For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ധവാനും രാഹുലും ഒരേ ടീമില്‍! പുറത്തായത് യുവതാരം- ഇതു ജാഫറുടെ ഇന്ത്യന്‍ ടി20 ഇലവന്‍

രോഹിത്തും ധവാനും തന്നെയാണ് ഓപ്പണര്‍മാര്‍

ഇംഗ്ലണ്ടിനെതിരേ വെള്ളിയാഴ്ച നടക്കാനിരിക്കുന്ന ആദ്യ ടി20ക്കുള്ള ഇന്ത്യയുടെ പ്ലെയിങ് ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ടെസ്റ്റ് ഓപ്പണര്‍ വസീം ജാഫര്‍. മികച്ച ഒരുപിടി താരങ്ങള്‍ സംഘത്തിലുള്ളതിനാല്‍ തന്നെ പ്ലെയിങ് ഇലവനെ തിരഞ്ഞെടുക്കക ഇന്ത്യക്കു വെല്ലുവിളിയായിരിക്കെയാണ് ജാഫര്‍ തന്റെ ഇലവനെ ട്വിറ്ററിലൂടെ പ്രഖ്യാപിച്ചത്.

1

ശിഖര്‍ ധവാന്‍, കെഎല്‍ രാഹുല്‍ എന്നിവരില്‍ ഒരാള്‍ക്കു മാത്രമേ പ്ലെയിങ് ഇലവനില്‍ ഇടം ലഭിക്കാന്‍ സാധ്യതയുള്ളൂലെന്ന സൂചനകള്‍ക്കിടെയാണ് രണ്ടുപേരെയും ഒരുമിച്ച് ഉള്‍പ്പെടുത്തി ജാഫര്‍ ഇലവനെ തിരഞ്ഞെടുത്തത്. രാഹുലിനു പക്ഷെ ഓപ്പണറുടെ സ്ഥാനമല്ല അദ്ദേഹം നല്‍കിയിരിക്കുന്നതെന്നു മാത്രം.

രോഹിത് ശര്‍മയും ശിഖര്‍ ധവാനും തന്നെയാണ് ജാഫറിന്റെ ഇലവനിലെ ഓപ്പണര്‍മാര്‍. മൂന്നാം നമ്പറില്‍ പതിവുപോലെ നായകന്‍ വിരാട് കോലി തന്നെയിറങ്ങുമ്പോള്‍ നാലാം നമ്പറിലാണ് നിര്‍ണായക മാറ്റം. ശ്രേയസ് അയ്യരെ പുറത്തിരുത്തിയ ജാഫര്‍ പകരം ഈ റോള്‍ നല്‍കിയിരിക്കുന്നത് രാഹുലിനാണ്. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏറെ നാളത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചുകൊണ്ട് നാലാംനമ്പറില്‍ സ്ഥാനമുറപ്പിച്ച താരമാണ് ശ്രേയസ്. അതുകൊണ്ടു തന്നെ പകരം രാഹുലിനെ ഇന്ത്യ കളിപ്പിക്കുമോയെന്നു കാത്തിരുന്നു കാണേണ്ടിവരും.

2

അഞ്ചാം നമ്പറില്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തും ആറാമനായി ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും കളിക്കും. ഏഴാമനായി മറ്റൊരു ഓള്‍റൗണ്ടറായ അക്ഷര്‍ പട്ടേലിനെയാണ് ജാഫര്‍ തിരഞ്ഞെടുത്തത്. എട്ടാമനായി ശര്‍ദ്ദുല്‍ താക്കൂറിനെയോ വാഷിങ്ടണ്‍ സുന്ദറിനെയോ കളിപ്പിക്കാമെന്നതാണ് ജാഫറിന്റെ അഭിപ്രായം. ഹാര്‍ദിക്കിന് ബൗള്‍ ചെയ്യാന്‍ കഴിയുകയയാണെങ്കില്‍ സുന്ദര്‍ മതിയെന്നും ഇല്ലെങ്കില്‍ താക്കൂറിനെ കളിപ്പിക്കാമെന്നും ജാഫര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ ഭുവനേശ്വര്‍ കുമാര്‍, ദീപക് ചഹര്‍, യുസ്വേന്ദ്ര ചഹല്‍ എന്നിവരാണുള്ളത്.

അഹമ്മദാബാദിലെ നരേന്ദ്രമോഡി സ്‌റ്റേഡിയത്തിലാണ് ഇന്ത്യ- ഇംഗ്ലണ്ട് ടി20 പരമ്പരയിലെ മുഴുവന്‍ മല്‍സരങ്ങളും നടക്കുന്നത്. എല്ലാ കളികളും രാത്രി ഏഴു മണിക്കാണ് ആരംഭിക്കുക. നേരത്തേ ഇതേ വേദിയിലായിരുന്നു ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അവസാന രണ്ടു ടെസ്റ്റുകളും നടന്നത്. ഇവയില്‍ ഇന്ത്യ ആധികാരിക വിജയവും സ്വന്തമാക്കിയിരുന്നു.

ആദ്യ ടി20ക്കുള്ള ഇന്ത്യന്‍ പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോലി (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, ശര്‍ദ്ദുല്‍ താക്കൂര്‍/ വാഷിങ്ടണ്‍ സുന്ദര്‍, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചഹര്‍, യുസ്വേന്ദ്ര ചഹല്‍.

Story first published: Thursday, March 11, 2021, 16:16 [IST]
Other articles published on Mar 11, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+