For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'എന്നെ ഇന്ത്യയുടെ ബൗളിങ് കോച്ചാക്കൂ', ആഗ്രഹം തുറന്ന് പറഞ്ഞ് ഡെയ്ല്‍ സ്റ്റെയിന്‍

ദുബായ്: വരാനിരിക്കുന്ന ടി20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ വലിയൊരു അഴിച്ചുപണി തന്നെയാണ് കാത്തിരിക്കുന്നത്. ഈ ലോകകപ്പോടെ രവി ശാസ്ത്രി ഉള്‍പ്പെടുന്ന ഇന്ത്യയുടെ പരിശീലക സംഘം പടിയിറങ്ങുകയാണ്. ഇനിയും ഇന്ത്യയുടെ പരിശീലകനായി തുടരില്ലെന്ന് രവി ശാസ്ത്രി നിലപാട് വ്യക്തമാക്കിയതോടെ പുതിയ പരിശീല സംഘത്തെ ബിസിസി ഐ സജീവമായിത്തന്നെ അന്വേഷിക്കുന്നുണ്ട്. മുഖ്യ പരിശീലകനെ മാത്രമല്ല ബാറ്റിങ്,ബൗളിങ്,ഫീല്‍ഡിങ് പരിശീലകനെയടക്കം മാറ്റി വലിയൊരു അഴിച്ചുപണിയാണ് ഇന്ത്യ നടത്താന്‍ പോകുന്നത്.

1

ഇന്ത്യയുടെ മുഖ്യ പരിശീലകനായി പരിഗണിക്കുന്ന താരങ്ങളെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ടെങ്കിലും പുതിയ ബൗളിങ് പരിശീലകനെ സംബന്ധിച്ചുള്ള സൂചനകളൊന്നും പുറത്തുവരുന്നില്ല. ലഭിക്കുന്ന വിവരമനുസരിച്ച് വിദേശ താരത്തെ ഇന്ത്യ ബൗളിങ് പരിശീലകനായി നിയമിക്കാനാണ് സാധ്യത. ഇപ്പോഴിതാ ഇന്ത്യയുടെ ബൗളിങ് പരിശീലകനാവാനുള്ള തന്റെ ആഗ്രഹം തുറന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയിന്‍.

Also Read: T20 World Cup 2021: ഇവരെ എന്തുകൊണ്ട് തഴഞ്ഞു? ഐപിഎല്ലില്‍ മിന്നും പ്രകടനം നടത്തിയ അഞ്ച് പേരിതാ

2

ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് മറുപടി നല്‍കിയാണ് സ്റ്റെയിന്‍ തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്. എംഎസ് ധോണിയുമായി ഫോണില്‍ സംസാരിക്കാന്‍ അവസരം ലഭിച്ചാല്‍ എന്താവും അദ്ദേഹത്തോട് നിങ്ങള്‍ പറയുകയെന്നാണ് ക്രിക് ഇന്‍ഫോയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ വന്ന ചോദ്യം. എന്നെ ബൗളിങ് പരിശീലകനാക്കൂ എന്നാണ് സ്റ്റെയിന്‍ ഈ ചോദ്യത്തിന് മറുപടി കുറിച്ചത്. വളരെ പെട്ടെന്ന് തന്നെ സ്റ്റെയിന്റെ മറുപടി വൈറലാവുകയും ചെയ്തു.

Also Read: അവിടെ നടക്കുന്നതിനെ പറ്റി ഒരു ഐഡിയയുമില്ല; ദ്രാവിഡ് ഇന്ത്യന്‍ കോച്ചാകുന്നതിനെകുറിച്ച് കോലി

3

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസര്‍മാരിലൊരാണ് സ്റ്റെയിന്‍. അതിവേഗം മാത്രമല്ല പന്തിലെ നിയന്ത്രണത്തിലൂടെയും ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിക്കാന്‍ സ്‌റ്റെയിനായിട്ടുണ്ട്. വിരാട് കോലി,സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തുടങ്ങിയ പ്രമുഖ ക്രിക്കറ്റ് താരങ്ങളും നേരിടാന്‍ പ്രയാസമുള്ള ബൗളര്‍മാരിലൊരാളായി പറഞ്ഞത് സ്റ്റെയിനെയായിരുന്നു. ഐപിഎല്ലില്‍ ഉള്‍പ്പെടെ കളിച്ച് മികവ് കാട്ടാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. ദക്ഷിണാഫ്രിക്കയ്ക്കായി കൂടുതല്‍ ടെസ്റ്റ് വിക്കറ്റെന്ന റെക്കോഡ് സ്‌റ്റെയിന്റെ പേരിലാണ്.

Also Read: T20 World Cup 2021: 'അദ്ദേഹം ഏത് ടീമിനൊപ്പമുണ്ടെങ്കിലും അത് ശക്തിയാണ്', ധോണിയെക്കുറിച്ച് കോലി

4

കരിയറിന്റെ അവസാന കാലഘട്ടത്തില്‍ പരിക്ക് താരത്തെ വേട്ടയാടിയിരുന്നു. തോളിന് ശസ്ത്രക്രിയ നടത്തിയത് അദ്ദേഹത്തിന്റെ പ്രകടനത്തെ ബാധിച്ചു. മോശം ഫോമിലേക്ക് പരിക്ക് താരത്തെ എത്തിച്ചതോടെ ഈ വര്‍ഷം വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു. വിരമിച്ചതിനാല്‍ത്തന്നെ പരിശീലകനായി എത്താനുള്ള അവസരം സ്‌റ്റെയിനുണ്ട്. അതിനുള്ള മികവും യോഗ്യതയും സ്‌റ്റെയിനുണ്ട്. എന്നാല്‍ ഇന്ത്യയുടെ ബൗളിങ് പരിശീലകനായി സ്റ്റെയിന്‍ എത്തുമോയെന്നത് കാത്തിരുന്ന് തന്നെ കാണണം.

Also Read: IPL 2022: വന്‍ ഫ്‌ളോപ്പുകള്‍, ഇവരെ നിലനിര്‍ത്തിയാല്‍ അതാവും സര്‍പ്രൈസ്!

5

ദക്ഷിണാഫ്രിക്കയ്ക്കായി 93 ടെസ്റ്റില്‍ നിന്ന് 439 വിക്കറ്റും 125 ഏകദിനത്തില്‍ നിന്ന് 196 വിക്കറ്റും 47 ടി20യില്‍ നിന്ന് 64 വിക്കറ്റും സ്റ്റെയിന്‍ നേടിയിട്ടുണ്ട്. ടെസ്റ്റില്‍ 26 തവണ അഞ്ച് വിക്കറ്റ് പ്രകടനവും അഞ്ച് തവണ 10 വിക്കറ്റ് പ്രകടനവും നടത്താന്‍ അദ്ദേഹത്തിന് സാധിച്ചിച്ചുണ്ട്. ഏകദിനത്തില്‍ മൂന്ന് തവണയും അഞ്ച് വിക്കറ്റ് നേട്ടത്തിലെത്താന്‍ സ്‌റ്റെയിനായി.

Also Read: IPL 2021: '2019 ലെ തെറ്റിന് 2021ല്‍ ശര്‍ദുലിന്റെ പ്രായശ്ചിത്തം', സിഎസ്‌കെയുടെ ഒരേയൊരു ലോര്‍ഡ്

6

Also Read: IPL 2021: ഇത്രയും പ്രതീക്ഷിച്ചില്ല, പക്ഷെ ഗംഭീര പ്രകടനം നടത്തി, ഈ അഞ്ച് താരങ്ങള്‍ക്ക് കൈയടിക്കാം

അതേ സമയം ഇന്ത്യയുടെ മുഖ്യ പരിശീലകനായി രാഹുല്‍ ദ്രാവിഡ് എത്തുമെന്ന അഭ്യൂഹം ശക്തമാണ്. വരാനിരിക്കുന്ന ന്യൂസീലന്‍ഡ് പര്യടനത്തില്‍ ദ്രാവിഡ് മുഖ്യ പരിശീലകനാവുമെന്ന് ഏറെക്കുറെ ഉറപ്പായെങ്കിലും സ്ഥിര പരിശീലകനാവാന്‍ അദ്ദേഹം സമ്മതം അറിയിച്ചോ എന്നത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മുന്‍ ഓസീസ് നായകനും ഡല്‍ഹി ക്യാപിറ്റല്‍സ് പരിശീലകനുമായ റിക്കി പോണ്ടിങ്,മുന്‍ ശ്രീലങ്കന്‍ നായകനും മുംബൈ ഇന്ത്യന്‍സ് പരിശീലകനുമായ മഹേല ജയവര്‍ധന എന്നിവരും അടുത്ത ഇന്ത്യന്‍ പരിശീലകരായി പരിഗണിക്കപ്പെടുന്നവരിലുണ്ടെന്നാണ് വിവരം. അധികം വൈകാതെ ഇന്ത്യയുടെ പുതിയ പരിശീലക സംഘത്തെ ബിസിസി ഐ പ്രഖ്യാപിക്കും. അതിനാല്‍ കാത്തിരുന്ന് തന്നെ കാണാം.

Story first published: Sunday, October 17, 2021, 20:03 [IST]
Other articles published on Oct 17, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+