Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Mushtaq ali trophy: ത്രില്ലറില്‍ കര്‍ണാടക നേടി, കേരളം ഇനി ആന്ധ്രയ്‌ക്കെതിരേ

ബെംഗളൂരു: സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ നിലവിലെ ചാംപ്യന്മാരായ കര്‍ണാടകയ്ക്കു ത്രില്ലിങ് വിജയം. ഗ്രൂപ്പ് എ മല്‍സരത്തില്‍ റെയില്‍വെസിനേയാണ് രണ്ടു ബോള്‍ ശേഷിക്കെ കര്‍ണാടക കീഴടക്കിയത്. മറ്റു മല്‍സരങ്ങളില്‍ മുന്‍ ജേതാക്കളായ ബറോഡ, ഗുജറാത്ത് എന്നിവര്‍ക്കൊപ്പം ഉത്തര്‍ പ്രദേശ്, തമിഴ്‌നാട്, പഞ്ചാബ് തുടങ്ങിയ മുന്‍നിര ടീമുകളെല്ലാം ജയം കൊയ്തു.

1

കര്‍ണാടകയ്‌ക്കെതിരേ ആദ്യം ബാറ്റ് ചെയ്ത റെയില്‍വേസ് അഞ്ചു വിക്കറ്റിന് 152 റണ്‍സാണ് നേടിയത്. ശിവം ചൗധരിയും (48) പ്രതം സിങുമാണ് (41) പ്രധാന സ്‌കോറര്‍മാര്‍. 16 ബോൡ പുറത്താവാതെ 33 റണ്‍സെടുത്ത ഹര്‍ഷ് ത്യാഗിയും ടീമിനെ 150 കടത്തുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചു.

മറുപടി ബാറ്റിങില്‍ കരുണ്‍ നായര്‍ നയിച്ച കര്‍ണാടകയ്ക്കു വിജയത്തിനായി നന്നായി വിയര്‍ക്കണ്ടി വന്നു. എട്ടു വിക്കറ്റുകള്‍ നഷ്ടത്തില്‍ 20ാം ഓവറിലെ നാലാമത്തെ ബോളിലാണ് കര്‍ണാടക ലക്ഷ്യം മറികടന്നത്. പുറത്താവാതെ 64 റണ്‍സെടുത്ത അനിരുദ്ധ ജോഷിയാണ് കര്‍ണാടകയുടെ ഹീറോ. 40 ബോളില്‍ നാലു സിക്‌സറും മൂന്നു ബൗണ്ടറികളും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. മലയാളി ഓപ്പണര്‍ ദേവ്ദത്ത് പടിക്കലാണ് (37) ടീമിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍.

2

അതേസമയം, ജമ്മു കാശ്മീരിനെതിരേ 10 വിക്കറ്റിന്റെ വമ്പന്‍ ജയമാണ് പഞ്ചാബ് ആഘോഷിച്ചത്. ജമ്മു കാശ്മീര്‍ നല്‍കിയ 140 റണ്‍സെന്ന വിജയലക്ഷ്യം 14.3 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ പഞ്ചാബ് മറികടന്നു. ഓപ്പണര്‍മാരായ പ്രഭ്‌സിമ്രന്‍ സിങ് (73*), അഭിഷേക് ശര്‍മ (59*) എന്നിവരുടെ ഫിഫ്റ്റികളാണ് പഞ്ചാബിന്റെ വിജയം എളുപ്പമാക്കിയത്.

ഹൈദരാബാദിനെയാണ് ദിനേഷ് കാര്‍ത്തികിന്റെ തമിഴ്‌നാട് ഏഴു വിക്കറ്റിനു തകര്‍ത്തുവിട്ടത്. ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം നാരായണ്‍ ജഗദീശനാണ് (78*) തമിഴ്‌നാടിന്റെ വിജയശില്‍പ്പി. കാര്‍ത്തിക് പുറത്താവാതെ 40 റണ്‍സെടുത്തു. മഹാരാഷ്ട്രയെ ബറോഡ 60 റണ്‍സിനും ഛത്തീസ്ഗഡിനെ ഗുജറാത്ത് എട്ടു വിക്കറ്റിനും ബംഗാളിനെ അസ്സം 13 റണ്‍സിനും ഉത്തരാഖണ്ഡിനെ ഹിമാചല്‍ പ്രദേശ് 10 വിക്കറ്റിനും ത്രിപുരയെ ഉത്തര്‍പ്രദേശ് ഒമ്പത് വിക്കറ്റിനും തുരത്തുകയായിരുന്നു.

തുടര്‍ച്ചയായ നാലാമത്തെ വിജയം ലക്ഷ്യമിട്ട് സഞ്ജു സാംസണ്‍ നയിക്കുന്ന കേരളം ഞായറാഴ്ച ആന്ധ്രാപ്രദേശുമായി ഏറ്റുമുട്ടും. ഉച്ചയ്ക്കു 12 മണിക്കാണ് മല്‍സരം ആരംഭിക്കുന്നത്. മൂന്നു മല്‍സരങ്ങൡ നിന്നും 12 പോയിന്റ് വീതം നേടി ഗ്രൂപ്പ് ഇയില്‍ കേരളവും ഹരിയാനയുമാണ് മുന്നില്‍ നില്‍ക്കുന്നത്.

Story first published: Saturday, January 16, 2021, 16:29 [IST]
Other articles published on Jan 16, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+