Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: ദസുന്‍ ഷനക നയിക്കും, ശ്രീലങ്കന്‍ ടീമിനെ പ്രഖ്യാപിച്ചു

1

ഇന്ത്യക്കെതിരേ ഈയാഴ്ച ആരംഭിക്കുന്ന ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ശ്രീലങ്കന്‍ ടീമിനെ പ്രഖ്യാപിച്ചു. ദസുന്‍ ഷനകയാണ് രണ്ടു ഫോര്‍മാറ്റുകളിലും ലങ്കന്‍ ടീമിനെ നയിക്കുന്നത്. ധനഞ്ജയ ഡിസില്‍വയാണ് വൈസ് ക്യാപ്റ്റന്‍. കഴിഞ്ഞ ഇംഗ്ലണ്ട്, ബംഗ്ലാദേശ് പര്യടനങ്ങളില്‍ ലങ്കയെ നയിച്ച കുശാല്‍ പെരേര പരിക്കിനെ തുടര്‍ന്ന് ഇന്ത്യക്കെതിരായ പരമ്പരകളില്‍ നിന്നു പിന്‍മാറിയിരുന്നു. ഇതോടെയാണ് ഷനകയ്ക്കു ക്യാപ്റ്റനായി നറുക്കുവീണത്.

പെരേരയെക്കൂടാതെ പരിക്കു കാരണം ബിനുര ഫെര്‍ണാണ്ടോയെയും ലങ്കന്‍ ടീമില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരേ നടന്ന ഏകദിന പരമ്പരയ്ക്കിടെയാണ് പെരേരയ്ക്കു പരിക്കറ്റതെന്നാണ് റിപ്പോര്‍ട്ടുകള്‍. ടീമില്‍ പകരക്കാരനില്ലാത്തതിനാല്‍ ഈ പരിക്ക് വകവയ്ക്കാതെ പെരേര പരമ്പരയില്‍ തുടര്‍ന്നു കളിക്കുകയായിരുന്നു.

അതേസമയം, വിരാട് കോലിയുള്‍പ്പെടെ മുന്‍നിര താരങ്ങളില്ലാതെയാണ് ഇന്ത്യന്‍ ടീം കഴിഞ്ഞ മാസം 28നു ലങ്കയിലെത്തിയത്. ശിഖര്‍ ധവാന്‍ നയിക്കുന്ന ടീമില്‍ നിശ്ചിത ഓവര്‍ സ്‌പെഷ്യലിസ്റ്റുകളുടെ വലിയൊരു നിരയുണ്ട്. നിരവധി പുതുമുഖങ്ങളും ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. മുന്‍ ബാറ്റിങ് ഇതിഹാസവും ക്യാപ്റ്റനുമായ രാഹുല്‍ ദ്രാവിഡാണ് ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കുന്നത്.

ഈ മാസം 13നായിരുന്നു മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍ ലങ്കന്‍ സപ്പോര്‍ട്ട് സ്റ്റാഫ് അംഗങ്ങളില്‍ രണ്ടു പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചതോടെ പരമ്പര 18ലേക്കു മാറ്റുകയായിരുന്നു. മല്‍സരസമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. വൈകീട്ട് മൂന്നു മണിക്കാണ് കളിയാരംഭിക്കുന്നത്. ഏകദിന പരമ്പരയ്ക്കു ശേഷം മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലും ഇരുടീമുകളും ഏറ്റുമുട്ടും.

ശ്രീലങ്കയുടെ ഏകദിന, ടി20 ടീം
ദസുന്‍ ഷനക (ക്യാപ്റ്റന്‍), ധനഞ്ജയ ഡിസില്‍വ (വൈസ് ക്യാപ്റ്റന്‍), അവിഷ്‌ക ഫെര്‍ണാണ്ടോ, ഭാനുക രാജപക്ഷ, പതും നിസംഗ, ചരിത് അസലന്‍ക, വനിന്ദു ഹസരംഗ, അഷെന്‍ ബണ്ഡാര, മിനോദ് ബനൂക്ക, ലഹിരു ഉദാര, രമേഷ് മെന്‍ഡിസ്, ചമിക കരുണരത്‌നെ, ദുഷ്മന്ത ചമീര, ലക്ഷന്‍ ശണ്ഡകന്‍, അഖില ധനഞ്ജയ, ഷിരന്‍ ഫെര്‍ണാണ്ടോ, ധനഞ്ജയ ലക്ഷണ്‍, ഇഷാന്‍ ജയരത്‌നെ, പ്രവീണ്‍ ജയവിക്രമ, അസിക ഫെര്‍ണാണ്ടോ, കസുന്‍ രജിത, ലഹിരു കുമാര, ഇസുരു ഉദാന.

Story first published: Friday, July 16, 2021, 17:55 [IST]
Other articles published on Jul 16, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+