Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അക്തര്‍ അന്നു തീര്‍ന്നേനെ! കരിയര്‍ രക്ഷിച്ചത് ഡാല്‍മിയ, തുറന്നു പറഞ്ഞ് മുന്‍ പിസിബി മേധാവി

കറാച്ചി: പാകിസ്താന്റെ മുന്‍ ഇതിഹാസ പേസര്‍ ഷുഐബ് അക്തറിന്റെ കരിയര്‍ രക്ഷിച്ചത് അന്തരിച്ച മുന്‍ ബിസിസിഐ പ്രസിഡന്റും ഐസിസി മേധാവിയുമായിരുന്ന ജഗ്‌മോഹന്‍ ഡാല്‍മിയയാണെന്നു പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) മുന്‍ പ്രസിഡന്റ് തൗഖിര്‍ സിയയുടെ വെളിപ്പെടുത്തല്‍. ഡാല്‍മിയ പിന്തുണച്ചില്ലായിരുന്നെങ്കില്‍ 200ത്തിന്റെ തുടക്കത്തത്തില്‍ തന്നെ അക്തറിന്റെ അന്താരാഷ്ട്ര കരിയര്‍ അവസാനിക്കുമായിരുന്നുവെന്നും സിയ വ്യക്തമാക്കി.

akhtar

1999ല്‍ ബൗളിങ് ആക്ഷന്റെ പേരില്‍ അക്തര്‍ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ബൗളിങ് ആക്ഷന്‍ നിയമവിധേയമല്ലെന്നായിരുന്നു ഐസിസിയിലെ ഭൂരിഭാഗം അംഗങ്ങളും ചൂണ്ടിക്കാട്ടിയത്. എന്നാല്‍ അന്നു ഐസിസി പ്രസിഡന്റായിരുന്ന ഡാല്‍മിയ അക്തറിനൊപ്പം നില്‍ക്കുകയായിരുന്നു. ഇതാണ് കരിയര്‍ നീട്ടിക്കൊണ്ടു പോവാന്‍ റാവല്‍പിണ്ടി എക്‌സ്പ്രസിനെ സഹായിച്ചത്. 1997 മുതല്‍ 2000 വരെ ഐസിസി പ്രസിഡന്റായിരുന്നു ഡാല്‍മിയ.

ബൗളിങ് ആക്ഷന്റെ പേരില്‍ ഐസിസിയിലെ മറ്റു അംഗങ്ങളെല്ലാം അക്തറിനെതിരേ ആഞ്ഞടിച്ചപ്പോള്‍ ഡാല്‍മിയ താരത്തിനൊപ്പം നിന്നു. താരത്തിന്റെ ബൗളിങ് ആക്ഷന്‍ നിയമപരമല്ലെന്നു ഐസിസി അംഗങ്ങള്‍ അഭിപ്രായപ്പെട്ടപ്പോള്‍ ഡാല്‍മിയ അവരെ അനുകൂലിച്ചില്ല. അക്തറിന് അനുകൂലമായ നിലപാടാണ് അദ്ദേഹം അന്നു സ്വീകരിച്ചതെന്നു സിയ വെളിപ്പെടുത്തി.

dalmiya

ഡാല്‍മിയയും അന്ന് പിസിബി മേധാവിയായിരുന്ന താനും അക്തറിന് അനുകൂലമായി ഉറച്ചു നിന്നപ്പോള്‍ ഐസിസിയിലെ മറ്റ് അംഗങ്ങള്‍ തോല്‍വി സമ്മതിക്കുകയായിരുന്നു. അക്തറിന്റെ ബൗള്‍ ചെയ്യുന്ന വലതു കൈയ്ക്ക് ജനിച്ചപ്പോള്‍ മുതല്‍ തന്നെ കൈമുട്ടിന് സാധാരണയില്‍ കവിഞ്ഞ് വളര്‍ച്ചയുണ്ടായിരുന്നതായും ഐസിയിലെ അംഗങ്ങളെ ബോധിപ്പിച്ചു. തുടര്‍ന്നു അക്തറിനു ബൗള്‍ ചെയ്യാന്‍ അനുമതി നല്‍കുകയായിരുന്നുവെന്നും സിയ വ്യക്തമാക്കി. 2003ലെ ലോകകപ്പില്‍ പാകിസ്താന്‍ ടീം പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാതിരുന്നതിനു കാരണം അന്നു താരങ്ങള്‍ക്കിടയിലുണ്ടായിരുന്ന ചേരിതിരിവ് ആയിരുന്നുവെന്നും സിയ വെളിപ്പെടുത്തി.

ദക്ഷിണാഫ്രിക്കയിലും സിംബാബ്‌വെയിലുമായി നടന്ന ലോകകപ്പില്‍ സൂപ്പര്‍ സിക്‌സ് പോലും കാണാതെ പാകിസ്താന്‍ ടീം പുറത്തായിരുന്നു. ലോകകപ്പിനു ശേഷം ടീമിന്റെ പ്രകടനത്തില്‍ വളരെയധികം നിരാശ തോന്നി. കാരണം ലോകകിരീടം നേടാന്‍ ശേഷിയുള്ള ടീമായിരുന്നു അന്നു ടൂര്‍ണമെന്റില്‍ കളിച്ചതെന്നും സിയ പറഞ്ഞു.

Story first published: Friday, April 17, 2020, 15:54 [IST]
Other articles published on Apr 17, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+