അശ്വിനെ വേണം, എന്തിനും തയ്യാറെന്ന് ഡല്‍ഹി... പകരം 2 പേരെ നല്‍കാം, ഒന്ന് സൂപ്പര്‍ താരം
ദില്ലി: ഐപിഎല്ലിന്റെ പുതിയ സീസണിന് ഇനി മാസങ്ങള്‍ ശേഷിക്കുന്നുണ്ടെങ്കിലും ട്രാന്‍സ്ഫര്‍ വിപണിയില്‍ ചില ഫ്രാഞ്ചൈസികള്‍ സജീവമാണ്. കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ക്യാപ്റ്റനും വെറ്ററന്‍ സ്പിന്നറുമായ ആര്‍ അശ്വിനാണ് ഇപ്പോള്‍ ട്രാന്‍സ്ഫര്‍ വിപണിയിലെ സംസാരവിഷയം. അശ്വിന്‍ പഞ്ചാബില്‍ നിന്നു ഡല്‍ഹി ക്യാപ്പിറ്റല്‍സിലേക്കു മാറിയേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിട്ടുണ്ട്. എന്നാല്‍ അശ്വിന്‍ അടുത്ത സീസണിലും തങ്ങള്‍ക്കൊപ്പമുണ്ടാവുമെന്നായിരുന്നു അടുത്തിടെ ടീമുടമകളിലൊരാളായ നെസ് വാഡിയ വ്യക്തമാക്കിയത്.
എന്നാല്‍ ഡല്‍ഹി വിടാന്‍ ഭാവില്ലെന്നും ഏതു വിധേനയും അശ്വിനെ പുതിയ സീസണില്‍ തങ്ങളുടെ കൂടാരത്തിലെത്തിക്കാന്‍ അവര്‍ ശ്രമങ്ങള്‍ തുടരുകയാണെന്നുമാണ് വിവരം.

രണ്ടു പേരെ വിട്ടുനല്‍കും
അശ്വിനു വേണ്ടിയുള്ള ഡല്‍ഹിയുടെ നേരത്തേയുള്ള നീക്കങ്ങള്‍ പഞ്ചാബ് തടഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ പുതിയ ഓഫറുമായി രംഗത്തു വന്നിരിക്കുകയാണ് ഡല്‍ഹി. അശ്വിനെ തങ്ങള്‍ക്കു കൈമാറിയാല്‍ പകരം രണ്ടു താരങ്ങളെ വിട്ടുനല്‍കാമെന്ന ഓഫറാണ് ഡല്‍ഹി മുന്നോട്ട് വച്ചിട്ടുള്ളത്.
ഡല്‍ഹിയുടെ പുതിയ ഓഫര്‍ പഞ്ചാബ് സ്വീകരിക്കുമെന്നു തന്നെയാണ് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കൂട്ടത്തില്‍ ട്രെന്റ് ബോള്‍ട്ടും
അശ്വിന്റെ പകരക്കാരായി നല്‍കാമെന്ന് ഡല്‍ഹി അറിയിച്ചവരുടെ കൂട്ടത്തില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ പേസര്‍മായിലൊരാളായ ന്യൂസിലാന്‍ഡിന്റെ മിന്നും താരം ട്രെന്റ് ബോള്‍ട്ടുമുണ്ടെന്നതാണ് ശ്രദ്ധേയം. കര്‍ണായകയുടെ ഓള്‍റൗണ്ടറായ ജഗദീഷ സുജിത്താണ് ഡല്‍ഹി വാഗ്ദാനം ചെയ്ത മറ്റൊരാള്‍.
ബോള്‍ട്ടിനെപ്പോലെ മികച്ചൊരു പേസറെ പകരം ലഭിക്കുമ്പോള്‍ അശ്വിനെ വിട്ടുകൊടുക്കാന്‍ പഞ്ചാബ് നിര്‍ബന്ധിതരായേക്കുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.

ഡല്‍ഹിയുടെ തുറുപ്പുചീട്ട്
ബൗളിങില്‍ തങ്ങളുടെ തുറുപ്പുചീട്ടായ ബോള്‍ട്ടിനെ അത്ര മികച്ച ഫോമിലല്ലാത്ത അശ്വിനു വേണ്ടി വിട്ടുനല്‍കാന്‍ ഡല്‍ഹി തയ്യാറായെന്നത് ഏവരെയും ഞെട്ടിച്ചിട്ടുണ്ട്. 2018ലേ ലേലത്തില്‍ 2.2 കോടി രൂപയ്ക്കാണ് ബോള്‍ട്ടിനെ ഡല്‍ഹി സ്വന്തമാക്കിയത്.
കഴിഞ്ഞ രണ്ടു സീസണുകളിലായി 14 മല്‍സരങ്ങളില്‍ പന്തെറിഞ്ഞ അദ്ദേഹം ടീമിന്റെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരന്‍ കൂടിയാണ്. 18 വിക്കറ്റുകളാണ് ബോള്‍ട്ട് ഇതുവരെ നേടിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications