
ദീപക് ചാഹര്‍ (6/7, എതിരാളി ബംഗ്ലാദേശ്)
ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ദീപക് ചാഹറാണ് ടി20യില്‍ ആറു വിക്കറ്റ് നേട്ടം കുറിച്ചിട്ടുള്ള ഒരു താരം. 2019ല്‍ ബംഗ്ലാദേശിനെതിരേ നാട്ടില്‍ നടന്ന ടെസ്റ്റിലാണ് ഏഴു റണ്‍സ് മാത്രം വിട്ടുകൊടുത്ത് ചാഹര്‍ ആറു പേരെ പുറത്താക്കിയത്. ടി20യുടെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ബൗളിങ് പ്രകടനവും ഇതു തന്നെയാണ്.

ബംഗ്ലാദേശിനെതിരേ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 174 റണ്‍സാണ് നേയിയത്. 62 റണ്‍സുമായി ശ്രേയസ് അയ്യര്‍ ടോപ്‌സ്‌കോററായി മാറി. അനുഭവസമ്പത്ത് കുറഞ്ഞ ബൗളിങ് നിരയുമായിട്ടായിരുന്നു ഇന്ത്യ ഇറങ്ങിയത്. പക്ഷെ ദീപക്കിന്റെ മാജിക്കല്‍ പ്രകടനം ബംഗ്ലാദേശിനെ തരിപ്പണമാക്കി. 20 ബോളുകള്‍ക്കിടെയാണ് ഏഴു റണ്‍സിനു അദ്ദേഹം ആറു വിക്കറ്റുകള്‍ കൊയ്തത്.

അജന്ത മെന്‍ഡിസ് (6/8, 6/16, എതിരാളി സിംബാബ്‌വെ, ഓസീസ്)
ശ്രീലങ്കയുടെ മുന്‍ സ്പിന്നര്‍ അജന്ത മെന്‍ഡിസ് വളരെ മികച്ച ബൗളര്‍മാരില്‍ ഒരാളായിരുന്നു. ടി20 കരിയറില്‍ രണ്ടു തവണ ആറു വിക്കറ്റ് നേട്ടം കൊയ്തിട്ടുള്ള ലോകത്തിലെ ഏക താരമാണ് അദ്ദേഹം. 2011ല്‍ ഓസ്‌ട്രേലിയക്കെതിരേയാണ് മെന്‍ഡിസ് ആദ്യമായി ആറു പേരെ പുറത്താക്കിയത്. 16 റണ്‍സ് വിട്ടുകൊടുത്തായിരുന്നു ഇത്. തൊട്ടടുത്ത വര്‍ഷം സിംബാബ് വെയ്‌ക്കെതിരേയും മെന്‍ഡിസ് നേട്ടമാവര്‍ത്തിച്ചു. ഇത്തവണ എട്ടു റണ്‍സ് മാത്രമേ അദ്ദേഹം വഴങ്ങിയുള്ളൂ.

ടി20 ഫോര്‍മാറ്റിലെ വളരെയധികം തന്ത്രശാലിയായ ബൗളറായിരുന്നു മെന്‍ഡിസ്. അദ്ദേഹത്തിന്റെ ട്രിക്കുകള്‍ മനസ്സിലാക്കുകയെന്നത് ബാറ്റര്‍മാരെ സംബന്ധിച്ച് അസാധ്യമായ കാര്യമായിരുന്നു. ഇതു തന്നെയാണ് അദ്ദേഹത്തെ ഇതിഹാസ സ്പിന്നര്‍ മുത്തയ്യ മുരളീധരനു ശേഷം ലങ്കയുടെ അടുത്ത സ്‌പെഷ്യല്‍ ബൗളറാക്കി മാറ്റിയത്.

യുസ്വേന്ദ്ര ചാഹല്‍ (6/27, എതിരാളി ഇംഗ്ലണ്ട്)
ദീപക് ചാഹറിനു ശേഷം ടി20യില്‍ ആറു വിക്കറ്റ് നേട്ടം കുറിച്ചിട്ടുള്ള മറ്റൊരു ഇന്ത്യന്‍ ബൗളറാണ് ലെഗ് സ്പിന്നര്‍ കൂടിയായ യുസ്വേന്ദ്ര ചാഹല്‍. 2017ല്‍ ഇംഗ്ലണ്ടിനെതിരേ ബെംഗളൂരുവില്‍ നടന്ന ടി20യിലാണ് 27 റണ്‍സ് വിട്ടുകൊടുത്ത് അദ്ദേഹം ആറു പേരെ പവലിയനിലേക്കു മടക്കിയത്.
ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഒയ്ന്‍ മോര്‍ഗന്‍, സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ്, സാം ബില്ലിങ്‌സുള്‍പ്പെടെയുള്ളവരെ അന്നു ചാഹല്‍ പുറത്താക്കിയിരുന്നു. ഭൂരിഭാഗം വിക്കറ്റുകളും കളിയുടെ ഗതിക്കു വീപരീതമായിട്ടായിരുന്നു വീണത്.

ആഷ്ടന്‍ ഏഗര്‍ (6/30, എതിരാളി ന്യൂസിലാന്‍ഡ്)
ഓസ്‌ട്രേലിയന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ആഷ്ടന്‍ ഏഗറാണ് ടി20യില്‍ ആറു വിക്കറ്റ് നേടിയ നാലാമത്തെയും അവസാനത്തെയും താരം. കഴിഞ്ഞ വര്‍ഷം ന്യൂസിലാന്‍ഡുമായുള്ള മല്‍സരത്തിലാണ് 30 റണ്‍സ് വിട്ടുകൊടുത്ത് അദ്ദേഹം ആറു വിക്കറ്റുകള്‍ പോക്കറ്റിലാക്കിയത്.
ന്യൂസിലാന്‍ഡിന്റെ മധ്യനിരയെ തകര്‍ത്തത് ഇടംകൈയന്‍ സ്പിന്നറായിട്ടുള്ള ഏഗറായിരുന്നു. ഡെവന്‍ കോണ്‍വേ, ഗ്ലെന്‍ ഫിലിപ്‌സ്, ജെയിംസ് നീഷാം എന്നിവരെല്ലാം അന്നു അദ്ദേഹത്തിന്റെ ഇരകളുടെ കൂട്ടത്തിലുണ്ടായിരുന്നു. ഈ മല്‍സരത്തില്‍ ഓസ്‌ട്രേലിയക്കു തന്നെയായിരുന്നു വിജയം.


Click it and Unblock the Notifications











