Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

CWG 2022: ഇന്ത്യക്കു ഒമ്പതാം മെഡല്‍ സമ്മാനിച്ച് ഹര്‍ജീന്ദര്‍, ഭാരോദ്വഹനത്തില്‍ വെങ്കലം

1

കോമണ്‍വെല്‍ത്ത് ഗെയിംസ് ഭാരോദ്വഹനത്തില്‍ ഇന്ത്യയുട മെഡല്‍ക്കൊയ്ത്ത് തുടരുകയാണ്. ഈയിനത്തില്‍ തങ്ങളുടെ ഏഴാമത്തെ മെഡലും ഇന്ത്യ കൈക്കലാക്കിയിരിക്കുകയാണ്. ഇന്ത്യക്കു ഇതുവരെ ലഭിച്ച ഒമ്പതു മെഡലുകളില്‍ ഏഴും ഭാരോദ്വഹനത്തിലാണ്. രണ്ടെണ്ണം ജൂഡോയിലും ലഭിച്ചു. വനിതകളുടെ 71 കിഗ്രാം ഭാരോദ്വഹനത്തില്‍ ഹര്‍ജീന്ദര്‍ കൗറിനാണ് വെങ്കല മെഡല്‍ ലഭിച്ചിരിക്കുന്നത്.

തികച്ചും നാടകീയമായാണ് കൗര്‍ മെഡല്‍ സ്വന്തമക്കിയത്. ഈയിനത്തിലെ മെഡല്‍ ഫേവറിറ്റായിരുന്ന നൈജീരിയയുടെ ജോസ് എസെ ക്ലീന്‍ ആന്റ് ജര്‍ക്ക് വിഭാഗത്തിലെ മൂന്നു ശ്രമങ്ങളിലും പരാജയപ്പെട്ടതോടെ കൗറിനു മൂന്നാംസ്ഥാനം ലഭിക്കുകയായിരുന്നു. സ്‌നാച്ച്, ക്ലീന്‍ ആന്റ് ജര്‍ക്ക് വിഭാഗങ്ങളിലായി ആകെ 212 കിഗ്രാമാണ് ഇന്ത്യന്‍ താരം ഉയര്‍ത്തിയത്. സ്‌നാച്ചില്‍ 93 കിഗ്രാ, ക്ലീന്‍ ആന്റ് ജര്‍ക്കില്‍ 119 കിഗ്രാം എന്നിങ്ങനെയായിരുന്നു കൗറിന്റെ പ്രകടനം.

2

ഇംഗ്ലണ്ടിന്റെ സാറ ഡേവിസ് 229 കിഗ്രാം ഇയര്‍ത്തി സ്വര്‍ണം കരസ്ഥമാക്കിയപ്പോള്‍ കാനഡയുടെ അലെക്‌സിസ് ആഷ് വര്‍ത്തിനാണ് വെള്ളി. 214 കിഗ്രാമാണ് താരം ഉയര്‍ത്തിയത്. കോമണ്‍വെല്‍ത്ത് ഗെയിംസ് റെക്കോര്‍ഡ് തകര്‍ത്താണ് സാറ സ്വര്‍ണം ചൂടിയത്. ഫൈനലില്‍ കൗര്‍ സ്‌നാച്ചില്‍ 90 കിഗ്രാമാണ് ആദ്യം ഉയര്‍ത്താന്‍ ശ്രമിച്ചത്. പക്ഷെ ഇതു പരാജയപ്പെട്ടു. രണ്ടാമത്തെ ശ്രമത്തില്‍ 90 കിഗ്രാം ഉയര്‍ത്തി താരം തിരിച്ചുവന്നു.

മൂന്നാമത്തെ ശ്രമത്തില്‍ 93 കിഗ്രാമും കൗര്‍ ഉയര്‍ത്തി. ക്ലീന്‍ ആന്റ് ജര്‍ക്കില്‍ വെങ്കല മെഡലിനായി ഓസ്‌ട്രേലിയയുടെ കിയാന ഏലിയറ്റുമായി ഇഞ്ചോടിഞ്ച് പൊരുതിയാണ് കൗര്‍ മെഡലിന്റെ അവകാശിയായത്. ആദ്യ ശ്രമത്തില്‍ 113 കിഗ്രാമും രണ്ടാം ശ്രമത്തില്‍ 116 കിഗ്രാമും അവസാന ശ്രമത്തില്‍ 119 കിഗ്രാമും കൗര്‍ ഉയര്‍ത്തുകയായിരുന്നു.

Story first published: Tuesday, August 2, 2022, 7:29 [IST]
Other articles published on Aug 2, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+