നെയാണ്. ധോണി അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കിയാല്‍ അത് എങ്ങനെയായിരിക്കും ക്രിക്കറ്റിനെ ബാധിക്കുക? ആളുകള്‍ ഇതോടെ ഐപിഎല്ലിലേക്കു തിരിയും. കാരണം മറ്റൊരിടത്തും അവര്‍ക്കു അദ്ദേഹത്തിന്റെ പ്രകടനം കാണാന്‍ കഴിയില്ല. ഇങ്ങനെ സംഭവിച്ചാല്‍ ഐപിഎല്ലിലെ ഏറ്റവും വലിയ ആകര്‍ഷണം ധോണി തന്നെയായിരിക്കും. അദ്ദേഹത്തെ നഷ്ടമാവാന്‍ ഐപിഎല്‍ ആഗ്രഹിക്കുന്നുണ്ടാവില്ലെന്നും പനേസര്‍ കൂട്ടിച്ചേര്‍ത്തു.
അടുത്ത സീസണിലെ ഐപിഎലല്ലിലും ചെന്നൈ സൂപ്പര്‍ കിങ്‌സ് ധോണിയെ നിലനിര്‍ത്തുമെന്ന് ടീമുടമകളിലൊരാളും മുന്‍ ബിസിസിഐ പ്രസിഡന്റുമായ എന്‍ ശ്രീനിവാസന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.

ഫുട്ബോളില്‍ നിന്നും പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോ വിരമിക്കുന്നതു പോലെയാണ് ക്രിക്കറ്റില്‍ നിന്നും ധോണി ഗുഡ്ബൈ പറയുന്നതിനെ പനേസര്‍ താരതമ്യം ചെയ്തത്.
നാളെ റൊണാള്‍ഡോ വിരമിക്കുകയാണെങ്കില്‍ ഫുട്ബോളിന് ഒരുപാട് ആരാധകരെയായിരിക്കും നഷ്ടാവുക. അതുപോലെ തന്നെയാണ് ധോണിയുടെ വിരമിക്കലും ക്രിക്കറ്റിനെ ബാധിക്കുക. ക്രിക്കറ്റിലും അതേ ആഘാതം ധോണിയുടെ വിരമിക്കല്‍ ഏല്‍പ്പിക്കും. അത്രയും വലിയ ആരാധകവൃന്ദമാണ് അദ്ദേഹത്തിനുള്ളതെന്നും പനേസര്‍ വിശദമാക്കി.
ധോണി വിരമിക്കുമെന്ന തരത്തില്‍ പല തവണ അഭ്യൂഹങ്ങള്‍ പരന്നിരുന്നെങ്കിലും ഇവയെല്ലാം അദ്ദേഹത്തിന്റെ ഭാര്യ സാക്ഷി തള്ളിക്കളയുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications