Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണി ക്യാപ്റ്റനല്ല, അതുക്കും മേലെ!! ജയിച്ചാല്‍ കാണില്ല, തോറ്റാല്‍ മുന്നിലുണ്ടാവും- മോഹിത്

മുംബൈ: ലോകം കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളെന്നാണ് എംഎസ് ധോണി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ദേശീയ ടീമിനൊപ്പവും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പവും നിരവധി നേട്ടങ്ങളാണ് ധോണി കൊയ്തിട്ടുള്ളത്. ഇന്ത്യയെ രണ്ടു ലോകകപ്പ് വിജയങ്ങളിലേക്കും ഒരു തവണ ചാംപ്യന്‍സ് ട്രോഫി നേട്ടത്തിലേക്കും ധോണി നയിച്ചിട്ടുണ്ട്. ഐസിസിയുടെ മൂന്നു പ്രധാനപ്പെട്ട ട്രോഫികളും കൈക്കലാക്കിയ ലോകത്തിലെ ഏക ക്യാപ്റ്റനെന്ന ലോക റെക്കോര്‍ഡ് അദ്ദേഹത്തിന്റെ പേരിലാണ്.

ധോണിയുടെ ക്യാപ്റ്റന്‍സി മികവിനെ പുകഴ്ത്തിയിരിക്കുകയാണ് മുന്‍ പേസര്‍ മോഹിത് ശര്‍മ. ഐപിഎല്ലില്‍ നേരത്തേ ധോണിക്കു കീഴില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി കളിച്ചിട്ടുള്ള താരം കൂടിയാണ് അദ്ദേഹം.

മറ്റു ക്യാപ്റ്റന്‍മാരെപ്പോലെയല്ല

ധോണി മറ്റു ക്യാപ്റ്റന്‍മാരില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനാണെന്നു മോഹിത് ചൂണ്ടിക്കാട്ടി. ഐപിഎല്ലില്‍ തന്റെ പുതിയ ടീമായ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഇന്‍സ്റ്റഗ്രാം ലൈവില്‍ സംസാരിക്കുകയായിരുന്നു താരം.
ധോണിയുടെ വിനയവും കൃതജ്ഞതാ ബോധവുമാണ് താന്‍ ഒരുമിച്ചു കളിച്ചിട്ടുള്ള മറ്റു താരങ്ങളില്‍ നിന്നും അദ്ദേഹത്തെ വേറിട്ടു നിര്‍ത്തുന്നത്. സ്‌പോര്‍ട്‌സില്‍ ക്യാപ്റ്റനും ലീഡറും തമ്മില്‍ വ്യത്യാസമുണ്ട്. ധോണി യഥാര്‍ഥ ലീഡറാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും മോഹിത് പറഞ്ഞു.

തോറ്റാല്‍ മുന്നില്‍ തന്നെയുണ്ടാവും

നയിക്കുന്ന മല്‍സരങ്ങളില്‍ ടീം വിജയിക്കുമ്പോള്‍ ധോണിയെ സമീപത്തൊന്നും നിങ്ങള്‍ക്കു കാണാന്‍ കഴിഞ്ഞെന്നു വരില്ല. എന്നാല്‍ ടീം പരാജയമേറ്റു വാങ്ങിയാല്‍ ധോണി ഉത്തരവാദിത്വമേറ്റെടുത്ത് മുന്നില്‍ തന്നെയുണ്ടാവും. ഇതാണ് അദ്ദേഹത്തെ ഒരു യഥാര്‍ഥ ലീഡറാക്കുന്നത്. ധോണിയെ താന്‍ ഇത്രയും ആരാധിക്കാന്‍ കാരണവും ഇത് തന്നെയാണെന്നു മോഹിത് വ്യക്തമാക്കി.
കഴിഞ്ഞ ഐപിഎല്ലില്‍ സിഎസ്‌കെയോടൊപ്പം മോഹിത്തുണ്ടായിരുന്നു. എന്നാല്‍ താളം വീണ്ടെടുക്കാന്‍ പാടുപെട്ട താരത്തിനു ഒരേയൊരു മല്‍സരത്തില്‍ മാത്രമേ അവസരം ലഭിച്ചുള്ളൂ. ഈ കളിയില്‍ ഒരു വിക്കറ്റും നേടി.

വലിയ പ്രതീക്ഷ

പുതിയ തട്ടകമായ ഡല്‍ഹി ക്യാപ്പിറ്റല്‍സില്‍ മികച്ച പ്രകടനം നടത്തി ശക്തമായ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് മോഹിത്. ഡല്‍ഹിയുടേത് കരുത്തുറ്റ ടീമാണെന്നും ഈ സീസണില്‍ കിരീടത്തിനു വേണ്ടി ടീം രംഗത്തുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.
മികച്ച ഇന്ത്യന്‍ താരങ്ങളുള്‍പ്പെടുന്ന ശക്തമായ നിരയാണ് ഡല്‍ഹിയുടേത്. അതുകൊണ്ടു തന്നെ പുതിയ സീസണില്‍ പ്രതീക്ഷകള്‍ ഏറെയാണ്. ഓരോ മേഖലയിലും ഉചിതരായ താരങ്ങള്‍ തന്നെ ഡല്‍ഹി ടീമിലുണ്ടെന്നാണ് വിശ്വസിക്കുന്നത്. ഇവരിലൂടെ ഡല്‍ഹിക്കു കിരീടം പിടിച്ചെടുക്കാന്‍ കഴിയും. പുതിയ സീസണില്‍ ആരാധകര്‍ക്കു ഡല്‍ഹി ടീമില്‍ നിന്നും വലിയ കാര്യങ്ങള്‍ തന്നെ പ്രതീക്ഷിക്കാമെന്നും മോഹിത് കൂട്ടിച്ചേര്‍ത്തു.

തുടക്കം ഗംഭീരം

2013ലെ ഐപിഎല്ലില്‍ സിഎസ്‌കെയോടൊപ്പമായിരുന്നു മോഹിത്തിന്റെ അരങ്ങേറ്റം. കന്നി സീസണില്‍ തന്നെ മിന്നുന്ന പ്രകടനം നടത്തി താരം വരവറിയിക്കുകയും ചെയ്തു. 13 മല്‍സരങ്ങളില്‍ നിന്നും 20 വിക്കറ്റുകളാണ് പേസര്‍ നേടിയത്.
തൊട്ടടുത്ത സീസണിലും സിഎസ്‌കെയുടെ മഞ്ഞക്കുപ്പായത്തില്‍ മോഹിത് മിന്നി. 2014ലെ ഐപിഎല്ലില്‍ 16 മല്‍സരങ്ങളില്‍ നിന്നും താരം കൊയ്തത് 23 വിക്കറ്റുകളാണ്. സിഎസ്‌കെയ്ക്കു വേണ്ടിയുള്ള മികച്ച പ്രകടനം മോഹിത്തിന് ദേശീയ ടീമിലേക്കു വഴി തുറക്കുകയും ചെയ്തിരുന്നു.

Story first published: Monday, April 27, 2020, 9:39 [IST]
Other articles published on Apr 27, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+