Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടി20യിലും ഡബിള്‍ സെഞ്ച്വറി! 17 സിക്‌സര്‍, 79 ബോളില്‍ 205 റണ്‍സ്- ചരിത്രം കുറിച്ച് ഡല്‍ഹി താരം

അന്താരാഷ്ട്ര ടി20യില്‍ ഒരു ഡബിള്‍ സെഞ്ച്വറി ഇനിയും പിറന്നിട്ടില്ല. ഭാവിയില്‍ അതു സംഭവിക്കുമോയെന്ന കാര്യത്തില്‍ ഉറപ്പുമില്ല. എന്നാല്‍ ടി20 ഫോര്‍മാറ്റില്‍ ഡബിള്‍ സെഞ്ച്വറിയെന്നത് അസാധ്യമല്ലെന്നു തെളിയിച്ചിരിക്കുകയാണ് ഡല്‍ഹിയില്‍ നിന്നുള്ള ഒരു ക്രിക്കറ്റ് താരം. രഞ്ജി ട്രോഫിയില്‍ കളിക്കുന്ന സുബോധ് ഭാട്ടിയാണ് ഈ അവിശ്വസനീയ നേട്ടം കുറിച്ചിരിക്കുന്നത്. ടി20 ഫോര്‍മാറ്റില്‍ ഇതാദ്യമായാണ് ഒരു താരം ഡബിള്‍ സെഞ്ച്വറിയടിച്ചത്. എന്നാല്‍ അംഗീകൃത മല്‍സരമല്ലാത്തതിനാല്‍ ഭാട്ടിയുടെ റെക്കോര്‍ഡിന് അംഗീകാരമില്ല.

Subodh Bhati creates history, becomes first player to score double century in T20 cricket
1

ഡല്‍ഹിയില്‍ നടന്ന ഒരു ടി20 ക്ലബ്ബ് ടൂര്‍ണമെന്റിലായിരുന്നു ഭാട്ടിയുടെ അമ്പരപ്പിക്കുന്ന ബാറ്റിങ് പ്രകടനം. കളിയില്‍ വെറും 79 ബോളില്‍ താരം വാരിക്കൂട്ടിയത് 205 റണ്‍സായിരുന്നു. 17 വീതം ബൗണ്ടറികളും സിക്‌സറുകളും ഭാട്ടിയുടെ കണ്ണഞ്ചിപ്പിക്കുന്ന ഇന്നിങ്‌സിലുണ്ടായിരുന്നു. ഡല്‍ഹി ഇലവന്‍ ന്യൂയും സിംബയും തമ്മിലായിരുന്നു മല്‍സരം. കളിയില്‍ ഡല്‍ഹി ഇലവനു വേണ്ടിയാണ് ഭാട്ടി കളിച്ചത്.

ഭാട്ടിയുടെ തീപ്പൊരി പ്രകടനം ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിയെ നിശ്ചിത 20 ഓവറില്‍ 256 റണ്‍സെന്ന വമ്പന്‍ ടോട്ടലില്‍ എത്തിക്കുകയും ചെയ്തു. ടീമിന്റെ ആകെ സ്‌കോറില്‍ 205ഉം ഭാട്ടിയുടെ വകയായിരുന്നു. ടീമിലെ മറ്റു രണ്ടു പേരും കൂടി 31 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെയാണ് ടോട്ടല്‍ 250 കടന്നത്. ഗ്രൗണ്ടിന്റെ എല്ലാ മൂലയിലേക്കും ഭാട്ടി ബൗളര്‍മാരെ അടിച്ചുപറത്തി. 250ന് മുകളിലായിരുന്നു സ്‌ട്രൈക്ക്‌റേറ്റ്.

ഈ മല്‍സരത്തിലെ പ്രകടനം ഭാട്ടിയെ താരപദവിയിലേക്കുയര്‍ത്തുമെന്നുറപ്പാണ്. ഐപിഎല്ലിന്റെ അടുത്ത സീസണിലെ ലേലത്തില്‍ ചില ഫ്രാഞ്ചൈസികള്‍ താരത്തെ നോട്ടമിടാനും സാധ്യതയുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ ഡല്‍ഹിക്കു വേണ്ടി നേരത്തേ തന്നെ ബാറ്റിങില്‍ പല മികച്ച പ്രകടനങ്ങള്‍ നടത്താന്‍ ഭാട്ടിക്കായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ ഡബിള്‍ സെഞ്ച്വറി അദ്ദേഹത്തിന്റെ താരമൂല്യം ഉയര്‍ത്തിയിരിക്കുകയാണ്.

ടി20 ഫോര്‍മാറ്റില്‍ നിലവിലെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോര്‍ യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്‌ലിന്റെ പേരിലാണ്. 2013ലെ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി കളിക്കവെയാണ് പൂനെ വാരിയേഴ്‌സിനെതിരേ അദ്ദേഹം 66 ബോളില്‍ പുറത്താവാതെ 175 റണ്‍സ് അടിച്ചെടുത്തത്. അന്താരാഷ്ട്ര ടി20യിലെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോര്‍ഡ് ഓസ്‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ചിന്റെ പേരിലാണ്. 2018ല്‍ സിംബാബ്‌വെയ്‌ക്കെതിരേയായിരുന്നു ഫിഞ്ച് 172 റണ്‍സുമായി റെക്കോര്‍ഡിട്ടത്.

Story first published: Sunday, July 4, 2021, 21:00 [IST]
Other articles published on Jul 4, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+